കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫെയ്‌സ്ബുക്ക് ഫോട്ടോ ടാഗിംഗ് നിര്‍ത്തലാക്കി?

  • By Jisha
Google Oneindia Malayalam News

കാലിഫോര്‍ണിയ: പ്രമുഖ സോഷ്യല്‍ മീഡിയ വെബ്ബ്‌സൈറ്റായ ഫെയ്‌സ്ബുക്ക് നിയമക്കുരുക്കില്‍. ഫെയ്‌സ്ബുക്കില്‍ സുഹൃത്തുക്കളുടെ നിരന്തരമായുള്ള ഫെയ്സ്ബുക്ക് ടാഗിംഗ് അലോസരപ്പെടുത്തുവെന്ന് കാണിച്ച് ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ നല്‍കിയിട്ടുള്ള പരാതിയില്‍ ഉടനടി പരിഹാരം കണ്ടേക്കാം. ഉപയോക്താക്കളുടെ ആവശ്യം എളുപ്പത്തില്‍ തള്ളിക്കളയാന്‍ കഴിയാത്ത ഫെയ്‌സ്ബുക്ക് ടാഗിങ്ങില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഫെയ്സ്ബുക്ക് നിര്‍ബന്ധിതരായേക്കുമെന്നാണ് ടെക് ലോകം വിലയിരുത്തുന്നത്.

അനാവശ്യ ടാഗിങ്ങ് തങ്ങളുടെ സ്വകാര്യത ലംഘിക്കുന്നുവെന്ന് കാണിച്ച് ഒരുകൂട്ടം ഉപയോക്താക്കള്‍ സമര്‍പ്പിച്ചിട്ടുള്ള പരാതിയില്‍ നിയമനടപടി നേരിടുകയാണ് ലോകത്തെ ഏറ്റവുമധിരകം ഉപയോക്താക്കളുള്ള സോഷ്യല്‍ മീഡിയ.

fb

പരാതികള്‍ തള്ളണമെന്ന് ഫെയ്സ്ബുക്കിന്റെ ആവശ്യം കാലിഫോര്‍ണിയയിലെ ഫെഡറല്‍ കോടതി തള്ളിക്കളഞ്ഞു. കേസ് നിയമപരമായി നിലനില്‍ക്കുന്നില്ലെന്ന ഫെയ്സ്ബുക്കിന്റെ വാദത്തിന് തിരിച്ചടിയായിരുന്നു കോടതിയുടെ നിലപാട്. എന്നാല്‍ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നത് തടയുന്ന ഇല്യാനോസ് നിയമപ്രകാരം കേസ് നിലനില്‍ക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി.

ഫെയ്സ്ബുക്ക് 2010 ല്‍ അവതരിപ്പിച്ച ഫോട്ടോ ടാഗിങ്ങ് ടൂള്‍ സംവിധാനമാണ് ഫെയ്‌സ്ബുക്കിനെ ഇപ്പോള്‍ നിയമക്കുരുക്കിലാക്കിയിട്ടുള്ളത്. അപ് ലോഡ് ചെയ്യുന്ന ചിത്രങ്ങളെ സുഹൃത്തുക്കളുടെ അക്കൗണ്ടുമായി ബന്ധപ്പെടുത്താന്‍ ഉപയോഗിക്കുന്ന സഹായിക്കുന്ന സംവിധാനമാണ് ടാഗിംഗ്. ഫേസ് റെക്കഗ്നിഷന്‍ സംവിധാനത്തിലൂടെയാണ് ഫെയ്സ്ബുക്ക് ഇത് സാധ്യമാക്കുന്നത്. ഇഷ്ടമനുസരിച്ച് സുഹൃത്തുക്കള്‍ക്ക് യൂസറുടെ ടാഗിങ്ങ് സ്വീകരിക്കാനോ നിരസിക്കാനോ സാധിക്കുമെന്നും, ടാഗ് ചെയ്തതിന് ശേഷം ടാഗ് നീക്കം ചെയ്യാനുള്ള സൗകര്യവും ഫെയ്‌സ്ബുക്ക് നല്‍കുന്നുണ്ട്.

English summary
Facebook’s photo tagging system violates privacy, alleges lawsuit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X