കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കില്‍ 'അണ്‍ഫ്രണ്ട് ആപ്പ്' ഉപയോഗിയ്ക്കല്ലേ...പണി കിട്ടാന്‍ വേറെ വഴി തിരയേണ്ട

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഫേസ്ബുക്കില്‍ ഒട്ടേറെ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ശീലം പലര്‍ക്കുമുണ്ട്. ബെസ്റ്റ് ഫ്രണ്ടിനെ കണ്ടെത്താനുള്ള ആപ്പ്, ഭാവി കണ്ടെത്തുന്ന ആപ്പ് എന്നുവേണ്ട ഒട്ടേറെ ആപ്പുകള്‍ ഫേസ്ബുക്കിലൂടെ പ്രചരിയ്ക്കുന്നുണ്ട്. എന്നാല്‍ ഇവയെല്ലാം സുരക്ഷിതമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഏതെങ്കിലും സുഹൃത്തുക്കള്‍ നിങ്ങളെ അണ്‍ഫ്രണ്ട് ചെയ്‌തോ എന്നറിയുന്നതിന് വേണ്ടി ഒരു ആപ്പ് പുറത്തിറങ്ങിയിട്ടുണ്ട്. അണ്‍ഫ്രണ്ട് ആപ്പ്. കേട്ടമാത്രയില്‍ ഈ ആപ്പ് ഉപയോഗിയ്ക്കാന്‍ തുടങ്ങരുതേ.

അണ്‍ഫ്രണ്ട് ആപ്പ് ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്ക് ശരിയ്ക്കും 'ആപ്പ്' ആവുകയാണ്. ഫേസ്ബുക്കിലെ യൂസേഴ്‌സിന്റെ വിവരങ്ങളെല്ലാം ഈ ആപ്പ് ശേഖരിയ്ക്കുന്നുവെന്ന് Betanews.com റിപ്പോര്‍ട്ട് ചെയ്യുന്നു. അണ്‍ഫ്രണ്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ഫേസ്ബുക്ക് യൂസേഴ്‌സിന്റെ വിവരങ്ങളാണ് ആപ്പ് ചോര്‍ത്തിയെടുക്കുന്നത്.

Facebook

പാസ് വേര്‍ഡ് നല്‍കി സൈന്‍ ഇന്‍ ചെയ്താല്‍ മാത്രമേ ഈ ആപ്പ് ഉപയോഗിയ്ക്കാന്‍ സാധിയ്ക്കുകയുള്ളൂ. സെന്‍ ഇന്‍ ചെയ്താലും ഡയറക്ട് ഫേസ്ബുക്കില്‍ എത്തുന്നതിന് പകരം yougotunfriend.com എന്ന സൈറ്റിലേയ്ക്കാണ് എത്തിപ്പെടുക. വൈറസ് സോഫ്‌ട്വെയറുകളേയും ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇനി ആപ്പ് ഡൗണ്‍ലോഡ് ചെയ്തവര്‍ വിഷമിയ്‌ക്കേണ്ട. ആപ്പ് റിമൂവ് ചെയ്ത ശേഷം നിങ്ങളുടെ പാസ് വേര്‍ഡ് മാറ്റിയാല്‍ മതി.

English summary
Be careful while downloading apps as some of them may steal your data, say experts.Recently, an app, Unfriend Alert - that alerts you when someone "unfreinds" you on Facebook - has been found to be collecting users' Facebook data, Betanews.com reported.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X