ഫേസ്ബുക്ക് പ്രൊഫൈല്‍ ആയി ഇടാന്‍ ഒരു വീഡിയോ കൂടി എടുത്തു വെച്ചോളൂ...
സാന്‍ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്ക് പ്രെഫൈല്‍ ഫോട്ടോ ഓരോ ദിവസവും മാറ്റാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത, ഇനി നിങ്ങളുടെ ഫോട്ടോ മാത്രമല്ല വീഡിയോ ക്ലിപ്പു കൂടി അപ്ലോഡ് ചെയ്യാം. ഫോട്ടോക്കാണോ വീഡിയോ ക്ലിപ്പിനാണോ കൂടുതല്‍ ലൈക്ക് കിട്ടുന്നത് എന്ന് നോക്കാലോ.
ഫേസ് ബുക്ക് അക്കൗണ്ടില്‍ ഫോട്ടോ അപ്ലോഡ് ചെയ്യുമ്പോള്‍ ഉള്ളതിനേക്കാള്‍ സ്വകാര്യത സൂക്ഷിക്കാനുള്ള ഓപ്ഷനുകള്‍ നിലവില്‍ വന്നിട്ടുണ്ട്. നമ്മുടെ വ്യക്തിത്വത്തെ തുറന്നു കാട്ടാന്‍ സഹായിക്കുന്നതാണ് ഈ പുതിയ അവസരം. അപ്പ് ചെയ്യുന്ന വീഡിയോയുടെ ദൈ്യര്‍ഘ്യത്തിന് പരിമിതികള്‍ ഉണ്ട്.

ഏതെങ്കിലും പ്രത്യേക സാഹചര്യത്തില്‍ നിങ്ങള്‍ക്ക് താല്‍ക്കാലികമായി ഫോട്ടോ കൂടി അപ്പ് ചെയ്യുന്നതിനും ഓപ്ഷനുണ്ട്. ഉദാഹരണത്തിന് ഏതെങ്കിലും ആഘോഷവേളില്‍ കുറച്ചു ദിവസത്തേക്കു മാത്രമായി ഫോട്ടോ അപ്പ് ചെയ്യാം. നിങ്ങളുടെ വീഡിയോ ആരൊക്കെ കാണണമെന്നും നിങ്ങള്‍ക്കു തന്നെ തീരുമാനിക്കാം.
ഫേസ്ബുക്ക് മീഡിയയില്‍ ഒരു ദിവസത്തില്‍ നാലു ബില്ല്യണ്‍ തവണയാണ് പ്രെഫൈല്‍ ഫോട്ടോ യൂസേഴ്‌സ് നോക്കുന്നത് എന്നാണ് ഫേസ്ബുക്ക് കണ്ണക്കുകള്‍ പറയുന്നത്. അതുകൊണ്ടു തന്നെ സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ കൂട്ടുക്കാരെ കണ്ടെത്തുന്നതിന് പുതിയ ഓപ്ഷന്‍ സഹായകരമാകും.












Click it and Unblock the Notifications