ഫ്രീ ബേസിക്‌സിന് വേണ്ടി ഉപഭോക്താക്കളെ പറ്റിച്ച് ഫേസ്ബുക്ക്... ചതിയില്‍ പെടല്ലേ
സാന്‍ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്കിന്റെ നേതൃത്വത്തില്‍ 'ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ്' രൂപീകരിയ്ക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. നെറ്റ് ന്യൂട്രാലിറ്റിയ്ക്ക് വേണ്ടി വലിയ ഓണ്‍ലൈന്‍ കാമ്പയിന്‍ തന്നെ ഉയര്‍ന്നു വന്നു.
സംഭവം പ്രശ്‌നമാകുമെന്ന് കണ്ടപ്പോള്‍ 'ഫ്രീ ബേസിക്‌സ്' എന്ന പേരില്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി ഫേസ്ബുക്ക് രംഗത്ത് വന്നു. എന്നാലിപ്പോള്‍ ഇതിനെ കുറിച്ച് വലിയധാരണയൊന്നും ഇല്ലാത്തവരെ പറ്റിച്ച് കാര്യം സാധിയ്ക്കാനുള്ള നീക്കത്തിലാണ് ഫേസ്ബുക്ക്.
ഇന്ത്യയിലെ 'ഫ്രീ ബേസിക്‌സി'നെ രക്ഷിയ്ക്കാന്‍ ഇപ്പോള്‍ പ്രവര്‍ത്തിയ്ക്കൂ എന്നാണ് ഫേസ്ബുക്ക് പറയുന്നത്. ഇതിനായി 'ട്രായ്'ക്ക് ഇമെയില്‍ അയയ്ക്കാനാണ് ഫേസ്ബുക്ക്.

ഫ്രീ ബേസിക്‌സ്
ഇന്ത്യയിലെ നൂറ് കോടി ജനങ്ങളെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിയ്ക്കാനാണ് ഫ്രീ ബേസിക്‌സ് എന്നാണ് ഫേസ്ബുക്ക് പറയുന്നത്. ഇതിനെ പിന്തുണയ്ക്കണം എന്നാണ് ഇപ്പോഴത്തെ ആവശ്യം.

നെറ്റ് ന്യൂട്രാലിറ്റി
ഇന്റര്‍നെറ്റ് ന്യൂട്രാലിറ്റിയ്ക്ക് എതിരാണ് ഫേസ്ബുക്കിന്റെ ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് എന്ന് ആദ്യമേ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യുന്നതാണിത് എന്നതായിരുന്നു പരാതി.

പേര് മാറ്റി വന്നു
ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് വിവാദമായപ്പോള്‍ ഫ്രീ ബേസിക്‌സ് എന്ന പേരുമായി ഫേസ്ബുക്ക് വരുന്നത്. എന്നാല്‍ ഇതിനെതിരേയും വ്യാപക പ്രതിഷേധം ഉയര്‍ന്നു.

ട്രായ്ക്ക് കത്ത്
ഫ്രീ ബേസിക്‌സിനെ പിന്തുണയ്ക്കുന്ന് എന്ന് കാണിച്ച് 'ട്രായ്'ക്ക് ഇമെയില്‍ അയക്കാനുള്ള സംവിധാനമാണ് ഇപ്പോള്‍ ഫോസ്ബുക്ക് കൊണ്ടുവന്നിരിയ്ക്കുന്നത്. ഇതിനെ കുറിച്ച് ബോധ്യമില്ലാത്ത അനേകായിരം പേരാണ് ഒന്നും അറിയാതെ ഫ്രീ ബേസിക്‌സിനെ പിന്തുണച്ച് കത്തയച്ചിരിയ്ക്കുന്നത്.

ഇത് ചതിയല്ലേ
ഉപഭോക്താക്കളെ പറ്റിച്ച് ഫേസ്ബുക്ക് ഉണ്ടാക്കാന്‍ ശ്രമിയ്ക്കുന്ന നീക്കത്തെ 'ചതി' എന്ന് തന്നെയാണ് നെറ്റ് ന്യൂട്രാലിറ്റിയെ പിന്തുണയ്ക്കുന്നവര്‍ വിളിയ്ക്കുന്നത്.

കാമ്പയിന്‍ തുടങ്ങി
ഫ്രീ ബേസിക്‌സിന് വേണ്ടി ഫേസ്ബുക്ക് നടത്തുന്ന കള്ളത്തരം പൊളിയ്ക്കാന്‍ ഫേസ്ബുക്ക് വഴി തന്നെ കാമ്പയിന്‍ തുടങ്ങിക്കഴിഞ്ഞു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications