Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫേസ്ബുക്ക് വീണ്ടും പണിമുടക്കി; ലോക വ്യാപകമായി വാട്സപ്പ്, ഇൻസ്റ്റഗ്രാം സേവനങ്ങളുംഭാഗികമായി തകരാറിലായി

ലോകത്താകമാനമായി ഫേസ്ബുക്ക് വീണ്ട‌ും പണിമുടക്കി. ഫേസ്ബുക്കിനൊപ്പം വാട്സപ്പ്, ഇൻസ്റ്റഗ്രാം സേവനങ്ങളും ഭാഗികമായി തകരാറിലായിട്ടുണ്ട്. സർവർ തകരാറാണെന്നാണ് പ്രാധമിക സൂചന. കഴിഞ്ഞ ഏതാനും മാസങ്ങളിൽ വെച്ച് ഏറ്റവും വലിയ പ്രശ്നമാണ് ഫേസ്ബുക്കിനുണ്ടായിരിക്കുന്നത്.

ഫേസ്ബുക്കിന്റെ ഡെസ്ക്ടോപ്പ് സൈറ്റാണ് പണി മുടക്കിയത്. ഫേസ്ബുക്ക് ആപ്പുകളിൽ പ്രശ്നം കാണിക്കുന്നില്ല. വാട്സപ്പ്, ഇൻസ്റ്റഗ്രാം പ്രശ്നങ്ങൾ ഏറെക്കുറെ പരിഹരിക്കപ്പെട്ടുവെങ്കിലും ഫേസ്ബുക്ക് ഇനിയും തിരികെ വന്നിട്ടില്ല. കോടികളുടെ നഷ്ടമാണ് ഇതുവഴി ഉണ്ടായിരിക്കുന്നതെന്നാണ് കണക്കു കൂട്ടൽ.

Facebook

ഇന്ത്യയ്ക്ക് പുറമെ യുഎസ്, മലേഷ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളിലും സാങ്കേതിക പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ പലയിടത്തും വൈകിട്ട് നാലിന് ഡെസ്‌ക്ടോപ്പില്‍ ഫെയ്‌സ്ബുക്ക് പ്രവര്‍ത്തനം നിലക്കുകയായിരുന്നു. അതേസമയം മൊബൈല്‍ ആപ്പില്‍ തടസ്സങ്ങള്‍ ഉണ്ടായതുമില്ല.

കഴിഞ്ഞ മാസവും ഇതേപോലൊരു പ്രതിസന്ധി ഫെയ്‌സ്ബുക്കിന് നേരിടേണ്ടി വന്നിരുന്നു.എന്നാൽ അപ്പോഴൊന്നും മെസഞ്ചര്‍, വാട്ട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയ്ക്ക് പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ എല്ലാ ആപ്പിനും തകരാർ സംഭവിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+