ഫേസ്ബുക്കിലും ഇനി സേവ് ചെയ്യാം
കാലിഫോർണിയ: ഫേസ്ബുക്കില്‍ ഏറെ ഇഷ്ടപ്പെട്ട ചില പോസ്റ്റുകളുണ്ടാകും. ഇടക്കിടെ എടുത്ത് നോക്കാനും ഷെയര്‍ ചെയ്യാനും ഒക്കെ തോന്നിപ്പിക്കുന്നവ. ചിലപ്പോള്‍ തിരക്കിനിടയില്‍ ചില പോസ്റ്റുകള്‍ മുഴുവന്‍ വായിക്കാനും കഴിഞ്ഞെന്ന് വരില്ല. പിന്നീട് ഇതെല്ലാം തിരഞ്ഞ് കണ്ടുപിടിക്കുക എന്നത് ശ്രമകരമാണ്.
എന്തായാലും ഈ പ്രശ്നത്തിന് ഒരു പരിഹാരമാകാന്‍ പോവുകയാണ്. ഫേസ്ബുക്കില്‍ ആദ്യമായി 'സേവ് ബട്ടണ്‍' അവതരിപ്പിക്കാന്‍ പോകുന്നു. പ്രിയപ്പെട്ട പോസ്റ്റുകളും വീഡിയോകളും ചിത്രങ്ങളും എല്ലാം ഫേസ്ബുക്ക് അക്കൗണ്ടില്‍ തന്നെ സേവ് ചെയ്ത് സൂക്ഷിക്കാം.

ഏറെ നാളായി ഉപഭോക്താക്കള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ ഒന്നാണിത്. ജൂലായ് അവസാനവാരത്തോടെ ഫേസ്ബുക്ക് ഇത് അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആന്‍ഡ്രോയ്ഡ്, ആപ്പിള്‍ മൊബൈല്‍ ഫോണുകളിലും കമ്പ്യൂട്ടര്‍ ബ്രൗസറുകളും ഫേസ്ബുക്കിന്റെ സേവ് ബട്ടണ്‍ സംവിധാനം ലഭ്യമാകും എന്നണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
സേവ് ബട്ടണ്‍ വരുന്നതോടെ ഉപഭോക്താക്കളെ കൂടുതല്‍ നേരം സൈറ്റില്‍ തന്നെ ചെലവഴിപ്പിക്കാമെന്നാണ് ഫേസ്ബുക്കിന്റെ പ്രതീക്ഷ. എന്നാല്‍ പരസ്യക്കാര്ക്കായിരിക്കും ഇതിന്റെ ഗുണം കൂടുതല്‍ ലഭിക്കുക എന്ന് പറയുന്നവരും ഉണ്ട്. എന്തായാലും ഉപഭോക്താക്കള്‍ ഇപ്പോള്‍ കാത്തിരിക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട ചില പോസ്റ്റുകളെങ്കിലും സൂക്ഷിച്ചുവക്കാന്‍...
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications