കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കിലും ഇനി സേവ് ചെയ്യാം

  • By Soorya Chandran
Google Oneindia Malayalam News

കാലിഫോർണിയ: ഫേസ്ബുക്കില്‍ ഏറെ ഇഷ്ടപ്പെട്ട ചില പോസ്റ്റുകളുണ്ടാകും. ഇടക്കിടെ എടുത്ത് നോക്കാനും ഷെയര്‍ ചെയ്യാനും ഒക്കെ തോന്നിപ്പിക്കുന്നവ. ചിലപ്പോള്‍ തിരക്കിനിടയില്‍ ചില പോസ്റ്റുകള്‍ മുഴുവന്‍ വായിക്കാനും കഴിഞ്ഞെന്ന് വരില്ല. പിന്നീട് ഇതെല്ലാം തിരഞ്ഞ് കണ്ടുപിടിക്കുക എന്നത് ശ്രമകരമാണ്.

എന്തായാലും ഈ പ്രശ്‌നത്തിന് ഒരു പരിഹാരമാകാന്‍ പോവുകയാണ്. ഫേസ്ബുക്കില്‍ ആദ്യമായി 'സേവ് ബട്ടണ്‍' അവതരിപ്പിക്കാന്‍ പോകുന്നു. പ്രിയപ്പെട്ട പോസ്റ്റുകളും വീഡിയോകളും ചിത്രങ്ങളും എല്ലാം ഫേസ്ബുക്ക് അക്കൗണ്ടില്‍ തന്നെ സേവ് ചെയ്ത് സൂക്ഷിക്കാം.

Facebook

ഏറെ നാളായി ഉപഭോക്താക്കള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ ഒന്നാണിത്. ജൂലായ് അവസാനവാരത്തോടെ ഫേസ്ബുക്ക് ഇത് അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആന്‍ഡ്രോയ്ഡ്, ആപ്പിള്‍ മൊബൈല്‍ ഫോണുകളിലും കമ്പ്യൂട്ടര്‍ ബ്രൗസറുകളും ഫേസ്ബുക്കിന്റെ സേവ് ബട്ടണ്‍ സംവിധാനം ലഭ്യമാകും എന്നണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

സേവ് ബട്ടണ്‍ വരുന്നതോടെ ഉപഭോക്താക്കളെ കൂടുതല്‍ നേരം സൈറ്റില്‍ തന്നെ ചെലവഴിപ്പിക്കാമെന്നാണ് ഫേസ്ബുക്കിന്റെ പ്രതീക്ഷ. എന്നാല്‍ പരസ്യക്കാര്‍ക്കായിരിക്കും ഇതിന്റെ ഗുണം കൂടുതല്‍ ലഭിക്കുക എന്ന് പറയുന്നവരും ഉണ്ട്. എന്തായാലും ഉപഭോക്താക്കള്‍ ഇപ്പോള്‍ കാത്തിരിക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട ചില പോസ്റ്റുകളെങ്കിലും സൂക്ഷിച്ചുവക്കാന്‍...

English summary
Facebook introduces 'Save' button to bookmark content for Android, iOS and web users.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X