കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിൽ നിന്ന് നാട്ടിലെത്തിയ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; റീ എൻട്രി പുതുക്കിയില്ലെങ്കിൽ യാത്രാ വിലക്ക് നേരിടും

Google Oneindia Malayalam News

റിയാദ് ; സൗദിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയവര്‍ കൃത്യസമയത്ത് എക്സിറ്റ് റീ-എന്‍ട്രി വിസ പുതുക്കുകയോ തിരിച്ചെത്തുകയോ ചെയ്തില്ലെങ്കില്‍ യാത്രാ വിലക്ക് നേരിട്ടേക്കുമെന്ന മുന്നറിയിപ്പുമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജാവസത്ത്) . നിശ്ചിത സമയത്തിനകം വിസ പുതുക്കാത്ത പ്രവാസികൾക്ക് മൂന്ന് വർഷത്തേക്ക് രാജ്യത്ത് പ്രവേശിക്കാൻ അനുമതി ഉണ്ടാകില്ലെന്ന് ജാവസത്ത് വ്യക്തമാക്കി. പുതിയ സ്പോണ്‍സറുടെ കീഴില്‍ പുതിയ വിസയില്‍ വരുന്നതിനാണ് വിലക്ക്. എന്നാല്‍ പഴയ സ്പോണ്‍സർക്ക് കീഴിൽ പുതിയ വിസയില്‍ തിരികെ വരുന്നവര്‍ക്ക് ഈ വിലക്ക് ബാധകമായിരിക്കില്ല.

saudi

സാധാരണഗതിയില്‍ നാട്ടിലേക്ക് പോകുമ്പോള്‍ തന്നെ എക്സിറ്റ് റീ-എന്‍ട്രി വിസ ഒരു വര്‍ഷത്തേയ്ക്കു വരെ നീട്ടിയെടുക്കുവാന്‍ സാധിക്കും. പലരും അവധി കണക്കിലെടുത്ത് രണ്ടോ മൂന്നോ മാസത്തേയ്ക്കാണ് എക്സിറ്റ് റീ-എന്‍ട്രി വിസ എടുക്കുന്നത്.ഈ കാലാവധി അവസാനിക്കുന്നതിനു മുന്‍പ് തിരിക‌ സൗദിയില്‍ എത്തണം. സാധിക്കില്ലേങ്കിൽ റീ-എന്‍ട്രി വിസ കാലാവധി നീട്ടുവാനും സാധിക്കും. കാലാവധി അവസാനിക്കുന്നതിനു മുന്‍പ് സ്പോണ്‍സറുടെ സഹായത്തോടെയാണ് വിസ പുതുക്കേണ്ടത്.

കാലാവധി അവസാനിക്കുന്നതിനു മുന്‍പേ പുതുക്കിയില്ലെങ്കല്‍ വിസ റദ്ദാകുമെന്നു മാത്രമല്ല, മൂന്നു വര്‍ഷം യാത്രാ വിലക്ക് നേരിടേണ്ടി വരുകയും ചെയ്യും. സൗദിയിലേക്ക് വിമാന സര്‍വ്വീസുകളില്ലാത്തതിനാല്‍ എക്സിറ്റ് വിസയിലെത്തി മടങ്ങിപ്പോകുവാന്‍ സാധിക്കാത്തവര്‍ സ്പോണ്‍സറോടെ സഹായത്തോടെ റി എന്‍ട്രി വിസ പുതുക്കണം

അതേസമയം, അന്താരാഷ്ട്ര യാത്രാ വിലക്ക് 2021 മേയ് 17 വരെ നീട്ടിയതായി സൗദി വ്യക്തമാക്കിയിരുന്നു. നേരത്തെ മാര്‍ച്ച് 31 മുതല്‍ യാത്രാ വിലക്ക് നീക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും കൊവിഡ് വാക്സിന്‍ ലഭിക്കുന്നതിലെ താമസമാണ് യാത്രാ വിലക്കുകള്‍ നീട്ടിയതിനു കാരണമെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. 2020 മാര്‍ച്ച് 16 നാണ് സൗദി അന്താരാഷ്ട്ര യാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. പിന്നീട് പലപ്പോഴായി വിലക്കുകളില്‍ ഇളവുകള്‍ നല്കിയിരുന്നുവെങ്കിലും സാധാരണ സര്‍വ്വീസുകള്‍ക്ക് അനുമതിയുണ്ടായിരുന്നില്ല.

ചെറിയാൻ ഫിലിപ്പ് എൽഡിഎഫ് സ്ഥാനാർത്ഥിയാകും? ഉറച്ച് സീറ്റ് തേടി സിപിഎംചെറിയാൻ ഫിലിപ്പ് എൽഡിഎഫ് സ്ഥാനാർത്ഥിയാകും? ഉറച്ച് സീറ്റ് തേടി സിപിഎം

 15 വേണ്ട.. അയഞ്ഞ് പിജെ ജോസഫ്..കോൺഗ്രസിന് മുന്നിൽ മറ്റൊരു നിർദേശം, പക്ഷേ ഉറപ്പ് വേണം 15 വേണ്ട.. അയഞ്ഞ് പിജെ ജോസഫ്..കോൺഗ്രസിന് മുന്നിൽ മറ്റൊരു നിർദേശം, പക്ഷേ ഉറപ്പ് വേണം

ബിജെപിയുമായി അന്തർധാരയിലാണ് സിപിഎം; പിണറായി മുഖ്യമന്ത്രി എന്ന നലയിൽ സമ്പൂർണ പരാജയമെന്ന് ചെന്നിത്തലബിജെപിയുമായി അന്തർധാരയിലാണ് സിപിഎം; പിണറായി മുഖ്യമന്ത്രി എന്ന നലയിൽ സമ്പൂർണ പരാജയമെന്ന് ചെന്നിത്തല

Recommended Video

cmsvideo
ഈ തിരഞ്ഞെടുപ്പിൽ ഫിറോസ് മത്സരിക്കുമോ ?അവസാന ഉത്തരമിതാ

English summary
For the attention of expatriates from Saudi Arabia; Failure to renew re-entry will result in a travel ban
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X