കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ ബാധിച്ചാല്‍ സോമ്പിയാകും... ചൈനക്കാര്‍ക്കെതിരെ ബോയ്‌ക്കോട്ട്, പ്രചാരണങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

കോലാലംപൂര്‍: കൊറോണ വൈറസ് ബാധയെ കുറിച്ചുള്ള വ്യാജ പ്രചാരണം അന്താരാഷ്ട്ര തലത്തില്‍ സജീവമാകുന്നു. കൊറോണ ബാധിച്ചാല്‍ സോമ്പിയാകുമെന്ന തലതിരഞ്ഞ പ്രചാരണമാണ് ഇതില്‍ പ്രധാനം. ഹോളിവുഡ് സിനിമകളില്‍ അജ്ഞാത മരുന്നിലൂടെ മനുഷ്യനിലെ തിരിച്ചറിവ് നഷ്ടപ്പെട്ട് അക്രമകാരിയാവുകയും പരസ്പരം കൊല്ലുകയും ചെയ്യുന്ന ഒരവസ്ഥയാണ് സോമ്പി. ഇതാണ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. മനുഷ്യനിന്റെ പെരുമാറ്റത്തിലെ മാറ്റത്തിന് ഈ വൈറസ് കാരണമാകുമെന്ന് ഇതുവരെ തെളിയിക്കാന്‍ സാധിച്ചിട്ടില്ല.

1

മലേഷ്യയിലാണ് ഈ പ്രചാരണം നടക്കുന്നത്. സോഷ്യല്‍ മീഡിയയിലെ പ്രചാരണത്തെ തുടര്‍ന്ന് സര്‍ക്കാരിന് അത്തരം വാദങ്ങള്‍ തെറ്റാണെന്ന് പറയേണ്ടി വന്നിരിക്കുകയാണ്. അതിജാഗ്രത പുലര്‍ത്തണമെന്ന് ലോകാരോഗ്യ സംഘടന വരെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട. അതേസമയം എല്ലാ രോഗികള്‍ക്കും രക്ഷപ്പെടാനുള്ള അവസരമുണ്ടെന്നും, സോമ്പികളാവുമെന്ന പ്രചാരണം വ്യാജമാണെന്നും മലേഷ്യന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം മലേഷ്യന്‍ സോഷ്യല്‍ മീഡിയ മരണ സംഖ്യ പെരുപ്പിച്ച് കാണിക്കുന്നുണ്ട്.

അതേസമയം ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആറ് പേരെ അറസ്റ്റ് ചെയ്തു. മലേഷ്യയില്‍ ഇതുവരെ എട്ട് പേര്‍ക്കാണ് കൊറോണ ബാധിച്ചിരിക്കുന്നത്. ചൈനീസ് പൗരന്‍മാര്‍ക്കെതിരെ വംശീയ പ്രചാരണവും ഇതിനിടെ ആരംഭിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയ, ജപ്പാന്‍, ഹോങ്കോങ്, വിയറ്റ്‌നാം എന്നിവിടങ്ങളിലാണ് വംശീയ പ്രചാരണം സജീവം. ഇവിടങ്ങളിലുള്ളവര്‍ ചൈനീസ് ഉപഭോക്താക്കളെ കടയിലേക്ക് കയറാന്‍ അനുവദിക്കുന്നില്ല. ഇന്തോനേഷ്യക്കാര്‍ നടത്തിയ മാര്‍ച്ചില്‍ ഒരു ഹോട്ടലില്‍ നിന്ന് ചൈനീസ് വംശജരെ ഇറക്കിവിട്ടു.

ഫ്രഞ്ച്, ഓസ്‌ട്രേലിയന്‍ ദിനപത്രങ്ങളും വംശീയമായ തരത്തിലുള്ള തലക്കെട്ടുകളാണ് നല്‍കുന്നത്. അതേസമയം ചൈനയുമായി പല രാജ്യങ്ങള്‍ക്കുമുള്ള പ്രശ്‌നങ്ങളാണ് ഈ പ്രചാരണത്തിന് പിന്നിലുള്ളത്. ഇത് ഏഷ്യന്‍ വിരുദ്ധവുമായി മാറുന്നുണ്ട്. സോളിലെ ഒരു റെസ്‌റ്റോറന്റില്‍ ചൈനീസ് സഞ്ചാരികള്‍ക്ക് നോ എന്‍ട്രി എന്നാണ് എഴുതി വെച്ചത്. ചൈനീസ് സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് ഒരു ഓണ്‍ലൈന്‍ പരാതിയും ദക്ഷിണ കൊറിയയില്‍ രൂപപ്പെട്ടിട്ടുണ്ട്. കണ്‍സര്‍വേറ്റീവ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനെ പിന്തുണച്ചു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, കടുത്ത പനി!!കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, കടുത്ത പനി!!

English summary
fake news circulating on coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X