കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ് നാള്‍ സൂര്യനുദിക്കില്ല... ഭൂമി ഇരുട്ടിലാവും; വാര്‍ത്ത പരക്കുന്പോള്‍

  • By Soorya Chandran
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ആറ് ദിവസം സൂര്യന്‍ ഉദിക്കാതിരുന്നാല്‍ എങ്ങനെയുണ്ടാകും... ഒരു പക്ഷേ ലോകം തന്നെ അവസാനിച്ചേക്കാം അല്ലേ...

2014 ഡിസംബര്‍ 16 മുതല്‍ 22 വരെആറ് ദിവസം സൂര്യന്‍ ഉദിക്കില്ലെന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇന്റര്‍നെറ്റില്‍ പരക്കുന്നത്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ പേരിലാണ് സന്ദേശം.

Sun will not Rise

ഈ ദിവസങ്ങളില്‍ ഭൂമിയില്‍ സൂര്യന്റെ പ്രകാശം എത്തില്ല. സൗരകൊടുങ്കാറ്റ് എന്ന് വിളിക്കുന്ന ഒരു പ്രതിഭാസമാണിത്. നാസയുടെ തലവനായ ചാള്‍സ് ബോള്‍ഡന്‍ അറിയിക്കുന്നതാണിത്. എന്നാല്‍ ആരും ഭയക്കേണ്ട ആവശ്യമില്ല. ഇതൊരു പ്രകൃതി പ്രതിഭാസം മാത്രമാണ്.. ലോകം അവസാനിക്കുകയൊന്നും ഇല്ല.

സംഭവങ്ങള്‍ ഇതുകൊണ്ട് തീര്‍ന്നില്ല. വിശദീകരണങ്ങള്‍ ഇനിയുമുണ്ട്. 250 വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന പ്രതിഭാസമാണിതെന്നും പറയുന്നു.

സത്യത്തില്‍ എന്താണീ പറയുന്നത് എന്ന് സംശയിക്കേണ്ട. ശുദ്ധ അസംബന്ധം തന്നെ. ഹസ്ലേഴ്‌സ് (www.huzlers.com) എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയാണിത്. ആളുകളെ പറ്റിക്കുന്ന ഒരു ഏര്‍പ്പാട്!!!

ഈ വെബ്‌സൈറ്റില്‍ വരുന്ന വാര്‍ത്തകള്‍ എല്ലാം ഇത്തരത്തില്‍ ഉള്ളവയാണ്. ആളുകളെ പറ്റിക്കുക തന്നെ ലക്ഷ്യം. ഹസ്ലേഴ്‌സിലെ വാര്‍ത്തകള്‍ക്ക് സത്യവുമായി ഒരു ബന്ധവും ഉണ്ടാകാറില്ല, ഇനി അങ്ങനെ ഉണ്ടെങ്കില്‍ തന്നെ അത് തികച്ചും യാദൃശ്ചികം മാത്രമാണെന്നാണ് ആളുകള്‍ പറയുന്നത്.

എന്നാല്‍ കേട്ടപാതി, കേള്‍ക്കാത്ത പാതി ഇറങ്ങിത്തിരിക്കുന്ന ഒരു കൂട്ടം ആളുകളുണ്ടല്ലോ... അവരാണ് ഈ സംഭവം വൈറല്‍ ആക്കിയത്. ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും എല്ലാം ഈ റിപ്പോര്‍ട്ട് ഓടിക്കളിക്കുന്നുണ്ട്.

English summary
Fake News: Earth will experience 6 days of total darkness, spreading in Internet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X