Get Updates
Get notified of breaking news, exclusive insights, and must-see stories!

അമാനുഷിക ശക്തി, ആജ്ഞാനുവർത്തികളായി 2 ജിന്നുകൾ, ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്റയെക്കുറിച്ച് വിചിത്ര കഥകൾ!

ഇസ്ലാമാബാദ്: അന്ധ വിശ്വാസങ്ങളുടെ കാര്യത്തില്‍ ലോകത്തിലെ ഒരു രാജ്യവും പിന്നോട്ടല്ല. അന്ധവിശ്വാസത്തിന്റെ അളവ് ഏറിയും കുറഞ്ഞും ഇരിക്കുമെന്ന് മാത്രം. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഭാര്യ ബുഷ്‌റ മനേകയുമായി ബന്ധപ്പെട്ട് അത്തരത്തില്‍ നിരവധി കഥകളാണ് പ്രചരിക്കുന്നത്. ഇമ്രാന്റെ മൂന്നാം ഭാര്യയാണ് ബുഷ്‌റ മനേക.

കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭയില്‍ കശ്മീര്‍ വിഷയം മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ സാധിച്ചതിന് ഇമ്രാന്‍ ഖാന്‍ നന്ദി പറഞ്ഞത് നാടിനും തന്റെ ഭാര്യ ബുഷ്‌റയ്ക്കുമാണ്. ബുഷ്‌റ നാടിന് വേണ്ടി വളരെ പ്രാര്‍ത്ഥിച്ചു എന്നാണ് ഇമ്രാന്‍ പറഞ്ഞത്. ബുഷ്‌റയ്ക്ക് അമാനുഷിക ശക്തികള്‍ ഉണ്ടെന്നാണ് പ്രചാരണം നടക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെയാണ്.

മൂന്നാം ഭാര്യയെ കുറിച്ച് വിചിത്ര കഥകൾ

മൂന്നാം ഭാര്യയെ കുറിച്ച് വിചിത്ര കഥകൾ

ഇമ്രാന്‍ ഖാന്റെ മൂന്നാം ഭാര്യയും പാകിസ്താന്റെ പ്രഥമ വനിതുമായ ബുഷ്‌റയ്ക്ക് അമാനുഷിക ശക്തികള്‍ ഉണ്ടെന്നും കണ്ണാടിയില്‍ അവരുടെ പ്രതിബിംബം കാണാനാകില്ലെന്നുമടക്കം നിരവധി കഥകളാണ് പ്രചരിക്കുന്നത്. പാകിസ്താനിലെ ടെലിവിഷന്‍ ചാനലായ ക്യാപിറ്റല്‍ ടിവിയുടെ പേരിലാണ് ഈ പ്രചാരണം. ഇമ്രാന്റെ വസതിയിലെ ജോലിക്കാര്‍ നല്‍കിയ വിവരം എന്ന തരത്തിലാണ് വാര്‍ത്ത പ്രചരിക്കുന്നത്. എന്നാല്‍ ഇത് വ്യാജമാണെന്ന് ക്യാപിറ്റല്‍ ടിവി സ്ഥിരീകരിച്ചിട്ടുണ്ട്.

Recommended Video

cmsvideo
    Imran khan's nuclear threat against India
    ഇമ്രാനെതിരെ റെഹം

    ഇമ്രാനെതിരെ റെഹം

    ബ്രിട്ടീഷുകാരിയായ ജെമിമ ഗോള്‍ഡ്‌സ്മിത്ത്, മുന്‍ ബിബിസി അവതാരക റെഹം ഖാന്‍ എന്നിവര്‍ക്ക് ശേഷമാണ് ഇമ്രാന്‍ ഖാന്‍ ബുഷ്‌റയെ വിവാഹം കഴിക്കുന്നത്. പാകിസ്താനിലെ അറിയപ്പെടുന്ന മത ചികിത്സക കൂടിയാണ് ബുഷ്‌റ. ഇമ്രാന്‍ ഖാന്‍ പാക് പ്രസിഡണ്ടാകുന്നതിന് മുന്‍പ് തന്നെ ബുഷ്‌റയുമായി ബന്ധമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇമ്രാന്‍ ചതിയനാണ് എന്നും താന്‍ ഭാര്യയായുളളപ്പോള്‍ ബുഷ്‌റയുമായി ബന്ധമുണ്ടായിരുന്നുവെന്നും റെഹം ഖാന്‍ ആരോപിച്ചിരുന്നു.

    പാക് പ്രധാനമന്ത്രിയാകണമെങ്കിൽ

    പാക് പ്രധാനമന്ത്രിയാകണമെങ്കിൽ

    പാക് പ്രധാനമന്ത്രിയുടെ ഭാര്യമാരില്‍ മുഖവും ശരീരവും മറച്ച് മാത്രം പൊതു ഇടത്തില്‍ പ്രത്യക്ഷപ്പെടുന്ന ഒരേയൊരു ആളാണ് ബുഷ്‌റ. പാക് പ്രധാനമന്ത്രിയാകുന്നതിന് ആറ് മാസം മുന്‍പാണ് ഇമ്രാന്‍ ബുഷ്‌റയെ വിവാഹം കഴിച്ചത്. ഈ വിവാഹവും ഒരു അന്ധവിശ്വാസത്തിന്റെ പുറത്താണ് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. പാകിസ്താന്റെ പ്രധാനമന്ത്രിയാകണമെങ്കില്‍ ബുഷ്‌റ ബീബിയുടെ കുടുംബത്തില്‍ നിന്നുളള ഒരാളെ വിവാഹം കഴിക്കണം എന്നാണ് ആത്മീയ ഗുരു കൂടിയായ ഇവര്‍ ഇമ്രാനോട് നിര്‍ദേശിച്ചത്.

    5 മക്കളുടെ അമ്മയും വിവാഹ മോചിതയും

    5 മക്കളുടെ അമ്മയും വിവാഹ മോചിതയും

    വിവാഹിതയും 5 മക്കളുടെ അമ്മയുമായ സ്ത്രീയെ തന്നെ വേണം വിവാഹം കഴിക്കാന്‍ എന്നും ഇവര്‍ നിര്‍ദേശിച്ചുവത്രേ. ഇത് പ്രകാരമാണ് ബുഷ്‌റയെ തന്നെ ഇമ്രാന്‍ ഖാന്‍ വിവാഹം കഴിച്ചത് എന്നാണ് കഥകള്‍. നേരത്തെ കസ്റ്റംസ് ഓഫീസറായ ഖവര്‍ ഫരീദ് മനേകയുടെ ഭാര്യ ആയിരുന്നു ബുഷ്‌റ. ഇമ്രാന്‍ ഖാന്‍ കാരണമാണ് ഇരുവരും വിവാഹ മോചിതരായത് എന്നും പറയപ്പെടുന്നുണ്ട്. എന്നാല്‍ ഫരീദ് ഇക്കാര്യം നിഷേധിച്ചിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം മോചനം എന്നാണ് ഫരീദ് വ്യക്തമാക്കിയത്.

    ആജ്ഞ നടപ്പാക്കാൻ ജിന്നുകളെന്ന്

    ആജ്ഞ നടപ്പാക്കാൻ ജിന്നുകളെന്ന്

    ഇമ്രാന്റെ മറ്റ് ഭാര്യമാരില്‍ നിന്ന് വ്യത്യസ്തമായി നിരവധി നിഗൂഢതകള്‍ ബുഷ്‌റയ്ക്കുണ്ട് എന്നാണ് പാകിസ്താനില്‍ പലരും കരുതുന്നത്. അമാനുഷിക കഴിവുകളുണ്ടെന്ന് പറയപ്പെടുന്ന ബുഷ്‌റയ്ക്ക് കാര്യങ്ങള്‍ നടത്തിക്കാന്‍ രണ്ട് ജിന്നുകള്‍ കൂട്ടുണ്ടെന്നും അവ ബുഷ്‌റയുടെ ആജ്ഞാനുവര്‍ത്തികളാണെന്നും കഥകള്‍ പരക്കുന്നു. ജിന്നുകള്‍ക്ക് ബുഷ്‌റ ഇറച്ചി പാകം ചെയ്ത് നല്‍കാറുണ്ടെന്നും അവരെക്കൊണ്ടാണ് പലതും സാധിക്കുന്നത് എന്നും വിശ്വസിക്കുന്നവരുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+