കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായിലെ പ്രമുഖ ആശുപത്രിയുടെ പേരില്‍ വ്യാജ നിയമന അറിയിപ്പ് നല്‍കി തട്ടിപ്പിന് ശ്രമം

  • By Desk
Google Oneindia Malayalam News

ദുബയ്: ദുബയിലെ പ്രമുഖ ആശുപത്രിയായ തുംബയ് ഹോസ്പിറ്റലില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വന്‍ശമ്പളത്തിന് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിന് ശ്രമം. ആശുപത്രിയുടെ യഥാര്‍ഥ വെബ്‌സൈറ്റിന്റെ മാതൃകയില്‍ സമാനമായ ഒരു യു.ആര്‍.എല്‍ ഉപയോഗിച്ച് മറ്റൊന്ന് നിര്‍മിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇന്ത്യക്കാരായ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗാര്‍ഥികള്‍ക്കാണ് ഒറിജിനലെന്ന് തോന്നിക്കുന്ന അപ്പോയിന്റ്‌മെന്റ് ലെറ്ററുകള്‍ തട്ടിപ്പുകാര്‍ അയച്ചത്.

ഡോക്ടര്‍ക്ക് 60,000 ദിര്‍ഹം ശമ്പളമാണ് നിയമന ഉത്തരവില്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ പ്രോസസിംഗ് ഫീസായ 1500 ഡോളര്‍ (ഒരു ലക്ഷത്തോളം രൂപ) ആവശ്യപ്പെടുകയായിരുന്നു. തട്ടിപ്പില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. നേരത്തേ ഈ ആശുപത്രിയിലേക്ക് ജോലിക്ക് അപേക്ഷകള്‍ നല്‍കി കാത്തിരിക്കുന്നവര്‍ക്കാണ് ഇപ്പോള്‍ നിയമന ഉത്തരവ് ലഭിച്ചിരിക്കുന്നത്. തട്ടിപ്പ് നടത്താന്‍ ശ്രമം നടന്നതായും വ്യാജ നിയമന ഉത്തരവുകള്‍ പലര്‍ക്കും ലഭിച്ചതായും ആശുപത്രി എച്ച്.ആര്‍ വിഭാഗം അറിയിച്ചു.

dubai

ഇത്തരം തട്ടിപ്പുകളില്‍ ആരും കുടുങ്ങരുതെന്നും ആശുപത്രി മുന്നറിയിപ്പ് നല്‍കി. ഇതുമായി ബന്ധപ്പെട്ട് അല്‍ ഖിസൈസ് പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇ-മെയില്‍ വഴി ലഭിച്ച ബയോഡാറ്റയുടെ അടിസ്ഥാനത്തില്‍ മാത്രം ഹോസ്പിറ്റലില്‍ ഒരാളെ ജോലിക്ക് നിയമിക്കാറില്ലെന്നും വ്യക്തിഗത അഭിമുഖത്തിന് ശേഷം മാത്രമേ അപ്പോയിന്റ്‌മെന്റ് ലെറ്റര്‍ അയക്കാറുള്ളൂ എന്നും അവര്‍ പറഞ്ഞു.

നിയമന ഉത്തരവുകള്‍ യഥാര്‍ഥമെന്ന് തോന്നിപ്പിക്കുന്നതിന് ആശുപത്രിയുടേതിന് സമാനമായ വെബ്‌സൈറ്റിന് തട്ടിപ്പുകാര്‍ രൂപം നല്‍കിയിട്ടുണ്ട്. എന്നാല്‍ ആശുപത്രിയുടെ വിവിധ ബ്രാഞ്ചുകളുടെ കോണ്‍ടാക്റ്റ് നമ്പര്‍ നല്‍കേണ്ടിടത്ത് ലാന്റ് ഫോണിന് പകരം ഒരൊറ്റ മൊബൈല്‍ നമ്പറാണ് നല്‍കിയിരിക്കുന്നത്.

താങ്കള്‍ നേരത്തേ അയച്ച് റെസ്യൂമെ സ്വീകരിച്ചതായും അപ്‌ഡേറ്റ് ചെയ്ത പുതിയ ബയോഡാറ്റ അയക്കണമെന്നും ആവശ്യപ്പെട്ട് ഇ-മെയില്‍ അയക്കുകയാണ് തട്ടിപ്പുകാര്‍ ആദ്യം ചെയ്യുന്നത്. അടുത്തഘട്ടത്തില്‍ പ്രോസസിംഗ് ഫീസായി 1500 ഡോളര്‍ നല്‍കാന്‍ ആവശ്യപ്പെടും. കൂടുതല്‍ വിവരങ്ങള്‍ക്ക് അബുദബിയിലെ ഒരു ട്രാവല്‍ ഏജന്‍സിയെ ബന്ധപ്പെടാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ദുബയ് പോലിസ്.

English summary
In the newest job scam in the UAE, a group of fraudsters have sent fake appointment letters to job aspirants in India, offering them huge sums as salary and perks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X