കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജന്‍മാരെ പിടിക്കാന്‍ ഫേസ്ബുക്കിന്റെ ഫേക്ക് ഓഫ്

  • By Soorya Chandran
Google Oneindia Malayalam News

ടെല്‍ അവീവ്‌: ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി വിലസുന്നവരുടെ ശ്രദ്ധക്ക്. നിങ്ങളുടെ എല്ലാ അഴിഞ്ഞാട്ടങ്ങള്‍ക്കും കടിഞ്ഞാണിടാന്‍ ഇതാ പുതിയൊരു ആപ്ലിക്കേഷന്‍ വരുന്നു.

'ഫേക് ഓഫ്' എന്നാണ് പുതിയ ആപ്പിന്റെ പേര്. ഇസ്രായേലില്‍ നിന്നുള്ള ഒരു സ്റ്റാര്‍ട്ട് അപ് കമ്പനിയാണ് ഇതിന്റെ ഉപജ്ഞാതാക്കള്‍. ഫേസ് ബുക്കിലെ വ്യാജ പ്രൊഫൈലുകള്‍ കണ്ടെത്താന്‍ ഈ ആപ് നിങ്ങളെ സഹായിക്കും.

Facebook

ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റ് ആയ ഫേസ്ബുക്കില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ വ്യാജന്‍മാരും ഉള്ളത്. ഈ വ്യാജന്‍മാരെ പിടികൂടാന്‍ ഫേസ്ബുക്ക് തന്നെ പല വഴികളും നോക്കിയെങ്കിലും കാര്യമായ ഗുണം ഒന്നും ഉണ്ടായില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് ആശ്വാസമായി 'ഫേക്ക് ഓഫ്' വരുന്നത്.

135 കോടിയോളം വരുന്ന ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ പത്ത് ശതമാനത്തോളം വ്യാജന്‍മാരാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പുതിയ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റിലെ വ്യാജന്‍മാരെ എളുപ്പത്തില്‍ കണ്ടെത്താനാകും.

എലിറന്‍ സഷാര്‍ എന്നയാളാണ് ഫേക് ഓഫിന്റെ ഉപജ്ഞാതാവ്. വ്യാജന്‍മാരെ കുറ്റവാളികള്‍, മാനിക രോഗികള്‍, വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്നവര്‍ എന്നിങ്ങനെ വേര്‍തിരിക്കാമെന്നാണ് സാഷാറിന്റെ അഭിപ്രായം. പലപ്പോഴും വ്യാജന്‍മാര്‍ രംഗത്തിറങ്ങി ലൈംഗിക ചൂഷണം പോലും നടത്തുന്നുണ്ടത്രെ.

എന്തായലും ഫേക്ക് ഓഫ് ഇതിന് ഒരു അറുതി വരുത്തുമെന്നാണ് സാഷാറിന്റെ പ്രതീക്ഷ. ഫേക് ഓഫ് നിങ്ങളുടെ ഫ്രണ്ട്‌സിനെ കൃത്യമായി പരിശോധിച്ച് 10 വിഭാഗങ്ങളാക്കി തിരിക്കും. സംശയം തോന്നുന്ന പ്രൊഫൈലുകളുടെ ഒരു വര്‍ഷം വരെ പഴക്കമുള്ള ടൈം ലൈന്‍ ആക്ടിവിറ്റി പരിശോധിക്കാന്‍ ഈ ആപ്പിന് കഴിയും.

പിന്നെ മറ്റേതെങ്കിലും പ്രൊഫൈലില്‍ നിന്ന് അടിച്ചുമാറ്റുന്ന ചിത്രങ്ങള്‍ കൊണ്ട് സ്വന്തം പ്രൊഫൈല്‍ ആഘോഷമാക്കാമെന്നും ഇനി ആരും കരുതണ്ട. ഫേക്ക് ഓഫ് ഒന്ന് വ്യാപകമായിക്കോട്ടെ, ഈ ഫോട്ടോ മോഷണവും പിടികൂടും.

English summary
As instances of cyber impersonation on social networking sites rise, an Israel-based start-up has developed an application, FakeOff, that helps to identify fake accounts on Facebook.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X