തുടര്‍ച്ചയായി ഗര്‍ഭനിരോധന ഗുളിക കഴിച്ച 21കാരി മരിച്ചു
ലണ്ടന്‍: ഗര്‍ഭ നിരോധന ഗുളികയുടെ ഉപയോഗം മൂലം 21കാരി മരിച്ചതായി മാതാപിതാക്കള്‍. ഫാലന് കുറേക്ക് (21) എന്ന അധ്യാപികയാണ് മെയ് 14ന് മരിച്ചത്. മകള്‍ മരിച്ചത് ഗര്‍ഭ നിരോധന ഗുളികയുടെ ഉപയോഗത്തെത്തുടര്‍ന്നാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി ഫാലന്റെ മാതാപിതാക്കള്‍. 25 ദിവസം തുടര്‍ച്ചയായി യുവതി ഗുളിക കഴിച്ചിരുന്നതായി പറയുന്നു.
മകള്‍ ആര്‍ത്തവം ക്രമപ്പെടുത്തുന്നതിന് വേണ്ടി ഗുളിക കഴിച്ചിരുന്നതായി അറിയാമായിരുന്നെന്നും എന്നാല്‍ അത് ഇത്തരം ഗുളികയായിരുന്നുവെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും ഫാലന്റെ മാതാവ് ജൂലിയ പറയുന്നു. ശ്വാസം കിട്ടാതെ വീടിനുള്ളില്‍ കുഴഞ്ഞു വീണ ഫാലനെ ആശുപ്രതിയില്‍ എത്തിയ്ക്കുകയായിരുന്നു. പല തവണ ഇവര്‍ ഛര്‍ദ്ദിയ്ക്കുകയും ചെയ്തിരുന്നു.

ശ്വാസകോശത്തെ ബാധിച്ച പള്‍മണറി എംബോളിസമാണ് മരണത്തിനിടയാക്കിയത്. ഇതിന് കാരണമായതാകട്ടേ ഗര്‍ഭ നിരോധന ഗുളികയുടെ ഉപയോഗവും. മൂന്ന് ദിവസം ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ശേഷമാണ് യുവതി മരിയ്ക്കുന്നത്. മരണസമയം മാതാപിതാക്കളായ ബ്രിയാനും ജൂലിയയും ഫാലനൊപ്പം ഉണ്ടായിരുന്നു.
കുഴഞ്ഞ് വീഴുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് മകള്‍ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടെന്നും ആശുപത്രിയിലെത്തി ഇസിജി എടുക്കുകയും ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് നല്‍കുകയും ചെയതെന്ന് മാതാപിതാക്കള്‍. ഗര്‍ഭ നിരോധന മരുന്നിന്റെ ഉപയോഗം മൂലം രക്തം കട്ടപിടിയ്ക്കുക, അമിതമായ രക്ത സമ്മര്‍ദ്ദം ഉണ്ടാവുകയും ചെയ്യുമെന്നും സ്തനാര്‍ബുദം മുതല്‍ മറ്റ് പലതരത്തിലുള്ള അര്‍ബുദങ്ങള്‍ക്കും ഇടയാക്കുമെന്നും ഫാലന്റെ മാതാപിതാക്കള്‍ ഓര്‍മ്മപ്പെടുത്തുന്നു. തങ്ങളുടെ മകള്‍ക്കുണ്ടായ ദുരനുഭവം മറ്റൊരു പെണ്‍കുട്ടിയ്ക്കും ഉണ്ടാകരുതെന്നും ഈ മാതാപിതാക്കള്‍ പറയുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications