വിഖ്യാത സാഹിത്യകാരൻ വിഎസ് നയ്പാൾ അന്തരിച്ചു.. അന്ത്യം ലണ്ടനിലെ വസതിയിൽ
ലണ്ടന്‍: ലോകപ്രശസ്ത സാഹിത്യകാരന് വിഎസ് നയ്പാള്‍ അന്തരിച്ചു. ഇന്ത്യയില്‍ വേരുകളുള്ള നയ്പാളിന്റെ അന്ത്യം ലണ്ടനിലെ സ്വവസതിയില്‍ ആയിരുന്നു. 85 വയസ്സായിരുന്നു. ശനിയാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. ലണ്ടനിലെ നയ്പാളിന്റെ ബന്ധുക്കളാണ് മരണവിവരം പുറത്ത് അറിയിച്ചത്. നൊബേല്‍, ബുക്കര്‍ പുരസ്ക്കാര ജേതാവാണ് വിഎസ് നയ്പാള്‍.
വിദ്യാധര്‍ സൂരജ് പ്രസാദ് നയ്പാള്‍ എന്ന വിഎസ് നയ്പാളിന് ബ്രിട്ടീഷ് പൗരത്യമാണെങ്കിലും ഉത്തര്‍ പ്രദേശിലെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് അദ്ദേഹത്തിന്റെ വേരുകള്‍. 1957ല്‍ പുറത്തിറങ്ങിയ മിസ്റ്റിക് മസ്സ്യൂര്‍ ആണ് ആദ്യ നോവല്‍. ആദ്യ പുസ്തകത്തിലൂടെ തന്നെ നയ്പാള്‍ സാഹിത്യ ലോകത്തിന്റെ ശ്രദ്ധ പിടിച്ച് പറ്റി.

മുപ്പതിലേറെ പുസ്തകങ്ങള്‍ വിഎസ് നയ്പാളിന്റെതായിട്ടുണ്ട്. എ ഹൗസ് ഫോര്‍ മിസ്റ്റര്‍ ബിശ്വാസ് നയ്പാളിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട പുസ്തകങ്ങളിലൊന്നാണ്. 1971ല്‍ ഇന്‍ എ ഫ്രീ സ്റ്റേറ്റ് എന്ന പുസ്തകത്തിനാണ് നയ്പാളിനെ തേടി ബുക്കര്‍ സമ്മാനമെത്തിയത്. 2001ല്‍ സമഗ്രസംഭാവനയ്ക്ക് നോബല്‍ പുരസ്ക്കാരവും ലഭിച്ചു. ഇന്ത്യ എ വൂണ്ടഡ് സിവിലൈസേഷന്, ആന്‍ ഏരിയ ഓഫ് ഡാര്‍ക്ക്നെസ്, ഇന്ത്യ എ മില്യണ്‍ മിനിറ്റ്സ് നൗ, ഐ ബെന്‍ഡ് ഇന്‍ ദ റിവര്‍, ദ എനിഗ്മ ഓഫ് അറൈവല്‍, മിഗേല്‍ സ്ട്രീറ്റ്, ദ മിമിക് മെന്‍ എന്നിവയാണ് പ്രധാന കൃതികള്‍.
ഇന്ത്യന്‍ കുടിയേറ്റക്കാരുടെ മകനായി 1932 ഓഗസ്റ്റ് 17ന് ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയിലാണ് വിഎസ് നയ്പാളിന്റെ ജനനം.വിദ്യാഭ്യാസ കാലം തൊട്ട് ജീവിതത്തിന്റെ വലിയൊരു പങ്കും നയ്പാള്‍ ജീവിച്ചത് ഇംഗ്ലണ്ടിലായിരുന്നു. പാറ്റ് ആണ് ആദ്യ ഭാര്യ. 1996ല്‍ പാറ്റ് മരിച്ചതോടെ നദീറ ഖനും അല്‍വിയെ വിവാഹം കഴിച്ചു. ഇസ്ലാം വിരുദ്ധ, സ്ത്രീ വിരുദ്ധ പ്രസ്താവനകള്‍ പലപ്പോഴും നയ്പാളിനെ വിവാദത്തിലാക്കിയിട്ടുണ്ട്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications