വീട്ടുകാരെ പൂച്ച ബന്ദിയാക്കി;പോലീസെത്തി രക്ഷിച്ചു
പോര്‍ട്ടലാന്‍ഡ്: തീവ്രവാദികള്‍ ആളുകളെ ബന്ദിയാക്കിയ വാര്‍ത്തകള്‍ ഒരുപാട് കേട്ടിട്ടുണ്ട്. ഒരു പൂച്ച ആളുകളെ ബന്ദിയാക്കിയാലോ...? അതും വളര്‍ത്തുപൂച്ച!
അങ്ങനെ ഒരു സംഭവം നടന്നു. അങ്ങ് പോര്‍ട്ടലാന്‍ഡില്‍. ഒടുവില്‍ പോലീസെത്തി പൂച്ചയെപിടിച്ച് കൂട്ടിലച്ചതോടെയാണ് വീട്ടുകാര്‍ സ്വതന്ത്രരായത്.

'ലക്‌സ്' എന്ന ഹിമാലയന്‍ പൂച്ചയാണ് വൈലന്റ് ആയി വീട്ടുകാരെ ആക്രമിക്കാന്‍ ശ്രമിച്ചത്. ഇതോടെ വീട്ടുകാര്‍ ബെഡ്‌റൂമില്‍ കയറി വാതിലടച്ചു. ഇവരുടെ വളര്‍ത്തുപട്ടിയും ഒപ്പം കൂടി.
ഏറെ നേരം കാത്ത് നിന്നിട്ടും ലക്‌സിന്റെ അതിക്രമത്തിന് കുറവുവന്നില്ല. ഓരോ തവണ വാതില്‍ തുറക്കുമ്പോഴും ലക്‌സ് ചീറി അടുക്കുകയായിരുന്നുവത്രെ. രക്ഷയില്ലെന്ന് കണ്ടതോടെ വീട്ടുകാര്‍ അടിയന്തര സഹായത്തിനുള്ള പോലീസ് നമ്പറില്‍ വിളിച്ചു. പിന്നീട് പോലീസ് സ്ഥലത്തെത്തി പൂച്ചയെ പിടികൂടി കൂട്ടില്‍ അടക്കുകയായിരുന്നു.
പത്ത് കിലോയോളം ഭാരമുള്ള പൂച്ചയാണിത്. വീട്ടിലെ ചെറിയ കുട്ടിയുടെ കയ്യില്‍ പൂച്ച ചെറുതായൊന്ന് മാന്തിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. കുട്ടിയെ മാന്തിയതിന് വീട്ടുകാര്‍ പൂച്ചക്ക് നല്ല അടിവച്ചുകൊടുത്തു. പൂച്ച വൈലന്റാവുകയും ചെയ്തു.
ഇതിന് മുമ്പും ലക്‌സ് ദേഷ്യം പിടിച്ച് അത്യാവശ്യം അക്രമങ്ങളൊക്കെ കാണിച്ചിട്ടുണ്ടെന്ന് വീട്ടുകാര്‍ പറയുന്നു. പക്ഷേ ഇത്രയും രൂക്ഷമായ ആക്രമണം ആദ്യമായിട്ടായിരുന്നു.












Click it and Unblock the Notifications