കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിയാദ്: പ്രവാസി യുവതിയുടെ മൃതദേഹം നടുറോഡില്‍, കണ്ടെത്തിയ സ്വദേശി കുടുംബം

  • By ജാനകി
Google Oneindia Malayalam News

റിയാദ്: പ്രവാസി യുവതിയുടെ മൃതദേഹം പ്ളാസ്റ്റിക്ക് ബാഗിലാക്കി റോഡില്‍ ഉപേക്ഷിച്ച നിലയില്‍. തായിഫ് പട്ടണത്തിന് സമീപമാണ് ഉപേക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വിനോദയാത്രയ്ക്ക് പോവുകയായിരുന്ന സ്വദേശി കുടുംബമാണ് മൃതദേഹം കണ്ടെത്തിയത്. ഇവരാണ് വിവരം പൊലീസിനെ അറിയിച്ചത്.

റോഡിനരികില്‍ ഉപേക്ഷിച്ച നിലയില്‍ വലിയ ബാഗ് കണ്ടെത്തിയതോടെ സ്വദേശിയ്ക്ക് സംശയമായി. ബാഗില്‍ നിന്നും അസഹനീയമായ വിധത്തില്‍ ദുര്‍ഗന്ധം ഉയരുന്നുണ്ടായിരുന്നു. ഇതോടെ വിവരം പൊലീസിനെ അറിയിച്ചു.

Crime

പൊലീസിനെത്തി നോക്കുമ്പോള്‍ യുവതിയുടെ കാലുകളും ബാഗില്‍ നിന്ന് പുറത്തേയ്ക്ക് തള്ളി നിന്നിരുന്നു. യുവതിയുടെ കഴുത്തില്‍ മര്‍ദ്ദനമേറ്റ പാടുണ്ടായിരുന്നു. ഇവരെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാകാം എന്ന് പൊലീസ് സംശയിക്കുന്നു. ഏഷ്യക്കാരിയാണെന്ന് മാത്രമേ പൊലീസിന് അറിവുള്ളൂ. ഇവര്‍ ഏത് രാജ്യക്കാരിയാണെന്ന് വ്യക്തമല്ല. കൊലപാതകിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

English summary
A Saudi man on a picnic with his family stumbled across a large leather bag dumped near the road and quickly phoned the police, who found a dead Asian woman inside.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X