കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടു കോടി ജനങ്ങള്‍ പട്ടിണിയില്‍, ഐക്യരാഷ്ട്ര സഭയെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവെളി

ഐക്യരാഷ്ട്രസഭയുടെ ചരിത്രത്തിലാദ്യമായി ഏറ്റവും വലിയ പ്രതിസന്ധി നേരിടാന്‍ ഒരുങ്ങുന്നു. നാല് രാജ്യങ്ങളിലായി രണ്ടു കോടി ജനങ്ങളാണ് പട്ടിണിയും ക്ഷാമവും അനുഭവിക്കുന്നത്.

  • By Akhila
Google Oneindia Malayalam News

യുഎന്‍; ഐക്യരാഷ്ട്രസഭയുടെ ചരിത്രത്തിലാദ്യമായി ഏറ്റവും വലിയ പ്രതിസന്ധി നേരിടാന്‍ ഒരുങ്ങുന്നു. നാല് രാജ്യങ്ങളിലായി രണ്ടു കോടി ജനങ്ങളാണ് പട്ടിണിയും ക്ഷാമവും അനുഭവിക്കുന്നത്. യെമന്‍, സൊമാലിയ, സൗത്ത് സുഡാന്‍, നൈജീരിയ എന്നിവിടങ്ങളിലാണ് കടുത്ത പ്രതിസന്ധി നേരിടുന്നത്.

1945ല്‍ സ്ഥാപിതമായ ഐക്യരാഷ്ട്ര സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു വെല്ലുവിളി നേരിടുന്നതെന്ന് യുഎന്‍ ചീഫ് പറഞ്ഞു. പട്ടിണിയെയും ദാരിദ്രത്തെയും തുടര്‍ന്ന് ഒട്ടേറെ പേര്‍ക്ക് രോഗം പിടിപ്പെടുകെയും മരണമടയുകെയും ചെയ്തതായും യുഎന്‍ രക്ഷാസമിതിയിലെ സ്റ്റീഫന്‍ ഒബ്രിയന്‍ പറഞ്ഞു.

unitednations

പ്രതിസന്ധി രൂക്ഷമായതോടെ മുകളില്‍ പറഞ്ഞ രാജ്യങ്ങളില്‍ പോഷകാഹാര കുറവ് മൂലം കുട്ടികള്‍ക്ക് വൈകല്യം സംഭവിച്ചു, സ്‌കൂളില്‍ പോകാന്‍ കഴിയാതെയും ഭാവി പ്രതീക്ഷകള്‍ നഷ്ടപ്പെട്ടാണ് പലരുടെയും ജീവിതമെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചു വയസില്‍ താഴെയുള്ള 30 ശതമാനം കുട്ടികള്‍ പോഷകാഹാരകുറവുകൊണ്ട് ദുരിതം അനുഭവിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്ര സഭ ഭക്ഷ്യ-കാര്‍ഷിക സംഘടന പറഞ്ഞു. പട്ടിണി മൂലം രാജ്യങ്ങളില്‍ ഒരു ദിവസം 10,000 പേര്‍ മരണമടയുന്നുണ്ട്.

English summary
Famine 'largest humanitarian crisis in history of UN'.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X