റോബര്‍ട്ട് ഫിസ്ക് അന്തരിച്ചു; ബിന്‍ ലാദനുമായി അഭിമുഖം നടത്തിയ പ്രശസ്ത മാധ്യമപ്രവര്ത്തകന്
ലണ്ടന്‍: പ്രമുഖ ബ്രിട്ടീഷ് മാധ്യമപ്രവര്ത്തകന് റോബര്‍ട്ട് ഫിസ്്ക് അന്തരിച്ചു. ബ്രിട്ടനിലെ ഏറ്റവും അറിയപ്പെട്ട വിദേശകാര്യ ലേഖകനാണ് ഇദ്ദേഹം. സ്ട്രോക്ക് കാരണം വെള്ളിയാഴ്ചയാണ് ഡബ്ലിനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച വൈകീട്ട് മരിച്ചു. 74 വയസായിരുന്നു. ഏറെ കാലമായി ദി ഇന്‍ഡിപെന്‍ഡന്റ് ലേഖകനാണ് ഇദ്ദേഹം. സണ്‍ഡെ എക്സ്പ്രസിലാണ് റോബര്‍ട്ട് ഫിസ്ക് ആദ്യം മാധ്യമപ്രവര്‍ത്തകനായി ജോലി തുടങ്ങിയത്. പിന്നീട് ടൈംസിലേക്ക് മാറി.

1976ലാണ് ബെയ്റൂത്തിലേക്ക് പ്രവര്‍ത്തന മണ്ഡലം മാറ്റിയത്. പിന്നീട് അറിയപ്പെട്ട പശ്ചിമേഷ്യന്‍ ലേഖകനായി മാറി. ലബനീസ് ആഭ്യന്തര യുദ്ധം, ഇറാനിലെ ഇസ്ലാമിക വിപ്ലവം, ഇറാന് ഇറാഖ് യുദ്ധം, അഫ്ഗാനിലെ സോവിയറ്റ് അധിനിവേശം എന്നിവയെല്ലാം റോബര്‍ട്ട് ഫിസ്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോകത്തെ ഞെട്ടിച്ച പല സംഭവങ്ങളും പുറത്തുവന്നത് റോബര്‍ട്ട് ഫിസ്കിലൂടെയാണ്. 1989ലാണ് ഇന്ഡിപെന്റഡില് ചേര്‍ന്നത്. മരണം വരെ ഈ പത്രത്തില്‍ തന്നെ സേവനം അനുഷ്ടിച്ചു.
കുവൈത്തിലേക്ക് സദ്ദാം ഹുസൈന് നടത്തിയ അധിനിവേശം മുതല്‍ സിറിയയില്‍ ഇപ്പോള്‍ നടക്കുന്ന യുദ്ധം വരെ റോബര്‍ട്ട് ഫിസ്്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബോസ്നിയന്‍-കൊസോവോ യുദ്ധവും ഇദ്ദേഹം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോകത്തെ അറിയപ്പെട്ട യുദ്ധകാര്യ ലേഖകന്‍ കൂടിയാണ് ഫിസ്ക്. അല്‍ഖാഇദ നേതാവ് ഉസാമ ബിന്‍ ലാദിനുമായി അഭിമുഖം നടത്തിയ ഏതാനും ചില പാശ്ചാത്യ മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ് റോബര്‍ട്ട് ഫിസ്ക്. 1990കളില്‍ രണ്ടുതവണ ബിന്‍ലാദനെ അദ്ദേഹം കണ്ടിട്ടുണ്ട്. ബിന്ലാദന് വലിയ നാണക്കാരനാണെന്നാണ് ഫിസ്ക് വിശേഷിപ്പിച്ചത്.
2001 ഡിസംബറില്‍ അഫ്ഗാന്-പാകിസ്താന് അതിര്‍ത്തിയില്‍ വച്ച് റോബര്‍ട്ട് ഫിസ്കിനെ ജനക്കൂട്ടം ആക്രമിച്ചിരുന്നു. അന്ന് അമേരിക്കയുടെ അഫ്ഗാന് അധിനിവേശം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രിട്ടനിലെ ഏറ്റവും പ്രധാനപ്പെട്ട വിദേശകാര്യ ലേഖകന്‍ എന്നാണ് 2005ല്‍ ന്യൂയോര്‍ക്ക് ടൈംസ് റോബര്‍ട്ട് ഫിസ്കിനെ വിശേഷിപ്പിച്ചത്. ബ്രിട്ടീഷ് പ്രസ് അവാര്‍ഡ് നിരവധി തവണ നേടിയ അദ്ദേഹത്തിന് ഓര്‍വെല്‍ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications