കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോബര്‍ട്ട് ഫിസ്‌ക് അന്തരിച്ചു; ബിന്‍ ലാദനുമായി അഭിമുഖം നടത്തിയ പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍

Google Oneindia Malayalam News

ലണ്ടന്‍: പ്രമുഖ ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ റോബര്‍ട്ട് ഫിസ്്ക് അന്തരിച്ചു. ബ്രിട്ടനിലെ ഏറ്റവും അറിയപ്പെട്ട വിദേശകാര്യ ലേഖകനാണ് ഇദ്ദേഹം. സ്‌ട്രോക്ക് കാരണം വെള്ളിയാഴ്ചയാണ് ഡബ്ലിനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച വൈകീട്ട് മരിച്ചു. 74 വയസായിരുന്നു. ഏറെ കാലമായി ദി ഇന്‍ഡിപെന്‍ഡന്റ് ലേഖകനാണ് ഇദ്ദേഹം. സണ്‍ഡെ എക്‌സ്പ്രസിലാണ് റോബര്‍ട്ട് ഫിസ്‌ക് ആദ്യം മാധ്യമപ്രവര്‍ത്തകനായി ജോലി തുടങ്ങിയത്. പിന്നീട് ടൈംസിലേക്ക് മാറി.

r

1976ലാണ് ബെയ്‌റൂത്തിലേക്ക് പ്രവര്‍ത്തന മണ്ഡലം മാറ്റിയത്. പിന്നീട് അറിയപ്പെട്ട പശ്ചിമേഷ്യന്‍ ലേഖകനായി മാറി. ലബനീസ് ആഭ്യന്തര യുദ്ധം, ഇറാനിലെ ഇസ്ലാമിക വിപ്ലവം, ഇറാന്‍ ഇറാഖ് യുദ്ധം, അഫ്ഗാനിലെ സോവിയറ്റ് അധിനിവേശം എന്നിവയെല്ലാം റോബര്‍ട്ട് ഫിസ്‌ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോകത്തെ ഞെട്ടിച്ച പല സംഭവങ്ങളും പുറത്തുവന്നത് റോബര്‍ട്ട് ഫിസ്‌കിലൂടെയാണ്. 1989ലാണ് ഇന്‍ഡിപെന്റഡില്‍ ചേര്‍ന്നത്. മരണം വരെ ഈ പത്രത്തില്‍ തന്നെ സേവനം അനുഷ്ടിച്ചു.

മഞ്ജുവാര്യരുടെ വെളിപ്പെടുത്തല്‍; മകള്‍ വിളിച്ചു, ദിലീപിനെതിരെ മൊഴി നല്‍കരുത്, സര്‍ക്കാര്‍ കോടതിയില്‍മഞ്ജുവാര്യരുടെ വെളിപ്പെടുത്തല്‍; മകള്‍ വിളിച്ചു, ദിലീപിനെതിരെ മൊഴി നല്‍കരുത്, സര്‍ക്കാര്‍ കോടതിയില്‍

കുവൈത്തിലേക്ക് സദ്ദാം ഹുസൈന്‍ നടത്തിയ അധിനിവേശം മുതല്‍ സിറിയയില്‍ ഇപ്പോള്‍ നടക്കുന്ന യുദ്ധം വരെ റോബര്‍ട്ട് ഫിസ്്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബോസ്‌നിയന്‍-കൊസോവോ യുദ്ധവും ഇദ്ദേഹം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോകത്തെ അറിയപ്പെട്ട യുദ്ധകാര്യ ലേഖകന്‍ കൂടിയാണ് ഫിസ്‌ക്. അല്‍ഖാഇദ നേതാവ് ഉസാമ ബിന്‍ ലാദിനുമായി അഭിമുഖം നടത്തിയ ഏതാനും ചില പാശ്ചാത്യ മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ് റോബര്‍ട്ട് ഫിസ്‌ക്. 1990കളില്‍ രണ്ടുതവണ ബിന്‍ലാദനെ അദ്ദേഹം കണ്ടിട്ടുണ്ട്. ബിന്‍ലാദന്‍ വലിയ നാണക്കാരനാണെന്നാണ് ഫിസ്‌ക് വിശേഷിപ്പിച്ചത്.

2001 ഡിസംബറില്‍ അഫ്ഗാന്‍-പാകിസ്താന്‍ അതിര്‍ത്തിയില്‍ വച്ച് റോബര്‍ട്ട് ഫിസ്‌കിനെ ജനക്കൂട്ടം ആക്രമിച്ചിരുന്നു. അന്ന് അമേരിക്കയുടെ അഫ്ഗാന്‍ അധിനിവേശം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രിട്ടനിലെ ഏറ്റവും പ്രധാനപ്പെട്ട വിദേശകാര്യ ലേഖകന്‍ എന്നാണ് 2005ല്‍ ന്യൂയോര്‍ക്ക് ടൈംസ് റോബര്‍ട്ട് ഫിസ്‌കിനെ വിശേഷിപ്പിച്ചത്. ബ്രിട്ടീഷ് പ്രസ് അവാര്‍ഡ് നിരവധി തവണ നേടിയ അദ്ദേഹത്തിന് ഓര്‍വെല്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

Recommended Video

cmsvideo
Russia stoped vaccine trial | Oneindia Malayalam

English summary
Famous British journalist Robert Fisk, , who met two time with Bin Laden, dies at 74
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X