കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രശസ്ത ഗായിക വിയാം ദഹ്മാനി അന്തരിച്ചു; അന്ത്യം ദുബായിൽ അല്ലെന്ന് അധികൃതർ... 34-ാം വയസിൽ ഹൃദയാഘാതം

വർഷങ്ങളായി ദുബായിൽ താമസിച്ചുവന്നിരുന്ന വിയാം ദഹ്മാനിക്ക് യുഎഇ പൗരത്വമുണ്ടെന്ന് അൽ അറേബ്യ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Google Oneindia Malayalam News

ദുബായ്: പ്രശസ്ത മൊറോക്കൻ ഗായിക വിയാം ദഹ്മാനി അന്തരിച്ചു. 34 വയസായിരുന്നു. ഏപ്രിൽ 22 ഞായറാഴ്ച രാത്രിയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ വച്ചായിരുന്നു അന്ത്യം.

മൊറോക്കൻ സ്വദേശിനിയായിരുന്നെങ്കിലും ദീർഘകാലമായി ദുബായിലായിരുന്നു വിയാം താമസിച്ചിരുന്നത്. വർഷങ്ങളായി ദുബായിൽ താമസിച്ചുവന്നിരുന്ന വിയാം ദഹ്മാനിക്ക് യുഎഇ പൗരത്വമുണ്ടെന്ന് അൽ അറേബ്യ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, വിയാം ദഹ്മാനി എവിടെ വച്ചാണ് മരിച്ചതെന്ന കാര്യത്തിൽ തർക്കം നിലനിൽക്കുന്നുണ്ട്.

എവിടെ വച്ച്...

എവിടെ വച്ച്...

34 വയസുകാരിയായ വിയാം ദഹ്മാനി ദുബായിൽ വച്ചാണ് മരണമടഞ്ഞതെന്നാണ് മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തതെങ്കിലും ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം നിഷേധിച്ചു. വിയാം ദഹ്മാനിയുടെ മരണം സംഭവിച്ചത് ദുബായിൽ അല്ലെന്നാണ് ദുബായ് മീഡിയ ഓഫീസിന്റെ വിശദീകരണം. മാധ്യമപ്രവർത്തകരും സോഷ്യൽ മീഡിയ ഉപഭോക്താക്കളും ഇക്കാര്യം സംബന്ധിച്ച് വാർത്തകളും പോസ്റ്റുകളും പ്രസിദ്ധീകരിക്കുന്നതിന് മുൻപ് വിവരങ്ങൾ ഉറപ്പുവരുത്തണമെന്നും ദുബായ് മീഡിയ ഓഫീസ് ട്വിറ്ററിലൂടെ നിർദേശിച്ചു.

 ഹൃദയാഘാതം...

ഹൃദയാഘാതം...

പ്രശസ്ത ഗായികയായ വിയാം ദഹ്മാനി ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച രാത്രിയാണ് മരണപ്പെട്ടത്. മൊറോക്കോയിലെ കെനിത്രയിൽ 1983 ആഗസ്റ്റ് 22നായിരുന്നു അവരുടെ ജനനം. കൗമാര കാലത്ത് തന്നെ കലാരംഗത്തേക്ക് പ്രവേശിച്ച വിയാം ദഹ്മാനി വർഷങ്ങളായി ദുബായിലായിരുന്നു താമസം. ദീർഘകാലമായി ദുബായിൽ താമസിച്ചുവന്ന വിയാം ദഹ്മാനിക്ക് യുഎഇ പൗരത്വവുമുണ്ടായിരുന്നു.

 ഇന്ത്യൻ സിനിമയിലും...

ഇന്ത്യൻ സിനിമയിലും...

മൊറോക്കൻ സിനിമയിലും സ്റ്റേജ് ഷോകളിലും നിറസാന്നിദ്ധ്യമായിരുന്ന വിയാം ഇന്ത്യൻ സിനിമയുമായി ബന്ധപ്പെട്ട നിരവധി പരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്. ദുബായ് ടിവി ചാനലിലൂടെ അവതാരകയായി കടന്നുവന്ന വിയാം ദഹ്മാനി അറബിക്ക്, ഉർദു, ഇംഗ്ലീഷ് ഭാഷകളിലും ഗാനം ആലപിക്കുകയും ടിവി ഷോകൾ അവതരിപ്പിക്കുകയും ചെയ്തു. ചില പാകിസ്താനി ചിത്രങ്ങളിലും അവർ വേഷമിട്ടിട്ടുണ്ട്.

സിനിമകൾ...

സിനിമകൾ...

ഹിജ്റത്ത്, ഇഷ്ക് ഖുദാ തുടങ്ങിയവയാണ് വിയാം ദഹ്മാനി അഭിനയിച്ച പ്രമുഖ പാകിസ്താനി ലോലിവുഡ് ചിത്രങ്ങൾ. വിയാം ദഹ്മാനി പാടി അഭിനയിച്ച ഒട്ടേറെ മ്യൂസിക്ക് ആൽബങ്ങളും വൻ ഹിറ്റായിരുന്നു. വിയാം പാടി അഭിനയിച്ച അഹ്ലാൻ വാ സഹ്ലാൻ, സജ്നവി തുടങ്ങിയ ഗാനങ്ങൾ അറബ് സംഗീത ലോകത്ത് വൻ തരംഗമായിരുന്നു.

തയ്യാറെടുപ്പിൽ...

തയ്യാറെടുപ്പിൽ...

റമദാനോട് അനുബന്ധിച്ചുള്ള ഒരു ടെലിവിഷൻ പരിപാടിയുടെ ഷൂട്ടിങിനുള്ള തയ്യാറെടുപ്പിനിടെയാണ് വിയാം ദഹ്മാനിയെ മരണം തട്ടിയെടുത്തത്. പ്രിയങ്കരിയായ ഗായികയുടെ വിയോഗമറിഞ്ഞ് അറബ് ലോകത്തെ ആരാധകർ നടുക്കം രേഖപ്പെടുത്തി. വിവിധ അറബ് രാജ്യങ്ങളിൽ നിന്നും പാകിസ്താനിൽ നിന്നുമുള്ള ഒട്ടേറെ ആരാധകരാണ് വിയാം ദഹ്മാനിക്ക് സോഷ്യൽ മീഡിയയിലൂടെ ആദരാഞ്ജലി അർപ്പിച്ചിരിക്കുന്നത്.

ഐതിഹാസിക ലോങ് മാർച്ചിന് നഴ്സുമാർ ചേർത്തലയിലേക്ക്! സമരം ഒഴിവാക്കാൻ സർക്കാരിന്റെ തിരക്കിട്ട നീക്കം... ഐതിഹാസിക ലോങ് മാർച്ചിന് നഴ്സുമാർ ചേർത്തലയിലേക്ക്! സമരം ഒഴിവാക്കാൻ സർക്കാരിന്റെ തിരക്കിട്ട നീക്കം...

കേറ്റ് രാജകുമാരി പ്രസവത്തിനായി ആശുപത്രിയിൽ! അഞ്ചാം കിരീടാവകാശിയെ കാത്ത് ബ്രിട്ടൻ... കേറ്റ് രാജകുമാരി പ്രസവത്തിനായി ആശുപത്രിയിൽ! അഞ്ചാം കിരീടാവകാശിയെ കാത്ത് ബ്രിട്ടൻ...

English summary
famous singer wiam dahmani dies of heart attack.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X