ജര്‍മനിയില്‍ പുതിയ വിവാദം; മുസ്ലിം വിരുദ്ധ തീവ്രവലതുപക്ഷ പാര്‍ട്ടി നേതാവ് ഇസ്ലാം സ്വീകരിച്ചു!
ബെര്‍ലിന്‍: ഇസ്ലാം വിരുദ്ധതയ്ക്ക് പേരുകേട്ട ജര്‍മനിയിലെ തീവ്രവലതുപക്ഷ പാര്‍ട്ടിയായ അള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എ.എഫ്.ഡി)യുടെ മുതിര്‍ന്ന നേതാവ് ഇസ്ലാം മതം സ്വീകരിച്ച് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. കിഴക്കന്‍ ജര്‍മനിയിലെ ബ്രാന്റന്‍ബര്‍ഗ് സംസ്ഥാനത്തെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ആര്‍തര്‍ വാഗ്നറാണ് ഇസ്ലാം മതം സ്വീകരിച്ച് പാര്‍ട്ടിയിലെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിവായത്. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വാഗ്നര്‍ രാജിവച്ചതെന്ന് പാര്‍ട്ടി വക്താവ് അറിയിച്ചു.
2015 മുതല്‍ പാര്‍ട്ടിയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗമായ അദ്ദേഹം വാര്‍ത്തകളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. മതംമാറ്റം തന്റെ വ്യക്തിപരമായ കാര്യമാണെന്നായിരുന്നു പ്രതികരണം തേടിച്ചെന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് അദ്ദേഹം നല്കിയ മറുപടി. പാര്‍ട്ടിയുടെ സ്റ്റേറ്റ് കമ്മിറ്റിയില്‍ ചര്‍ച്ചും മതവിഭാഗങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു വാഗ്നറിന്റെ പഠന മേഖല. മുസ്ലിംവിരുദ്ധ നിലപാടിന്റെ ഭാഗമായി അഭയാര്‍ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കുമെതിരേ ശക്തമായ സമീപനം സ്വീകരിക്കുന്ന എ.എഫ്.ഡി, 2017 സപ്തംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 12.6 ശതമാനം വോട്ട് നേടി ചരിത്രം കുറിച്ചിരുന്നു. ജര്‍മന്‍ പാര്‍ലമെന്റിലെ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയാണ് തീവ്ര വലതുപക്ഷ കാഴ്ചപ്പാട് വച്ചുപുലര്‍ത്തുന്ന എ.എഫ്.ഡി. ഇസ്ലാം ജര്‍മനിക്ക് ചേര്ന്നതല്ലെന്നതായിരുന്നു പാര്‍ട്ടിയുടെ പ്രധാന മുദ്രാവാക്യങ്ങളിലൊന്ന്. പാര്‍ട്ടിയുടെ ഉപനേതാവ് ബീട്രിക്സ് വോണ്‍ സ്റ്റോര്‍ച്ചിന്റെ ഫെയ്സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ ജനുവരി ആദ്യത്തില്‍ ബ്ലോക്ക് ചെയ്യപ്പെട്ടിരുന്നു. പുതുവല്‍സര വേളയില്‍ അറബി ഭാഷയില്‍ ആശംസാ സന്ദേശം പോസ്റ്റ് ചെയ്ത പോലിസിനെ വിമര്‍ശിച്ച് ഇസ്ലാം വിരുദ്ധ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചതിനായിരുന്നു ഈ നടപടി. ജര്‍മനിയില്‍ മുസ്ലിം പള്ളികള്‍ പണിയുന്നതിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടി കൂടിയാണ് എഎഫ്ഡി.

മുസ്ലിം വിരുദ്ധ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിന്റെ ഇസ്ലാമിലേക്കുള്ള പരിവര്‍ത്തനം ജര്‍മനിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. ഇസ്ലാംപേടിയുള്ള എ.എഫ്.ഡിയുടെ നേതാവിനെ പോവും മുസ്ലിമാക്കി മാറ്റുംവിധം ശരീഅ രാജ്യത്ത് ശക്തിയാര്ജ്ജിച്ചിരിക്കുന്നുവെന്നായിരുന്നു എമിലി ഡിഷ് ബെക്കറിന്റെ ട്വീറ്റ്. ഈ നാസികളുടെ കാര്യം എനിക്ക് മനസ്സിലാവുന്നില്ലെന്നായിരുന്നു മാര്‍ക്ക് ബെറി എന്നയാളുടെ ട്വിറ്റര്‍ സന്ദേശം.
-
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം -
ഖത്തറിന്റെ ആദ്യ ലോഡ് ഇന്ത്യയിലേക്ക്? മന്ത്രി 2 ദിവസം ദോഹയില്‍, യുഎഇയിലും സുപ്രധാന നീക്കം -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
യുദ്ധത്തെ എതിർത്ത വത്തിക്കാനെ വിരട്ടി ട്രംപ്; അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് പോപ്പിന്റെ ആ തീരുമാനം! -
'കോണ്‍ഗ്രസ് വിടില്ല'; പുതിയ പാർട്ടി രൂപീകരിക്കുമെന്നത് വ്യാജ വാർത്ത, ശക്തമായ നിയമനടപടിയെന്ന് കെ സുധാകരൻ -
സ്വര്‍ണം പണി തരുന്നു; വൈകീട്ട് വില ഉയര്‍ന്നു, ആശ്വാസം മണിക്കൂര്‍ മാത്രം, പുതിയ പവന് വില -
വാഹന മോഡിഫിക്കേഷന് തെരഞ്ഞെടുപ്പിൽ എന്താ കാര്യം? 6 മില്യൺ കടന്ന് സതീശന്റെ വാഗ്ദാനം, ഞങ്ങളും ലിബറലെന്ന് ഗണേഷ് -
സ്വര്‍ണ വിപണിയെ കാത്തിരിക്കുന്നത് ചാഞ്ചാട്ടം; മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്












Click it and Unblock the Notifications