കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേലക്കാരിക്ക് സൗദി കുടുംബം നല്‍കിയ യാത്രയയപ്പ് ഇന്നേവരെ ആര്‍ക്കും ലഭിക്കാത്തത്

  • By Anwar Sadath
Google Oneindia Malayalam News

റിയാദ്: ഗള്‍ഫ് രാജ്യങ്ങളില്‍ പ്രത്യേകിച്ചും സൗദിയില്‍ വീട്ടുജോലിക്കായി എത്തുന്നവര്‍ക്ക് കൊടിയ പീഡനമേല്‍ക്കുന്ന കഥകള്‍ മാത്രമേ മാധ്യമങ്ങള്‍ വഴി നാം കാള്‍ക്കാറുണ്ടായിരുന്നുള്ളൂ. എന്നാല്‍, വര്‍ഷങ്ങളായി തങ്ങളുടെ വീടിനെ സേവിച്ച ഒരു വേലക്കാരിക്ക് സൗദി കുടുംബം നല്‍കിയ യാത്രയയ്പ്പ് ആരുടെയും ശ്രദ്ധപിടിച്ചുപറ്റും.

നാലുവര്‍ഷം മുന്‍പാണ് എത്യോപ്യയില്‍ നിന്നുള്ള ഒരു സ്ത്രീ സൗദിയിലെ കുടുംബത്തിനുവേണ്ടി വേലക്കാരിയായി ജോലിക്കെത്തിയത്. ഒടുവില്‍ സ്വകാര്യ പ്രശ്‌നങ്ങള്‍മൂലം നാട്ടിലേക്ക് തിരിച്ചുപോകേണ്ട അവസ്ഥായപ്പോള്‍ ഗംഭീരമായ യാത്രയയപ്പാണ് വേലക്കാരിക്കുവേണ്ടി കുടുംബാംഗങ്ങള്‍ ഒരുക്കിയത്.

saudi-woman

നാളിതുവരെയായി കുടുംബത്തിനുവേണ്ടി ആത്മാര്‍ഥതയോടെയും സമര്‍പ്പണത്തോടെയും ജോലി ചെയ്തതിനുള്ള പ്രതിഫലമായിരുന്നു അവര്‍ക്ക് നല്‍കിയ യാത്രയയപ്പ്. ഒരു പക്ഷേ ഇന്നേവരെ ഒരു വേലക്കാരിക്കും കുടുംബം ഇത്രയും ആര്‍ഭാടത്തോടെയും സ്‌നേഹത്തോടെയും യാത്രയയപ്പ് നല്‍കിയിട്ടുണ്ടാവില്ല.

യാത്രയയപ്പ് വേളയില്‍ വീട്ടമ്മയായ ഉം മഫ്‌ലി അല്‍ ബല്‍വാവി പറഞ്ഞവാക്കുകള്‍ യുവതിക്ക് ലഭിച്ച വലിയ അംഗീകാരങ്ങളിലൊന്നാണ്. വേലക്കാരിയായല്ല കുടുംബാംഗമായാണ് യുവതി തങ്ങളെ സേവിച്ചതെന്ന് അല്‍ ബല്‍വാവി പറഞ്ഞു. ആത്മാര്‍ഥതയോടെയും സമര്‍പ്പണത്തോടെയും ജോലിചെയ്തിരുന്ന ഇവര്‍ വര്‍ഷങ്ങളോളം തങ്ങളുടെ കുടുംബത്തോടൊപ്പം കഴിയണമെന്നാണ് ആഗ്രഹിക്കുന്നത്. എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാമെന്നും ബല്‍വാവി പറഞ്ഞു. യാത്രയയപ്പ് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ വീട്ടുകാരുടെ ബന്ധുക്കളും സുഹൃത്തുക്കളും സ്വര്‍ണവും പണവും ഉള്‍പ്പെടെ അനേകം സമ്മാനങ്ങളും വേലക്കാരിക്കു നല്‍കി.

English summary
Farewell for maid; Saudi family arranges gold roses
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X