Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ഷക സമരം; ഓസ്‌ട്രേലിയയില്‍ സിഖുകാര്‍ക്കെതിരെ ആക്രമണം, കാര്‍ അടിച്ചുതകര്‍ത്തു

ദില്ലി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദില്ലി അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരം ശക്തമാകുകയാണ്. ഇനിയുള്ള ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കാന്‍ തന്നെയാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ഇതിനിടെ കര്‍ഷക സമരവുമാചയി ബന്ധപ്പെട്ട് ഓസ്‌ട്രേലിയയില്‍ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ്. ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരങ്ങളുടെ പേരില്‍ സിഡ്‌നിയിലെ മൂന്ന് സിഖുകാരെ ആക്രമിക്കുകയും അവരുടെ കാര്‍ തകര്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. സിഖുകാരെ ആക്രമിക്കുന്നതിന്റെയും കാര്‍ തകര്‍ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

farmer

സിഖ് സമൂഹവും ഇന്ത്യയിലെ സര്‍ക്കാരും തമ്മില്‍ അടുത്തുണ്ടായ ചില പ്രശ്‌നങ്ങളുടെ ഫലമാണ് അക്രമണത്തിന് പ്രധാന കാരണമെന്ന് ഓസ്‌ട്രേലിയന്‍ അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്. ബേസ് ബോളും ബാറ്റും ഉപയോഗിച്ചാണ് സിഖുകാരെ ആക്രമിച്ചത്. അതേസമയം, ആക്രമണത്തില്‍ സിഖുകാര്‍ക്ക് കാര്യമായ പരിക്കേറ്റിട്ടില്ലെന്നാണ് സൂചന. വെസ്റ്റ് സിഡ്‌നിയിലെ ഹാരിസ് പാര്‍ക്കിന് സമീപത്താണ് ആക്രമണം ഉണ്ടായത്. പ്രശ്‌നങ്ങള്‍ ഇരുവിഭാഗവും ചേര്‍ന്ന് ചര്‍ച്ച നടത്തി പരിഹരിച്ചെന്ന് ആസ്‌ട്രേലിയന്‍ അധികൃതര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+