കര്‍ഷക സമരം: ഗ്രാമി പുരസ്‌കാര വേദിയില്‍ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി യൂട്യൂബര്‍ ലില്ലി സിംഗ്
ലോസ് ആഞ്ചലസ്: ഇന്ത്യയുടെ കര്‍ഷക സമരം നാല് മാസം പിന്നിടുകയാണ്. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ശക്തമായി തുടരുമെന്നാണ് കര്‍ഷക സംഘടനകള്‍ അറിയിച്ചിരിക്കുന്നത്. സമരം തുടകരുന്നതിനിടെ ഗ്രാമി പുരസ്‌കാര വേദിയിലും ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം. പ്രമുഖ യൂട്യൂബര്‍ ലില്ലി സിംഗാണ് ഞാന്‍ കര്‍ഷകര്‍ക്കൊപ്പം എന്ന മാസ്‌ക് ധരിച്ച് പുരസ്‌കാര വേദിയില്‍ എത്തിയത്.

കറുത്ത വസ്ത്രം ധരിച്ചെത്തിയ ലില്ലിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി നേരത്തെയും ലില്ലിം സിംഗ് രംഗത്തെത്തിയിരുന്നു. ചിത്രം വൈറലായതോടെ ലില്ലിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.
ബോലിവുഡ് താരം സ്വര ഭാസ്‌കര്‍ ലില്ലിയെ പിന്തുണച്ചു. കൂടാതെ ഡബ്ല്യു ഡബ്ല്യുഇ താരം സുനില്‍ സിംഗ് എന്നിവരും ലില്ലിയെ പിന്തുണച്ച് രംഗത്തെത്തി. പോപ്പ് ഗായിക റിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യൂന്‍ബര്‍ഗ് എന്നിവര്‍ കര്‍ഷക സമരത്തെ പിന്തുണച്ചതിന് പിന്നാലെ ആഗോള ശ്രദ്ധ നേടിയിരുന്നു.
ലോക്ക്ഡൗണില്‍ നിശ്ചലമായി നാഗ്പൂർ- ചിത്രങ്ങള്‍ കാണാം
അതേസമയം, കര്‍ഷക പ്രക്ഷോഭത്തിന്റെ പഞ്ചാത്തലത്തില്‍ ബിജെപിയുടെ നേതൃത്വ പരിശീലന ക്യാമ്പിന് സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ഹരിയാന ജിന്ദ് ജില്ലയിലെ നര്‍വാന പട്ടണത്തില്‍ നടക്കുന്ന ബിജെപിയുടെ പരിശീലന ക്യാമ്പിനാണ് സുരക്ഷ വര്‍ധിപ്പിച്ചത്. ഐടിബിപിയുടെയും ഹരിയാന പോലീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഇവിടെ നിയോഗിച്ചിരിക്കുന്നത്.
അഴക് നിറച്ച് സാക്ഷി അഗർവാൾ; ചിത്രങ്ങൾ കാണാം












Click it and Unblock the Notifications