കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിനിസ്‌കേര്‍ട്ട് ധരിച്ചതിനുള്ള ശിക്ഷ പ്രചോദനമായി, ബിക്കിനി ഡിസൈനറുടെ വെളിപ്പെടുത്തല്‍..

ബിക്കിനി ഡിസൈനറായതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ഫാഷന്‍ ഡിസൈനര്‍

  • By Sandra
Google Oneindia Malayalam News

ടെഹ്‌റാന്‍: മിനിസ്‌കര്‍ട്ട് ധരിച്ച് പാര്‍ട്ടിക്കെത്തിയതിന് ശിക്ഷിച്ച സായുധകലാപകാരികളോടുള്ള പ്രതികാരം ഫാഷന്‍ ഡിസൈനറാക്കിയെന്ന് ബിക്കിനി ഡിസൈനറുടെ വെളിപ്പെടുത്തല്‍. 1998ല്‍ ഒരു പാര്‍ട്ടിയ്ക്കിടെ കടന്നുവന്ന സായുധ സേനാംഗങ്ങളാണ് മിനിസ്‌കര്‍ട്ടും ഇറുകിയ ടോപ്പും ധരിച്ച് കയ്യില്‍ നെയില്‍ പോളീഷ് അണിഞ്ഞെത്തിയ തല എന്ന പെണ്‍കുട്ടിയ്ക്ക് ശിക്ഷ വിധിച്ചത്. ഒരു സംഘം ആണ്‍കുട്ടികള്‍ക്കൊപ്പം പിടികൂടിയ പെണ്‍കുട്ടിയ്ക്ക് 40 ചാട്ടയടിയായിരുന്നു ശിക്ഷയായി വിധിച്ചത്.

ടെഹ്‌റാനിലെ ക്രിമിനലുകളെ പാര്‍പ്പിക്കുന്ന വൊസാര ജയിലിലാണ് തലയെ തടവില്‍ പാര്‍പ്പിച്ചത്. പെണ്‍കുട്ടിയ്‌ക്കൊപ്പം പിടികൂടിയ ഓരോ ആണ്‍കുട്ടിയ്ക്കും 50 അടി വീതം നല്‍കാനുമാണ് സായുധസേനയുടെ ഉത്തരവ്. 1998ലുണ്ടായ സംഭവത്തെ തുടര്‍ന്ന് തലയുടെ കുടുബം അമേരിക്കയിലേക്ക് മാറിത്താമസിച്ചു.

iran

നന്നായി ഇംഗ്ലീഷ് സംസാരിക്കാനറിയുന്ന തല അമേരിക്കയില്‍ ഫാഷന്‍ ഡിസൈനറെന്ന നിലയില്‍ മികച്ച കരിയര്‍ കെട്ടിപ്പടുത്തു. ഇപ്പോള്‍ മുപ്പത്തഞ്ചുകാരിയായ തലയിപ്പോള്‍ സ്വന്തമായി സ്വിം വെയര്‍ ലൈന്‍ ആരംഭിക്കുകയും സ്വന്തം പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

English summary
Fashion designer reveals the revenge behind her success.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X