കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അച്ഛൻ അമേരിക്കൻ പ്രസിഡന്റ് ആയിട്ടെന്താ കാര്യം...!! മകളുടെ ബിസിനസ്സ് ഇടിയുന്നു !!!

ഇവാങ്ക ട്രംപിന്റെ ബ്രാന്റ് ഉൽപന്നങ്ങൾക്ക് പഴയപോലെ ആവിശ്യക്കാരില്ലെന്നാണ് ഫാഷൻ ഔട്ട്ലൈറ്റുകൾ പറയുന്നത്.

  • By മരിയ
Google Oneindia Malayalam News

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡ്‌നറ് ഡൊണാള്‍ഡ് ട്രംപിന്‌റെ മകള്‍ ഇവാങ്ക ട്രംപിനെ അറിയില്ലേ...ട്രംപിനെ ഭരണകാര്യങ്ങളില്‍ സഹായിക്കുക മാത്രമല്ല ഇവാങ്ക ചെയ്യുന്നത്, പ്രശ്‌സ്ത മോഡലും ഫാഷന്‍ ഡിസൈനറുമാണ് ഇവാങ്ക.

Ivanka trump

അച്ഛന്‍ പ്രസിഡന്‌റ് ആയെങ്കിലും ഇവാങ്കയുടെ ഫാഷന്‍ ബിസിനസ്സ് അത്ര ലാഭത്തില്‍ അല്ല. പ്രശസ്ത ഫാഷന്‍ ഔട്ട്‌ലെറ്റ് ആയ നോഡ്‌സ്‌ട്രോം ഇവാങ്കയുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത് നിര്‍ത്തിവച്ചു. ഇവാങ്കയുടെ ബ്രാന്‌റ് ഉല്‍പന്നങ്ങള്‍ ഇനി അമേരിക്കയിലെ ഔട്ട്‌ലൈറ്റുകളില്‍ വില്‍പ്പന നടത്തേണ്ടെന്നാണ് നോഡ്‌സ്‌ട്രോമിന്‌റെ തീരുമാനം.

Ivanka

മകളുടെ ഉല്‍പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാനുള്ള തീരുമാനത്തിന് എതിരെ ഡൊണാള്‍ഡ് ട്രംപ് തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. നോര്‍സ്‌ട്രോം മകളോട് അപമര്യാദയായാണ് പെരുമാറിയത്. അവളുടെ സൃഷ്ടികളെല്ലാം മഹത്തരമാണെന്നും ട്രംപ് ഫേസ്ബുക്കില്‍ കുറിയ്ക്കുന്നു.

ഇവാങ്കയുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കേണ്ടെന്ന തീരുമാനം മറ്റ് ചില ഫാഷന്‍ ഔട്ട്‌ലൈറ്റുകള്‍ കൂടി എടുക്കാന്‍ സാധ്യത ഉണ്ട്. മുമ്പത്തെ അത്ര ആളുകള്‍, ഇവാങ്ക പ്രോഡക്ട് ചോദിച്ച് വരുന്നില്ലെന്നാണ് ഈ കമ്പനികള്‍ പറയുന്നത്.

അച്ഛന്‌റെ രാഷ്ട്രീയ സ്വാധീനം തന്‌റെ ബിസിനസ്സ് വിപുലീകരിക്കാന്‍ ഇവാങ്ക ഉപയോഗപ്പെടുത്തുന്നു എന്ന പരാതി ഉണ്ട്. ഇത് തെളിവായി ട്രംപിന്‌റെ ഫേസ്ബുക്ക് പോസ്റ്റാണ് കാണിക്കുന്നത്. ഉന്നത പദവിയില്‍ ഇരിക്കുന്ന ഒരാള്‍ മകളുടെ വളര്‍ച്ചയ്ക്കായി വഴിവിട്ട് സഹായിക്കുന്നത് ശരിയല്ലെന്നാണ് പ്രതിപക്ഷത്തിന്‌റെ ആരോപണം. എന്നാല്‍ ഇവാങ്കയ്ക്കായി മാര്‍ക്കറ്റിംഗ് നടത്തിയതല്ല, കാരണമില്ലാതെ മകളെ തഴഞ്ഞപ്പോള്‍ അച്ഛനെന്ന നിലയില്‍ ആശങ്ക രേഖപ്പെടുത്തുക മാത്രമാണ് ട്രംപ് ചെയ്തതെന്ന് അദ്ദേഹത്തിന്‌റെ അനുയായികള്‍ പറയുന്നു.

English summary
Six days after Nordstrom announced that, based on sales, it would no longer carry Ms. Trump’s products
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X