ഹോളിവുഡ് നടന്‍ പോള്‍വാക്കര്‍ കാറപകടത്തില്‍ മരിച്ചു
ലോസ് ആഞ്ചല്‍സ്: പ്രശസ്ത ഹോളിവുഡ് നടന്‍ പോള്‍ വാക്കര്‍ (40) കാറപകടത്തില്‍ മരിച്ചു. ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് ചിത്രങ്ങളിലൂടെയാണ് പോള്‍ വാക്കര്‍ പ്രശസ്തനാകുന്നത്. ഫാസറ്റ് കാര്‍ ആക്ഷന്‍ ചിത്രങ്ങളിലെ സ്ഥിരം നായകനായ ഇദ്ദേഹം സുഹൃത്തിനൊപ്പം കാറില്‍ സഞ്ചരിയ്ക്കവെയായിരുന്നു അപകടം. ലോസ് ആഞ്ചല്‍സിലെ സാന്താ ക്ളിറിറ്റയില്‍ നംവബര്‍ 30 ശനിയാഴ്ചയായിരുന്നു അപകടം. സോഷ്യല്‍ മീഡിയയിലൂടെ പോള്‍ വാക്കറുടെ സുഹൃത്തുക്കളാണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്.
പോള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചശേഷം പൊട്ടിത്തെറിയ്ക്കുകയായിരുന്നു. ഫാസറ്റ് ആന്റ് ഫ്യൂരിയസ് പരമ്പരയിലെ ഏഴാമത്തെ ചിത്രത്തില്‍ അഭിനയിച്ചു വരികയായിരുന്നു അദ്ദേഹം. തന്‍റെ നേതൃത്വത്തിലുള്ള റീച്ച് ഔട്ട് വേള്‍ഡ് വൈഡ് എന്ന സന്നദ്ധ സംഘടയ്ക്ക് വേണ്ടി ധനസമാഹരണത്തിന് പോവുകയായിരുന്നു അദ്ദേഹം.

അപകടം
അപകടം നടക്കുമ്പോള്‍ പോള്‍ വാക്കറുടെ സുഹൃത്താണ് കാര്‍ ഓടിച്ചിരുന്നത്.

ഹോളിവുഡ് താരം
199ല്‍ പുറത്തിറങ്ങിയ വാര്‍സിറ്റി ബ്ളൂസ് എന്ന ചിത്രത്തിന് ശേഷമാണ് ഹോളിവുഡില്‍ പോള്‍ സജീവമാകുന്നത്.

ഫാസ്റ്റ് ആന്റ് ഫ്യൂരിയസ്
ഫാസ്റ്റ് ആന്റ് ഫ്യൂരിയസിന്റെ ആറ് പരമ്പരകളില്‍ അഭിനയിച്ച ഓരേയൊരു നടനാണ് പോള്‍ വാക്കര്‍.

ധനസമാഹരണം
റീച്ച് ഔട്ട് വേള്‍ഡ് വൈഡ് എന്ന സന്നദ്ധ സംഘടയ്ക്ക് വേണ്ടി ധനസമാഹരണത്തിന് പോവുകയായിരുന്നു അദ്ദേഹം

നഷ്ടം
ഹോളിവുഡിന്‍റെ നികത്താനാകാത്ത നഷ്ടങ്ങളില്‍ ഒന്നു തന്നെയാണ് പോള്‍ വാക്കറുടെ മരണം












Click it and Unblock the Notifications