കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുകെ വൈറസിനേക്കാള്‍ വ്യപന ശേഷിയുള്ള വൈറസ്‌ വകഭേദം അമേരിക്കയിലുണ്ടെന്ന്‌ മുന്നറിയിപ്പ്‌

Google Oneindia Malayalam News

വാഷിങ്‌ടണ്‍: യുകെയില്‍ കണ്ടെത്തിയ കൊവിഡ്‌ വകഭേദത്തേക്കാള്‍ കൂടുതല്‍ വ്യാപന ശേഷിയുള്ള പുതിയ വൈറസുകള്‍ അമേരിക്കയില്‍ ഉണ്ടായിരിക്കമെന്ന്‌ മുന്നറിയിപ്പുമായി വൈറ്റ്‌ ഹൗസ്‌ കൊവിഡ്‌ ടാസ്‌ക്‌ ഫോഴ്‌സ്‌. 50 ശതമാനം അധിക വ്യാപന ശേഷിയുള്ള പുതിയ വൈറസ്‌ അമേരിക്കയില്‍ അതി വേഗം പടരാന്‍ സാധ്യതയുണ്ടെന്ന്‌ മുന്നറിയിപ്പ്‌ സന്ദേശത്തില്‍ പറയുന്നു.

കൊവിഡ്‌ വൈറസിന്റെ പുതിയ വകഭേദം ഇതിനോടകം തന്നെ രാജ്യത്ത്‌ പടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. കഴിഞ്ഞ വസന്ത കാലത്തും വേനല്‍ കാലത്തും റിപ്പോര്‍ട്ട്‌ ചെയ്‌ത കൊവിഡ്‌ കേസുകളേക്കാള്‍ ഇരട്ടിയോളം വര്‍ധനവാണ്‌ അടുത്തിടെ അമേരിക്കയിലുണ്ടായിരിക്കുന്നത്‌. ഈ വര്‍ധനവ്‌ കൊവിഡിന്റെ വകഭേദം രൂപപ്പെട്ടുവെന്നതിന്റെ സൂചനയാണ്‌ നല്‍കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

corona virus

മാസ്‌ക്‌ ധരിക്കുന്നതിലും സാമൂഹ്യ അകലം പാലിക്കുന്നതിലും വിട്ടുവീഴ്‌ച്ച സംഭവിച്ചാല്‍ കൊവിഡ്‌ വ്യാപനം അതിവേഗത്തിലാകുമെന്നും ടാസ്‌ക്‌ ഫോഴ്‌സിന്റെ മുന്നറിയിപ്പില്‍ പറയുന്നു. രോഗ വ്യാപനം തടയാന്‍ മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളാണ്‌ ആവശ്യമെന്നും വൈറ്റ്‌ ഹൗസാ കൊറോണ ടാസ്‌ക്‌ ഫോഴ്‌സ്‌ സംസ്ഥാനങ്ങള്‍ക്ക്‌ നിര്‍ദേശം നല്‍കിയാതായും റിപ്പോര്‍ട്ടുകളുണ്ട്‌.

Recommended Video

cmsvideo
കോവിഡ് വാക്സീൻ കുത്തിവെപ്പിൽ കാരുണ്യ മോഡൽ നടപ്പാക്കാൻ ആലോചിച്ച് സർക്കാർ

വെള്ളിയാഴ്‌ച്ച റെക്കോര്‍ഡ്‌ കേസുകളാണ്‌ അമേരിക്കയില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. 24 മണിക്കൂറിനുള്ളില്‍ 2,90,000 കോസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. 3676 പേര്‍ കൊവിഡ്‌ ബാധിച്ചു. അമേരിക്കയില്‍ ഇതുവരെ 22,461,696 പേര്‍ക്കാണ്‌ കൊവിഡ്‌ സ്ഥിരീകരിച്ചിട്ടുള്ളത്‌. 3ലക്ഷത്തിലധികം ആളുകള്‍ കൊവിഡ്‌ ബാധിച്ച്‌ മരിച്ചു.

English summary
fast spread new strain corona virus may spread in us warned white house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X