കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പലസ്തീന്‍ പ്രധാനമന്ത്രിക്കെതിരായ വധശ്രമം; ഹമാസ് പ്രവര്‍ത്തകരെ പലസ്തീന്‍ അതോറിറ്റി അറസ്റ്റ് ചെയ്തു

  • By Desk
Google Oneindia Malayalam News

ഗാസ: ഗാസയിലെ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് ഉദ്ഘാടനം ചെയ്യാനെത്തിയ ഫലസ്തീന്‍ പ്രധാനമന്ത്രി റാമി ഹംദല്ലയുടെ വാഹനവ്യൂഹത്തെ ലക്ഷ്യമാക്കി നടന്ന ബോംബ് സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെന്നാരോപിച്ച് വെസ്റ്റ് ബാങ്കിലെ അമ്പതോളം ഹമാസ് പ്രവര്‍ത്തകരെയും അനുഭാവികളെയും ഫലസ്തീന്‍ അതോറിറ്റി പോലിസ് അറസ്റ്റ് ചെയ്തു. ഫലസ്തീന്‍ ഐക്യ സര്‍ക്കാര്‍ രൂപീകരിക്കാനിരുന്ന ഇരുവിഭാഗവും തമ്മിലുള്ള ബന്ധം ഇതോടെ കൂടുതല്‍ വഷളായി. കഴിഞ്ഞ രണ്ടാഴ്ചകള്‍ക്കിടയിലാണ് ഇത്രയും ഹമാസ് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

മലാല വീണ്ടും പാകിസ്താന്‍ മണ്ണില്‍; പ്രധാനമന്ത്രിയെ കാണും, ആറ് വര്‍ഷത്തെ പ്രവാസ ജീവിതം
ഫലസ്തീന്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ലക്ഷ്യമാക്കി മാര്‍ച്ച് 13ന് നടന്ന സ്‌ഫോടനത്തിന് പിന്നില്‍ ഹമാസാണെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് നേരത്തേ കുറ്റപ്പെടുത്തിയിരുന്നു. സ്‌ഫോടനത്തില്‍ പ്രധാനമന്ത്രി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടിരുന്നുവെങ്കിലും അംഗരക്ഷകരില്‍ ചിലര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സ്‌ഫോടനത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നാണ് തുടക്കം മുതലേ ഹമാസിന്റെ നിലപാട്.

 abz

അതിനിടെ, പ്രധാനമന്ത്രിക്കെതിരായ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെന്നു കരുതുന്ന രണ്ടുപേരെ ഹമാസ് ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. അനസ് അബൂ ഖൗസ, അബ്ദുല്‍ പാദി അല്‍ അസ്ഹാബ് എന്നിവരായിരുന്നു കൊല്ലപ്പെട്ടത്. അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ ഇവര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് പോലിസ് നടത്തിയ വെടിവയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റ ഉരുവരും കൊല്ലപ്പെടുകയായിരുന്നുവെന്ന് ഹമാസ് അറിയിച്ചു. എന്നാല്‍ ഇവര്‍ക്ക് ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനവുമായി ബന്ധമുള്ളതായി വിവരമില്ല. പോലിസ് നടപടിക്കിടെ ഹമാസിന്റെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു.

എന്നാല്‍ ഹമാസിന്റെ ഈ നടപടി അംഗീകരിക്കാന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഫലസ്തീന്‍ അതോറിറ്റി തയ്യാറായില്ല. ഹമാസ് തന്നെയാണ് ആക്രമണത്തിന് പിന്നിലെന്ന ഉറച്ച നിലപാടിലാണ് അവര്‍. അതേസമയം, ഫലസ്തീന്‍ വിഭാഗങ്ങള്‍ക്കിടയില്‍ നടക്കുന്ന അനുരഞ്ജന ശ്രമങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരാണ് ആക്രമണത്തിന് പിന്നിലെന്ന് ഹമാസ് സ്പീക്കര്‍ അഹ്മദ് ബാഹര്‍ പറഞ്ഞിരുന്നു. സ്‌ഫോടനത്തിനു പിന്നില്‍ ഇസ്രായേലിന്റെ പങ്കാളിത്തവും സംശയിക്കപ്പെട്ടിരുന്നു.

സൗദി സ്‌കൂളുകളില്‍ നിന്ന് മുസ്ലിം ബ്രദര്‍ഹുഡ് അനുഭാവികളെ പിരിച്ചുവിടുന്നുസൗദി സ്‌കൂളുകളില്‍ നിന്ന് മുസ്ലിം ബ്രദര്‍ഹുഡ് അനുഭാവികളെ പിരിച്ചുവിടുന്നു

English summary
Dozens of Hamas supporters and activists have been detained in the West Bank over the past two weeks following an attack on the Palestinian Authority (PA) prime minister's convoy in Gaza on March 13
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X