കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന് കനത്ത തിരിച്ചടി, ഗ്രേ ലിസ്റ്റിൽ നിലനിർത്താൻ തീരുമാനം, നടപടിയില്ലെങ്കിൽ കരിമ്പട്ടികയിലേക്

Google Oneindia Malayalam News

കറാച്ചി: തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകുന്നതിന്റെ പേരിൽ പാകിസ്താനെ ഗ്രേ ലിസ്റ്റിൽ നിലനിർത്താൻ രാജ്യാന്തര ഏജൻസിയായ ഫിനാൻഷ്യൻ ആക്ഷൻ ടാസ്ക് ഫോഴ്സിൻറെ (എഫ്എടിഎഫ്) ന്റെ തീരുമാനം. ജെയ്ഷെ മുഹമ്മദ് , ലഷ്കർ ഇ തൊയിബ തുടങ്ങിയ ഭീകര സംഘടനങ്ങൾക്ക് ഇപ്പോഴും പാകിസ്താനിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്നും ഇത് തുടർന്നാൽ ശക്തമായ നടപടികൾ നേരിടേണ്ടി വരുമെന്നും എഫ്എടിഎഫ് മുന്നറിയിപ്പ് നൽകുന്നു.

പൗരത്വ നിയമത്തില്‍ അനുനയ നീക്കവുമായി അണ്ണാ ഡിഎംകെ... മുസ്ലീം വിരുദ്ധ നീക്കങ്ങള്‍ അനുവദിക്കില്ല!!പൗരത്വ നിയമത്തില്‍ അനുനയ നീക്കവുമായി അണ്ണാ ഡിഎംകെ... മുസ്ലീം വിരുദ്ധ നീക്കങ്ങള്‍ അനുവദിക്കില്ല!!

പാരീസിൽ വെള്ളിയാഴ്ച അവസാനിച്ച സമ്മേളനത്തിലാണ് തീരുമാനം. ഭീകരവാദത്തിനെതിരായ നടപടികളുടെ ആസൂത്രണം ജൂൺ മാസത്തിനുള്ളിൽ പൂർത്തിയാക്കിയില്ലെങ്കിൽ രാജ്യം കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്. മുന്നറിയിപ്പ് അവഗണിച്ചാൽ പാകിസ്താനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനാണ് സാധ്യത. പാകിസ്താനെ കരിമ്പട്ടികയിൽ പെടുത്തിയാൽ രാജ്യാന്തര സാമ്പത്തിക സഹായമോ വായ്പകളോ ലഭിക്കുന്നതിന് പാകിസ്താന് നിരോധനം നേരിടേണ്ടി വരും. നിലവിൽ ഉത്തര കൊറിയ, ഇറാൻ എന്നീ രാജ്യങ്ങളാണ് കരിമ്പട്ടികയിൽ ഉള്ളത്.

imran khan

ഭീകരവാദത്തിനുള്ള സാമ്പത്തിക സഹായം തടയുന്നതിൽ എഫ്എടിഎഫ് നിർദ്ദേശിച്ച 27 ഇന ആക്ഷൻ പ്ലാനിൽ ചുരുങ്ങിയ നടപടികൾ മാത്രമെ പാകിസ്താൻ നടപ്പിലാക്കിയുള്ളുവെന്ന് യോഗം വിലയിരുത്തി. ഗ്രേ ലിസ്റ്റിൽ തുടരുന്നതോടെ ലോകബാങ്ക്, ഐഎംഎഫ്, എഡിബി, യൂറോപ്യൻ യൂണിയൻ തുടങ്ങിയ ഏജൻസികളിൽ നിന്നും പാകിസ്താന് സാമ്പത്തിക സഹായം ലഭിക്കുന്നത് ബുദ്ധിമുട്ടിലാകും.

മലേഷ്യയുടെ പിന്തുണ നേടാനായെങ്കിലും ഇന്ത്യയുടെ സമ്മർദ്ദത്തെ തുടർന്ന് യൂറോപ്യൻ രാജ്യങ്ങൾ പാകിസ്താന് എതിരായ നിലപാടാണ് സ്വീകരിച്ചത്. ഇന്ത്യയിൽ നടക്കുന്ന തീവ്രവാദ ആക്രമണങ്ങളിൽ പാക് പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ഇന്ത്യ കൈമാറിയിരുന്നു. 2018 ജൂണിലാണ് പാകിസ്താനെ ആദ്യം ഗ്രേ പട്ടികയിൽപ്പെടുത്തി മുന്നറിയിപ്പ് നൽകിയത്.

English summary
FATF decided to continue Pakistan in Grey list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X