കള്ളിയെന്നാരോപിച്ച് 11 കാരിയെ കൊന്നു
സാര്‍ഖ: സ്‌കൂളില്‍ മോഷണം നടത്തിയെന്ന് അധ്യാപിക പറഞ്ഞതിനെത്തുടര്‍ന്ന് 11 കാരിയെ അച്ഛന്‍ തല്ലിക്കൊന്നു, വടക്കന്‍ അമനിലെ സാര്‍ഖയിലാണ് സംഭവം നടക്കുന്നത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ അച്ഛനെ അധ്യാപിക സ്‌കൂളിലേക്ക് വിളിപ്പിച്ചിരുന്നു. സ്‌കൂളില്‍ നിന്ന് പെണ്‍കുട്ടി പല വസ്‌തുക്കളും മോഷ്ടിയ്‌ക്കുന്നുവെന്ന് പരാതിപ്പെട്ടു. വീട്ടിലെത്തിയ അച്ഛന്‍ ഇത് ചോദ്യം ചെയ്‌ത് പെണ്‍കുട്‌ടിയെ ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തെത്തുടര്‍ന്ന് കുട്ടി മരിച്ചു.
ബുധനാഴ്‌ചയാണ് സംഭവം നടക്കുന്നത്. മോഷണത്തെ ചോദ്യം ചെയ്‌ത് 40 കാരനായ അച്ഛന്‍ മകളെ മര്‍ദ്ദിച്ചവശയാക്കി. മര്‍ദ്ദനത്തെത്തുടര്‍ന്ന് പെണ്‍കുട്ടി ബോധം കെട്ട് വീണു. തുടര്‍ന്ന് വീട്ടുകാര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ആശുപത്രിയിലെത്തി അധികം വൈകാതെ തന്നെ കുട്ടി മരിച്ചു.

കുട്ടി വീണതാണെന്നാണ് ബന്ധുക്കള്‍ പൊലീസിനോടും ആശുപത്രി അധികൃതരോടും പറഞ്ഞത്. എന്നാല്‍ കുട്ടിയുടെ ശരീരത്തിലെ മുറിവുകള്‍ മര്‍ദ്ദനം കൊണ്ട് ഉണ്ടായതാണെന്ന് പൊലീസിന് സംശയം തോന്നി. ചോദ്യം ചെയ്യലിലാണ് കുട്ടിയുടെ അച്ഛന്‍ താന്‍ ചെയ്‌ത കൊലപാതകം ഏറ്റ് പറഞ്ഞത്.
ജോര്‍ദാനില്‍ 30 ലക്ഷം സ്‌കൂള്‍ കുട്ടികളാണ് ലൈംഗിക ചൂഷണത്തിന് വിധേയരായതെന്ന് കണക്കുകള്‍ സൂചിപ്പിയ്‌ക്കുന്നു. 80 ശതമാനം കുട്ടികള്‍ ശരീരിക പീഡനത്തിനും ഇരയാക്കപ്പെടുന്നു.












Click it and Unblock the Notifications