രോഗിയായ മകനോടൊപ്പം അച്ഛന്‍ സ്വയം ബന്ദിയായി
ടെക്സാസ്: പണത്തിന് വേണ്ടിയും മറ്റ് ആവശ്യങ്ങള്‍ക്ക് വേണ്ടിയും ആളുകളെ ബന്ദിയാക്കുന്നവരുണ്ട്. എന്നാല്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാത്തതില്‍ പ്രതിഷേധിച്ച് ഒരാള്‍ സ്വയം ബന്ദിയാക്കിയാലോ. അമേരിക്കയിലാണ് വ്യത്യസ്തമായ ഈ പ്രതിഷേധം അരങ്ങേറിയത്. മകന് മതിയായ ചികിത്സ കിട്ടാത്തതിലുള്ള പ്രതിഷേധം അറിയിക്കാനാണ് ഇവിടെ ഒരച്ഛന്‍ രോഗിയായ മകനോടൊപ്പം സ്വയം ബന്ദിയാക്കിയത്.
ടെക്‌സാസിലെ ടോംബാല്‍ റീജണല്‍ മെഡിക്കല്‍ സെന്ററിലാണ് സംഭവം നടന്നത്. ക്രിട്ടിക്കള്‍ കെയര്‍ യൂണിറ്റില്‍ കഴിയുകയായിരുന്ന മകനെയും ഇയാള്‍ പൂട്ടിയിട്ടു. ഇയാളുടെ പക്കല്‍ തോക്ക് ഉള്ളതായും സംശയമുണ്ട്. തനിക്കും മകനുമൊപ്പം മറ്റ് രണ്ടുപേരെ കൂടി ഇയാള്‍ ബന്ദികളാക്കിയതായി ആദ്യം ഹാരിസ് കൗണ്ടി ഷെരീഫ് പറഞ്ഞിരുന്നെങ്കിലും പിന്നീട് നിഷേധിച്ചു.

ശനിയാഴ്ച രാത്രി പ്രാദേശിക സമയം ഏഴ് മണിയോടെയായിരുന്നു ആശുപത്രിയില്‍ നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. ഉടന്‍ തന്നെ പോലീസ് സംഘം ആശുപത്രി കോമ്പൗണ്ടിലേക്ക് ഇരച്ചെത്തി. അത്യാഹിത വിഭാഗം ഒഴികെയുള്ള ആശുപത്രി മുറികള്‍ താല്‍ക്കാലികമായി ഒഴിപ്പിച്ചു. ഇയാളുമായി തങ്ങള്‍ സംസാരിക്കുന്നതായി പോലീസ് അറിയിച്ചതായി എ ബി സി 13 വാര്‍ത്താ സ്‌റ്റേഷന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇയാള്‍ ഇത് വരെ ആവശ്യങ്ങളൊന്നും അറിയിച്ചതായി റിപ്പോര്‍ട്ടില്ല. അതേസമയം ടെക്‌സാസിലെ ടോംബാല്‍ റീജണല്‍ മെഡിക്കല്‍ സെന്ററില്‍ സംഭവിച്ചത് ബന്ദിയാക്കലല്ലെന്നാണ് ഒടുവില്‍ പോലീസ് നല്‍കുന്ന വിവരം. ഹൂസ്റ്റണ് 30 വടക്ക് പടിഞ്ഞാറായിട്ടാണ് ടോംബാല്‍ റീജണല്‍ മെഡിക്കല്‍ സെന്റര്‍ സ്ഥിതി ചെയ്യുന്നത്. ഏകദേശം 150 വരുന്നതാണ് റീജണല്‍ മെഡിക്കല്‍ സെന്റര്‍ ക്യാമ്പസ്.












Click it and Unblock the Notifications