Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മയുടെ കയ്യില്‍ നിന്നും പെണ്‍മക്കളെ തിരിച്ചുകിട്ടാൻ അച്ഛന്‍ അമ്മയായി മാറി: പിന്നെ നടന്നത്

പ്രപഞ്ചത്തില്‍ അമ്മയെക്കാള്‍ വലിയ പോരാളി ഇല്ല എന്ന സിനിമ ഡയലോഗ് വളരെ പ്രശസ്തമല്ലേ...എന്നാല്‍ ഇനി പറയാന്‍ പോകുന്നത് മകളെ തന്റെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ ഒരു അച്ഛൻ ചെയ്ത കാര്യമാണ്.

ഒരുപക്ഷേ മറ്റൊരു അച്ഛനും ഇങ്ങനെ ചെയ്തു കാണില്ല...കേള്‍ക്കുമ്പോള്‍ വളരെ വിചിത്രം എന്നു തോന്നാം..പക്ഷേ തന്റെ പെണ്‍മക്കള്‍ക്ക് വേണ്ടി എന്തു ചെയ്യാനും ആ അച്ഛന്‍ തയ്യാറായിരുന്നു.. ഇദ്ദേഹത്തിന്റെ പ്രവൃത്തിയെ അനുകൂലിച്ചും വിമർശിച്ചും ആളുകൾ രം​ഗത്തെത്തിയിട്ടുണ്ട്...സംഭവത്തെക്കുറിച്ച് വിശദമായി അറിയാം..

1

തന്റെ പെണ്‍മക്കളുടെ സംരക്ഷണം നേടാന്‍ നിയമ തടസ്സങ്ങള്‍ മാറാന്‍ വേണ്ടിയാണ് ഇക്വഡോറിയയിലുള്ള ഒരാള്‍ വിചിത്രമായ കാര്യം ചെയതത്. തന്റെ ജെന്‍ഡര്‍ നിയമപരമായി അദ്ദേഹം മാറ്റി. 47 കാരനായ റെനെ സലീനാസ് റാമോസ് ആണ് നിലവില്‍ അമ്മയ്ക്കൊപ്പം താമസിക്കുന്ന പെണ്‍മക്കളുടെ സംരക്ഷണത്തിനായി നിയമനടപടികളുമായി പോകുന്നത്.

2


കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുന്നമ പോരാട്ടങ്ങളുടെ കാര്യത്തിൽ തന്റെ രാജ്യത്തെ നിയമങ്ങൾ അച്ഛനേക്കാൾ അമ്മമാർക്ക് അനുകൂലമാണെന്ന് റാമോസ് ഇക്വഡോറിയൻ വാർത്താ ഏജൻസിയായ ലാ വോസ് ഡെൽ ടോമെബാംബയോട് പറഞ്ഞു.
അതിനാൽ, തന്റെ ജെൻഡർ നിയമപരമായി മാറ്റാൻ അദ്ദേഹം തീരുമാനിച്ചു. അദ്ദേഹത്തിന്റെ ഔദ്യോഗിക രേഖകൾ ഇപ്പോൾ അദ്ദേഹത്തിന്റെ പുതിയ ജെൻഡർ "ഫെമെനിനോ" എന്നാണ്..

3

തന്റെ പെൺമക്കൾ അമ്മയ്‌ക്കൊപ്പം മോശമായ അന്തരീക്ഷത്തിലാണ് കഴിയുന്നതെന്ന് റാമോസ് ആരോപിച്ചു. അഞ്ച് മാസമായി താൻ അവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. "അവകാശമുള്ളത് സ്ത്രീക്കാണെന്ന് നിയമങ്ങൾ പറയുന്നു. ഈ നിമിഷം മുതൽ ഞാൻ സ്ത്രീയാണ്. ഇപ്പോൾ ഞാനും ഒരു അമ്മയാണ്, അങ്ങനെയാണ് ഞാൻ എന്നെത്തന്നെ കണക്കാക്കുന്നത്," റാമോസ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. ഞാൻ ഒരു അമ്മയാകാൻ ആഗ്രഹിക്കുന്നു, അങ്ങനെ ഒരു അമ്മയുടെ സ്നേഹവും സംരക്ഷണവും നൽകാൻ എനിക്ക് കഴിയും, അദ്ദേഹം പറഞ്ഞു..

4

ഇക്വഡോറിലെ ഈ രാജ്യത്ത് ഒരു പിതാവായതിനാൽ ശിക്ഷിക്കപ്പെടുകയും ഒരു ദാതാവായി മാത്രം കാണപ്പെടുകയും ചെയ്യുന്നു," അദ്ദേഹം വാദിച്ചു. കന്റോണൽ ബോർഡ് ഫോർ പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്‌സിന് മുമ്പാകെ അദ്ദേഹം തന്റെ വാദങ്ങൾ അവതരിപ്പിച്ചതിന് ശേഷം, വിഷയം പരിഹരിക്കുന്നത് വരെ മകൾ അമ്മയ്‌ക്കൊപ്പം തുടരുമെന്ന് അറിയിച്ചു. മക്കളുടെ സംരക്ഷണത്തിനായി ലിംഗമാറ്റം നടത്താനുള്ള റാമോസിന്റെ തീരുമാനം രാജ്യത്തെ ട്രാൻസ് ആക്ടിവിസ്റ്റുകളെ അസ്വസ്ഥരാക്കിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പ്രവൃത്തി മൂലം "നിയമസഭയിൽ കാര്യങ്ങൾ പിന്നോട്ട് പോകുമെന്നും അവർ തങ്ങൾക്കെതിരെ നിയമനിർമ്മാണം ആരംഭിക്കുമെന്നും ഭയപ്പെടുന്നതായാണ് ഇക്വഡോറിയൻ ഫെഡറേഷൻ ഓഫ് എൽജിബിടിഐ ഓർഗനൈസേഷന്റെ സംശയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+