സ്വന്തം നഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലിട്ട് ഹരം കൊണ്ട് 14കാരി ! സഹികെട്ട് പിതാവ് ചെയ്തത്

  • Posted By:
Subscribe to Oneindia Malayalam

വാഷിങ്ടണ്‍ : സ്വന്തം നഗ്ന ചിത്രങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച മകളെ പിതാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. അമേരിക്കയിലാണ് സംഭവം. പെണ്‍കുട്ടിയുടെ പരാതിയില്‍ ക്രിസ്ത്യന്‍ ആമസണ്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

പിതാവ് പോലീസി നു മുന്നില്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. സ്‌നാപ് ചാറ്റിലൂടെ 14കാരിയായ മകള്‍ സ്വന്തം നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനാണ് ഇങ്ങനെ ചെയ്തതെന്നാണ് ഇയാള്‍ പറയുന്നത്.

arrest

നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനെ ചൊല്ലി പെണ്‍കുട്ടിയും അമ്മയും തമ്മില്‍ വാക്കേറ്റമുണ്ടായി. അമ്മ അടിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി തടയുകയുണ്ടായി. ഇതിനിടെ പിതാവ് പ്രശ്നത്തില്‍ ഇടപെടാന്‍ ശ്രമിച്ചു. മുറിയിലേക്ക് പോയ പെണ്‍കുട്ടിയെ ഇയാള്‍ പിന്‍തുടര്‍ന്ന് ചെന്ന് ശ്വാസം മുട്ടിക്കുകയായിരുന്നു.

സംഭവം നടന്ന് ആറ് മണിക്കൂറുകള്‍ക്ക് ശേഷം പെണ്‍കുട്ടി സഹോദരിക്കൊപ്പം വന്ന് പരാതി നല്‍കുകയായിരുന്നു. മകളുടെ പ്രവൃത്തിയില്‍ ദേഷ്യം സഹിക്കാതെയാണ് ഇങ്ങനെ ചെയ്തതെന്ന് മാതാപിതാക്കള്‍ വ്യക്തമാക്കി.

കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്കാണ് ആമസണിനെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

English summary
A father in the US has been arrested for choking his young daughter for posting nude photos of herself on social media.
Please Wait while comments are loading...