കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലിന്റെ ചിത്രവുമായി മകള്‍ ഫേസ്ബുക്കില്‍; അതേ രീതിയില്‍ പ്രതികരിച്ച് പിതാവും

  • By Anwar Sadath
Google Oneindia Malayalam News

ലണ്ടന്‍: അച്ഛനും മകളും ആയാല്‍ ഇങ്ങിനെവേണമെന്നാണ് ഫേസ്ബുക്കിലും റഡ്ഡിറ്റിലുമായി പ്രചരിക്കുന്ന ഒരു ചിത്രത്തിന് മിക്കവരും നല്‍കിയിരിക്കുന്ന കമന്റ്. ഒരു പെണ്‍കുട്ടി കാലിന്റെ ഏതാണ്ട് മുക്കാല്‍ ഭാഗവും കാട്ടിയും തൊട്ടടുത്തുള്ള മറ്റൊരു ചിത്രത്തില്‍ അതേ രീതിയില്‍ ഒരു പുരുഷന്‍ പോസ് ചെയ്തുമാണ് പ്രചരിക്കുന്ന ചിത്രം.

ഒരു യുവാവ് ചിത്രം സോഷ്യല്‍ മീഡിയയായ റെഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഇത് പ്രചരിക്കാന്‍ തുടങ്ങിയത്. ഒന്ന് തന്റെ സഹോദരിയും മറ്റേത് തന്റെ അച്ഛനുമാണെന്ന് യുവാവ് പറയുന്നു. നീളന്‍ സോക്‌സ് അണിഞ്ഞ് കാലിന്റെ അടുത്ത് ഒരു കോഫീ മഗ്ഗും വെച്ചാണ് പെണ്‍കുട്ടിയുടെ ചിത്രം. 'warm you' എന്നാണ് കോഫി മഗ്ഗില്‍ എഴുതിയിരിക്കുന്നത്.

facebook

സാധാരണ രീതിയില്‍ തന്റെ മകള്‍ ഇത്തരമൊരു വികൃതികാട്ടിയാല്‍ പിതാവിന്റെ കൈയ്യില്‍ നിന്നും വഴക്കുകിട്ടുമെന്നുറപ്പാണ്. എന്നാല്‍, അതേ രീതിയില്‍ മറ്റൊരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു പിതാവ് പ്രതികരിച്ചത്. കോഫീ മഗ്ഗിനൊപ്പം ഒരു ലാപ്‌ടോപ് കൂടി ഉണ്ടെന്നുമാത്രം. തങ്ങളുടെ പിതാവ് അത്രയും സൗഹൃദത്തോടെയാണ് വീട്ടില്‍ ഇടപെടുന്നതെന്ന് യുവാവ് റെഡ്ഡിറ്റില്‍ പ്രതികരിച്ചു.

അച്ഛന്റെയും മകന്റെയും മകളുടെയും സൗഹൃദത്തിന് മിക്കവരും ആശംസ അറിയിച്ചു കമന്റും ചെയ്തപ്പോള്‍, ചില പെണ്‍കുട്ടികള്‍ ഇത്തരമൊരു അച്ഛനെ ലഭിച്ചത് ഭാഗ്യമാണെന്നാണ് കമന്റ് ചെയ്തത്. എട്ടുലക്ഷത്തോളം കാഴ്ചക്കാരാണ് ചിത്രത്തിന് റെഡ്ഡിറ്റില്‍ ലഭിച്ചത് എന്നതാണ് അതിശയകരം. അച്ഛനെയും മകളെയും അനുകരിച്ച് പലരും ഇതേ രീതിയില്‍ പോസ് ചെയ്ത് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാനും തുടങ്ങിയിട്ടുണ്ട്.

English summary
father and Daughter posts knee socks picture on Facebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X