യെമന്‍ പിതാവ് സ്ത്രീധനം ചോദിച്ചത് 10ലക്ഷം ലൈക്ക്
സനാ: "നിങ്ങളുടെ മകളെ എനിയ്ക്ക് വിവാഹം കഴിയ്ക്കണം, മഹറായി നിങ്ങള്‍ക്കന്താണ് വേണ്ടത്. പത്ത് ലക്ഷം ലൈക്ക് തന്നോളൂ". കേട്ടിട്ട് ഞെട്ടണ്ട. ഒരു യെമനി പിതാവ് മകള്‍ക്ക് മഹറായി ആവശ്യപ്പെട്ടത് 10 ലക്ഷം ലൈക്കാണ്. പ്രതിശ്രുത വരനോടാണ് വധുവിന്റെ അച്ഛന്‍ മെഹറായി 10 ലക്ഷം ലൈക്ക് ആവശ്യപ്പെട്ടത്. സാധാരണ പെണ്‍പണമായി സ്വര്‍ണാഭരണങ്ങളും വസ്തുവകകളും ആവശ്യപ്പെടുന്ന സ്ഥാനത്താണ് സലിം അയ്യാഷ് എന്നയാള്‍ വ്യത്യസ്തനാകുന്നത്.
ഒസാമ എന്ന യുവാവിനാണ് 10 ലക്ഷം തവണ ലൈക്ക് ഉപയോഗിയ്‌ക്കേണ്ടി വരുന്നത്. തന്റെ ഫേസ് ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടിലെല്ലാം ലൈക്ക് പത്ത് ലക്ഷം തവണ ഒസാമ ഉപയോഗിയ്ക്കണമെന്നാണ് ആവശ്യം. അയ്യാഷ് ഒരു മാസത്തെ സമയമാണ് ഭാവി മരുമകന് അനുവദിച്ചിരിയ്ക്കുന്നത്.

യെമനിലെ തൈസ് പ്രവിശ്യയിലെ അറിയപ്പെടുന്ന സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റാണ് അയ്യാഷ്. തന്റെ മരുമകനും ഫേസ്ബുക്കില്‍ ആക്ടീവാണോ എന്ന് ഇദ്ദേഹം നിരീക്ഷിയ്ക്കുന്നുണ്ട്. ഒസാമയുടെ ഫേസ്ബുക്കിലെ പുരോഗതി അയ്യാഷ് വിലയിരുത്തും. സൗദി അറേബ്യന്‍ ദിനപത്രമായ സദയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
പണവും, സ്വര്‍ണവും പോലെ എളുപ്പം നല്‍കാനും നേടാനും കഴിയുന്നതല്ല ലൈക്ക് എന്നതിനാല്‍ അയ്യാഷിന്റെ മരുമകന്‍ കഷ്ടപ്പെടുമെന്ന് ഉറപ്പ്. എന്തായാലും മഹറായി ലൈക്ക് വരെ ആവശ്യപ്പെടുന്നിടത്ത് കാര്യങ്ങള്‍ എത്തിയെന്ന് സാരം.












Click it and Unblock the Notifications