Get Updates
Get notified of breaking news, exclusive insights, and must-see stories!

36കാരന് 13കാരിയായ മകളെ വിവാഹം ചെയ്തു കൊടുത്തു,പകരം മരുമകന്റെ സഹോദരിയെ രണ്ടാം ഭാര്യയാക്കി...

ബധിരനും മൂകനുമായ 36കാരനായ മുഹമ്മദ് റംസാനാണ് 13 വയസുള്ള സൈമ എന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്.

ജാംപൂര്‍: പതിമൂന്ന് വയസുകാരിയായ സ്വന്തം മകളെ 36കാരനെ കൊണ്ട് വിവാഹം കഴിപ്പിച്ച പിതാവ് മരുമകന്റെ സഹോദരിയെ രണ്ടാം ഭാര്യയാക്കി. പാകിസ്ഥാനിലെ ജാംപൂരിലാണ് വിചിത്രമായ ഈ സംഭവമുണ്ടായത്. ബധിരനും മൂകനുമായ 36കാരനായ മുഹമ്മദ് റംസാനാണ് 13 വയസുള്ള സൈമ എന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്.

മകളെ റംസാന് വിവാഹം ചെയ്ത് നല്‍കിയ വസീര്‍ അഹമ്മദ്, റംസാന്റെ സഹോദരിയായ സബീലിനെയും വിവാഹം ചെയ്തു. ആദ്യ വിവാഹ ബന്ധത്തില്‍ ആണ്‍മക്കളില്ലാതിരുന്നതിനാലാണ് രണ്ടാം വിവാഹത്തിന് തീരുമാനിച്ചതെന്ന് വസീര്‍ അഹമ്മദ് പറഞ്ഞു. എന്നാല്‍ ശൈശവ വിവാഹത്തെ കുറിച്ച് വിവരം ലഭിച്ച പോലീസ് വസീര്‍ അഹമ്മദിനെയും റംസാനെയും അറസ്റ്റ് ചെയ്‌തെങ്കിലും, തനിക്ക് പ്രായപൂര്‍ത്തിയായെന്ന് പറഞ്ഞ് മകള്‍ സൈമ ഇവരെ കേസില്‍ നിന്ന് രക്ഷിക്കുകയും ചെയ്തു.

ആദ്യ വിവാഹത്തില്‍ ആണ്‍മക്കളില്ല...

ആദ്യ വിവാഹത്തില്‍ ആണ്‍മക്കളില്ല...

ആണ്‍കുട്ടികള്‍ വേണമെന്ന ആഗ്രഹം കൊണ്ടാണ് വസീര്‍ അഹമ്മദ് രണ്ടാം വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. ആദ്യ വിവാഹത്തില്‍ സൈമയടക്കം പെണ്‍കുട്ടികള്‍ മാത്രമാണുള്ളത്.

സബീലിനെ വിവാഹം കഴിക്കണമെന്ന് വസീര്‍...

സബീലിനെ വിവാഹം കഴിക്കണമെന്ന് വസീര്‍...

റംസാന്റെ സഹോദരിയായ സബീലിനെ വിവാഹം കഴിക്കാനാണ് വസീര്‍ അഹമ്മദ് ആഗ്രഹിച്ചത്. എന്നാല്‍ സഹോദരന്റെ വിവാഹം കഴിയാതെ താന്‍ വിവാഹത്തിന് സമ്മതിക്കില്ലെന്നായിരുന്നു സബീലിന്റെ നിലപാട്.

ജന്മനാ ബധിരനും മൂകനും...

ജന്മനാ ബധിരനും മൂകനും...

ജന്മനാ ബധിരനും മൂകനുമായ റംസാന് ഇക്കാരണത്താല്‍ വിവാഹം നടന്നിരുന്നില്ല. സഹോദരിയായ സബീലാണ് റംസാനെ പരിചരിച്ചിരുന്നത്.

സഹോദരിയെ വിവാഹം കഴിക്കണം...

സഹോദരിയെ വിവാഹം കഴിക്കണം...

റംസാന്റെ വിവാഹം കഴിയാതെ താന്‍ വിവാഹം കഴിക്കില്ലെന്ന് സബീല്‍ പറഞ്ഞതോടെയാണ് തന്റെ പതിമൂന്ന് വയസുകാരിയായ മകള്‍ സൈമയെ റംസാന് വിവാഹം ചെയ്തു നല്‍കാന്‍ വസീര്‍ തീരുമാനിച്ചത്.

മരുമകന്റെ സഹോദരിയെ പിതാവും സ്വന്തമാക്കി...

മരുമകന്റെ സഹോദരിയെ പിതാവും സ്വന്തമാക്കി...

ഒടുവില്‍ റംസാന്റെയും സൈമയുടെയും വിവാഹം കഴിഞ്ഞു. ഇതിനോടൊപ്പം വസീര്‍ അഹമ്മദ് റംസാന്റെ സഹോദരിയായ സബീലിനെയും വിവാഹം ചെയ്തു.

ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു...

ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടന്ന കാര്യമറിഞ്ഞ പോലീസ് സൈമയുടെ പിതാവായ വസീര്‍ അഹമ്മദിനെയും ഭര്‍ത്താവ് റംസാനെയും അറസ്റ്റ് ചെയ്തു.

കള്ളം പറഞ്ഞ് പിതാവിനെയും ഭര്‍ത്താവിനെയും മോചിപ്പിച്ചു...

കള്ളം പറഞ്ഞ് പിതാവിനെയും ഭര്‍ത്താവിനെയും മോചിപ്പിച്ചു...

എന്നാല്‍ കേസ് കോടതിയിലെത്തിയപ്പോള്‍ സൈമ പിതാവിനെയും ഭര്‍ത്താവിനെയും രക്ഷപ്പെടുത്താനായി തനിക്ക് പതിനാറ് വയസ് തികഞ്ഞതാണെന്നും, തന്റെ സമ്മതത്തോടെയാണ് വിവാഹം നടന്നതെന്നും വ്യക്തമാക്കി. ഇതോടെയാണ് ഇരുവരും കേസില്‍ നിന്ന് രക്ഷപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+