മകളുടെ വിവാഹം അറിഞ്ഞത് ഫോണിലൂടെ , ഫേസ്ബുക്ക് ലൈവിൽ പിതാവ് സ്വയം വെടിവെച്ചു മരിച്ചു
ഫേസ്ബുക്ക് ലൈവിൽ സ്വത്തം പിഴകൾ ഏറ്റുപറഞ്ഞതിനു ശേഷമാണ് പിതവ് സ്വയം നെറുകിൽ നിറയൊഴിച്ചത്.
കെയ്സേരി: മകളുടെ വിവാഹത്തിന് ക്ഷണിക്കാത്തതിനെ തുടർന്ന് പിതാവ് ആത്മഹത്യ ചെയ്തു. ഫേസ്ബുക്ക് ലൈവിൽ സ്വന്തം പിഴകൾ ഏറ്റുപറഞ്ഞതിനു ശേഷമാണ് പിതാവ് സ്വയം നെറുകയിൽ നിറയൊഴിച്ചത്.

മധ്യ തുർക്കിയിലെ കെയ്സേരി സ്വദേശിയായ അയ്ഹാൻ ഉസുൻ എന്ന ആളാണ് ആത്മഹത്യ ചെയ്തത്. ലൈവിൽ മകളോട് സ്വന്തം കാര്യം നീ തന്നെ നോക്കൂയെന്ന് പറഞ്ഞ ശേഷമാണ് പിതാവ് നിറയൊഴിച്ചത്. തന്റെ മരണത്തിൽ ആർക്കും പങ്കില്ലെന്നും ഇയാൾ ലൈവിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

മരണത്തിന് കാരണം മകളുടെ വിവാഹം
മകളുടെ വിവാഹം രഹസ്യമായി നടത്തിയെന്ന കാരണത്താലാണ് ഇയാൾ ആത്മഹത്യ ചെയ്തത്. തന്നെ മരണത്തിന് പ്രേരിപ്പിക്കാൻ കാരണം മകളാണെന്നും അതിനാൽ തന്റെ മൃതദേഹം കാണാൻ വന്നേക്കരുതെന്നും ഇദ്ദേഹം പറയുന്നുണ്ട്.

പ്രണയ വിവാഹം
മകളുടേത് പ്രണയ വിവാഹമായിരുന്നു. പെൺകുട്ടിയുടെ വിവാഹം അച്ഛനായ തന്നെ ഫോണിലൂടെയാണ് അറിയിച്ചതെന്നും ഇയാൾ പരാതി പറയുന്നുണ്ട്.

അപമാനിക്കുന്നതിനു തുല്യം
വളർത്തി വലുതാക്കിയ മകളുടെ വിവാഹത്തിന് തന്നെ ആരും ക്ഷണിച്ചില്ലെന്നും ഉസുൻ പറയുന്നുണ്ട്. ഭാര്യ പിതാവാണ് അച്ഛന്റെ സ്ഥാനത്തു നിന്ന് വിവാഹം നടത്തി കൊടുത്തത്. ഒരു കാഴ്ചക്കാരനായിട്ടു പോലും തന്നെ ആരും പരിഗണിച്ചില്ലെന്നും ഉസുൻ പറയുന്നുണ്ട്.

ഒഴിവാക്കൽ
മകളുടെ വിവാഹം തന്റെ ഭാര്യയോ മക്കളോ തന്നെ അറിയിച്ചില്ലെന്നും ഇതു അങ്ങേയറ്റം വേദനജനകമാണെന്നും ഉസുൻ പറഞ്ഞു. തനിക്ക് കുടുംബത്തിൽ നിന്ന് പരിഗണന ലഭിക്കാത്തതിന്റെ വിഷമത്തിലാണ് ആത്മഹത്യ ചെയ്യുന്നതെന്നും ഇയാൾ പറഞ്ഞു

പിന്തിരിപ്പിക്കാൻ ശ്രമിച്ചു
ഫേസ്ബുക്ക് ലൈവിലൂടെ ഉസുവിനോട് ജീവനൊടുക്കരുതെന്ന് സുഹൃത്തുക്കളും ബന്ധുക്കളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതൊന്നും ഇയാൾ പരിഗണിച്ചില്ല.

നിറയൊഴിച്ചു
ഫേസ്ബുക്കിലൂടെ ലൈവ് സ്ട്രീം ചെയ്യുന്നത് തൻറെ അവകാശമാണെന്നു ഇയാൾ പറയുന്നുണ്ട്. ഉടൻ തന്നെ ഉസുൻ തോക്കെടുത്ത് സ്വയം വെടിവെയ്ക്കുകയായിരുന്നു.












Click it and Unblock the Notifications