കുടുംബാംഗങ്ങളെ കൊന്ന് ഗൃഹനാഥന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു
മോണ്‍ട്രിയല്‍: ഭാര്യയെയും മകളെയും സഹോദരിയെയുംകൊന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. മോണ്‍ട്രിയിലാണ് ദാരുണമായ സംഭവം നടന്നത്. റാന്‍ഡി ജാന്‍സെയാണ് കുടുംബാംഗങ്ങളെ കൊന്ന് സ്വയം തീകൊളുത്തി മരിച്ചത്.
ഫേസ്ബുക്ക് പേജില്‍ മരണക്കുറിപ്പ് കണ്ടതോടെയാണ് പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ തുടങ്ങിയത്. കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതിന്റെയും താന്‍ ആത്മഹത്യ ചെയ്തതിന്റെയും കാരണങ്ങളാണ് ജാന്‍സണ്‍ സ്വന്തം ഫേസ്ബുക്ക് പേജില്‍ എഴുതിയിട്ടുളളത്.

വിഷാദരോഗിയായതാണ് മകളെ കൊല്ലാനുളള കാരണം,മകള്‍ കൊല്ലപ്പെട്ട വാര്‍ത്ത ഒരിക്കലും അമ്മ കേള്‍ക്കാതിരിക്കാന്‍ ഭാര്യയെ കൊലപ്പെടുത്തി,തന്റെ കൊലപാതകത്തിന്റെ അപമാനം സഹോദരി അനുഭവിക്കാതിരിക്കാനാണ് അവരെ കൊലപ്പെടുത്തിയത്.
ഇത് പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷം സംഭവത്തിലെ ഒരിരയെ വാന്‍കൂറിനടുത്തുളള വീട്ടില്‍ നിന്ന് പൊലീസ് കണ്ടെത്തി.വീട്ടില്‍ പൊലീസെത്തിയപ്പോഴേക്കും ജാന്‍സണ്‍ വീടിന് തീകൊളുത്തിക്കഴിഞ്ഞിരുന്നു












Click it and Unblock the Notifications