പെണ്മക്കള് 10; രണ്ടുപേരെ പെണ്വാണിഭത്തിനയച്ചു; ഒരാളെ പീഡിപ്പിച്ചു!
റാസല്‍ഖൈമ: 10 പെണ്മക്കളുടെ പിതാവ് രണ്ടു പേരെ പെണ്വാണിഭവത്തിന് നിര്‍ബന്ധിച്ചു, അവരില്‍ ഇളയവളെ സ്വയം ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. റാസല്‍ഖൈമയിലാണ് സംഭവം. പെണ്‍കുട്ടികളിലൊരാള്‍ക്ക് 18 വയസ്സാകുന്നതിന് മുമ്പായിരുന്നു പീഡനം. ഇതുമായി ബന്ധപ്പെട്ട കേസ് റാസല്‍ ഖൈമ ക്രിമിനല്‍ കോടതിയുടെ പരിഗണനയിലാണിപ്പോള്‍.
സംഭവം നടക്കുമ്പോള്‍ 18 വയസിന് താഴെയായിരുന്നു പെണ്‍കുട്ടിയുടെ പ്രായമെന്നതിനാല്‍ മനുഷ്യക്കടത്ത് ഉള്‍പ്പെടെ ഏഴ് കേസുകളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഇപ്പോള്‍ 20 വയസ്സുള്ള പെണ്‍കുട്ടിയെയും 31 വയസുള്ള സഹോദരിയെയുമാണ് പ്രവാസിയായ പിതാവ് പെണ്‍വാണിഭത്തിന് ഉപയോഗിച്ചത്. നൈറ്റ് ക്ലബില്‍ നൃത്തം ചെയ്യാനും പണത്തിനുവേണ്ടി ആവശ്യക്കാരുമായി സെക്സിലേര്പ്പെടുവാനും പിതാവ് നിര്‍ബന്ധിച്ചുവെന്ന് റാസല്‍ഖൈമ പൊലീസിന് നല്കിയ മൊഴിയില്‍ ഇളയ പെണ്‍കുട്ടി ആരോപിച്ചു. തന്റെ താല്പര്യത്തിനെതിരായിട്ടായിരുന്നു ഇത്. എന്നാല്‍ എതിര്‍ത്തപ്പോഴൊക്കെ പിതാവ് ക്രൂരമായി മര്‍ദ്ദിക്കുകയും തെറിവിളിക്കുകയും ചെയ്തു.

വീട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ പല തവണ ശ്രമിച്ചെങ്കിലും നടന്നില്ല. പിടിക്കപ്പെട്ടപ്പോഴൊക്കെ അസഹ്യമായി മര്‍ദ്ദിക്കുകയും മുറിയില്‍ പൂട്ടിയിടുകയും ചെയ്തു. മാതാവിനെ പ്രസവത്തിനായി അല്‍സഖര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് ആശുപത്രിക്ക് സമീപം കാറില്‍ വച്ച് തന്നെ ലബാല്സംഗത്തിനിരയാക്കിയതായും ഇളയ മകള്‍ പറഞ്ഞു. മൂത്തകുട്ടിയെയും നൈറ്റ് ക്ലബ്ബില്‍ നൃത്തം ചെയ്യാനും മറ്റുള്ളവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാനും ഇയാള്‍ നിര്‍ബന്ധിച്ചു. മറ്റുപുരുഷന്മാരോടൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പിതാവ് നിര്‍ബന്ധിക്കുന്നതിന്റെ ശബ്ദ രേഖ പെണ്‍കുട്ടി പോലിസിന് കൈമാറി.
എന്നാല്‍ ആരോപണങ്ങളെല്ലാം പിതാവ് നിഷേധിച്ചു. പെണ്‍കുട്ടികളെ നിശാ ക്ലബില്‍ കൊണ്ടുവിട്ട കാര്യം സമ്മതിച്ച ഇയാള്‍, അവരുടെ ഇഷ്ടപ്രകാരമാണ് അങ്ങനെ ചെയ്തതെന്ന് കോടതിയില്‍ വാദിച്ചു. 10 പെണ്മക്കളും രണ്ട് ആണ്മക്കളും അടങ്ങിയ കുടുംബം പോറ്റാന്‍ വേറെ വഴികളില്ലാത്തതിനാലാണ് പെണ്മക്കളെ നിശാ ക്ലബില്‍ പോവാന്‍ അനുവദിച്ചതെന്നും ഇയാള്‍ പറഞ്ഞു. നൈറ്റ് ക്ലബില്‍ നൃത്തം ചെയ്താല്‍ 200 മുതല്‍ 300 ദിര്‍ഹം വരെയാണ് ഇയാള്‍ക്ക് ലഭിക്കുക. ജനുവരി 24ന് കേസ് വീണ്ടും പരിഗണിക്കും.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications