Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ ലോട്ടറിയെടുക്കാന്‍ വലിയ ആഗ്രഹം, എടുത്തപ്പോള്‍ കിട്ടിയത് കോടികള്‍

ടൊറന്റോ: നിരവധി പേര്‍ക്ക് ലോട്ടറിയില്‍ സമ്മാനം അടിക്കാറുണ്ട്. എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാതെ വരാറുള്ളതാണ് അധികവും. സമ്മാനം അടിക്കണമെന്ന് കരുതി എടുക്കുമ്പോഴെല്ലാം നിരാശയായിരിക്കും നമുക്ക് ലഭിക്കുക.

എന്നാല്‍ ലോട്ടറിയെടുക്കാനുള്ള ഒരു ചെറിയ തോന്നല്‍ കാരണം അത് സാധ്യമാക്കിയ പിതാവിന്റെ ഭാഗ്യമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വന്‍ തുകയാണ് സമ്മാനമായി ഇയാള്‍ക്ക് ലഭിച്ചിരിക്കുന്നത്.

LOTTERY MONEY

തന്റെ നേട്ടം അപ്രതീക്ഷിതമായിരുന്നുവെന്ന് ഇയാള്‍ സമ്മതിക്കുന്നു. കാനഡയിലെ ഒന്താരിയോ നിവാസിയാണ് 56കാരനായ പിതാവ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തോന്നിയ ആഗ്രഹം അദ്ദേഹം നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ബ്രൂസ് റോസന്‍ബര്‍ഗ് എന്ന ഒന്താരിയോക്കാരനായ ഈ പിതാവിന് തോന്നിയ ആഗ്രഹത്തെ തുടര്‍ന്നാണ് ലോട്ടറിയെടുക്കുന്നത്. രണ്ടര ലക്ഷം ഡോളറാണ് സമ്മാനമായി ഇയാള്‍ക്ക് അടിച്ചിരിക്കുന്നത്. രണ്ട് കോടി രൂപയില്‍ അധികം വരുന്നൊരു തുകയാണിത്. ഇന്‍സ്റ്റന്റ് ബോണസ് മണി ഗെയിം ടിക്കറ്റാണ് ബ്രൂസ് എടുത്തത്.

മനസ്സ് കൊണ്ട് സമ്മാനം അടിക്കണമെന്ന് ബ്രൂസ് ആഗ്രഹിച്ചിരുന്നു. ജോലി കഴിഞ്ഞ് താന്‍ മകളുമൊത്ത് വീട്ടിലേക്ക് ഡ്രൈവ് ചെയ്ത് വരികയായിരുന്നു. ഇതിനിടെ കണ്ട ബിഗ് ബെയര്‍ ഫുഡ് മാര്‍ട്ടില്‍ കയറുകയായിരുന്നു. അവിടെ വെച്ചാണ് താന്‍ ടിക്കറ്റെടുക്കാന്‍ തീരുമാനിച്ചതെന്ന് ബ്രൂസ് പറഞ്ഞു. അത് തന്റെ ജീവിതത്തെ വല്ലാതെ മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

"താന്‍ മകളെ ഇറക്കാന്‍ വേണ്ടിയാണ് ആ വഴിക്ക് പോയത്. അതുകൊണ്ട് ആ കടയില്‍ കയറാന്‍ പറ്റി. ശരിക്കും പറഞ്ഞാല്‍ അതായിരുന്നു എന്റെ വിധിയെന്ന് പറയാം" എന്നും ബ്രൂസ് പറഞ്ഞു.

അതേസമയം ടിക്കറ്റ് വാങ്ങിയ ഉടനെ കടയില്‍ വെച്ച് തന്നെ ബ്രൂസ് സമ്മാനമുണ്ടോ എന്ന് നോക്കിയിരുന്നു. ശരിക്കും പറഞ്ഞാല്‍ എനിക്ക് മുന്നില്‍ കണ്ട കാര്യങ്ങളൊന്നും ആദ്യ വിശ്വസിക്കാനായില്ല. രണ്ടാമതൊരിക്കല്‍ കൂടി സമ്മാനമുണ്ടോ എന്ന് നോക്കിയാണ് ഉറപ്പുവരുത്തിയത്. തീര്‍ച്ചയായും ആ തുക കണ്ടപ്പോള്‍ വലിയ ആശ്വാസമാണ്" ഉണ്ടായതെന്നും ബ്രൂസ് വ്യക്തമാക്കി.

ബ്രൂസ് സ്ഥിരമായി ലോട്ടറിയെടുക്കുന്നയാളാണ്. ലോട്ടോ മാക്‌സിന്റെ ടിക്കറ്റുകളാണ് അദ്ദേഹത്തിന് പ്രിയപ്പെട്ടത് കാരണം ഈ ടിക്കറ്റിനാണ് സമ്മാനത്തുക വളരെ കൂടുതലുള്ളത്. അതേസമയം സമ്മാനമടിച്ച കാര്യം ബ്രൂസ് ആരോടും മറച്ചുവെച്ചില്ല.

തന്റെ സഹപ്രവര്‍ത്തകരോട് അടുത്ത ദിവസം തന്നെ ഇക്കാര്യം പറഞ്ഞുവെന്നും ബ്രൂസ് അവകാശപ്പെട്ടു. ഭാഗ്യമാണ് ഇവിടെ എല്ലാം ചെയ്തത്. വര്‍ഷങ്ങള്‍ കളിച്ചിട്ടും ലോട്ടറിയെടുക്കാത്തവരുണ്ട്. തന്റെ കാര്യത്തില്‍ വേഗത്തില്‍ ലോട്ടറിയടിച്ചത് വലിയ ഭാഗ്യമുണ്ട് ' എന്നും ബ്രൂസ് പറഞ്ഞു.

"എനിക്ക് സമ്മാനമടിച്ചതില്‍ എല്ലാവര്‍ക്കും സന്തോഷമുണ്ടായിരുന്നു. അതേസമയം ഈ പണം അനാവശ്യമായി ചെലവാക്കാന്‍ ഇയാള്‍ ആഗ്രഹിക്കുന്നില്ല. പകരം നിക്ഷേപിക്കാനാണ് ശ്രമിക്കുകയെന്നും ബ്രൂസ് പറഞ്ഞു. ഭാഗ്യമാണ് ഇവിടെ എല്ലാം ചെയ്തത്. വര്‍ഷങ്ങള്‍ കളിച്ചിട്ടും ലോട്ടറിയെടുക്കാത്തവരുണ്ട്. തന്റെ കാര്യത്തില്‍ വേഗത്തില്‍ ലോട്ടറിയടിച്ചത് വലിയ ഭാഗ്യമുണ്ട് " എന്ന് തെളിയിക്കുന്നതാണെന്നും ബ്രൂസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+