പാക് താലിബാന് നേതാവ് ഫസലുള്ള 2010 ലും മരിച്ചിരുന്നു?
ഇസ്ലാമാബാദ്: തെഹ്രീക് ഇ താലിബാന് നേതാവ് ഫസലുള്ള കൊല്ലപ്പെട്ടതായി പാകിസ്താന് പ്രതിരോധ മന്ത്രാലയത്തിന്റെ ഫേസ്ബുക്ക് പേജ്. ഫസലുള്ളയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ സൈന്യം തയ്യറായിട്ടില്ല. 2010 ലും ഫസലുള്ള കൊല്ലപ്പെട്ടതായി വാര്‍ത്ത പ്രചരിച്ചിരുന്നു, എന്നാല്‍ ഇത് തെറ്റാണ് എന്ന് പിന്നീട് തെളിഞ്ഞു. ഇത്തവണ ഇങ്ങനെ ഒരു അമളി പറ്റരുത് എന്ന് കരുതിയാണ് വിവരം പാക് സൈന്യം ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത് എന്നാണ് അറിയുന്നത്.
പാകിസ്താന് പ്രതിരോധ മന്ത്രാലയം ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. അഫ്ഗാന് അതിര്‍ത്തിയില്‍ വെച്ച് പി എ ഫ് ജെറ്റ് ആക്രമണത്തിലാണ് ഫസലുള്ള കൊല്ലപ്പെട്ടത് എന്നാണ് പോസ്റ്റ്. പെഷവാറില്‍ സ്കൂള്‍ കുട്ടികളെ കൂട്ടക്കൊല ചെയ്ത ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ് പാക് താലിബാന് കമാന്‍ഡറായ ഫസലുള്ള.

ഫസലുള്ളയുടെ മരണവിവരം ഓപ്പറേഷന് റൂമില്‍ അറിഞ്ഞതോടെ പാക് പട്ടാളക്കാര്‍ സന്തോഷത്തിലാണ് എന്നും ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു. മുല്ലയുടെ മൃതദേഹം കൊണ്ടുവരാനായി പ്രത്യേക ദൗത്യസംഘം തിരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും പറയപ്പെടുന്നു. എന്നാല്‍ അഫ്ഗാനില്‍ ആക്രമണം നടത്തി എന്നല്ലാതെ, ഫസലുള്ളയുടെ മരണം സ്ഥിരീകരിക്കാന്‍ പാക് സൈന്യം തയ്യാറായിട്ടില്ല.
ഫേസ്ബുക്ക് പേജിലൂടെ വിവരം പുറത്തായെങ്കിലും ഔദ്യോഗിക സ്ഥിരീകരണത്തിന് വേണ്ടി കാത്തിരിക്കുകയാണ്. പാക് സൈന്യത്തിന്റെ ഔദ്യോഗിക വക്താവ് സ്ഥിരീകരിച്ചാല്‍ മാത്രമേ വാര്‍ത്ത വിശ്വസിക്കാനാകൂ. അഫ്ഗാനില്‍ വെച്ച് ഫസലുള്ളയും മറ്റ് ആറുപേരും കൊല്ലപ്പെട്ടതായി 2010 ലും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications