കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയില്‍ കലാപം പൊട്ടിപ്പുറപ്പെടും; രഹസ്യനീക്കം പുറത്ത്, 50 സംസ്ഥാനങ്ങളില്‍... ഞെട്ടിക്കുന്ന വിവരങ്ങള്‍

Google Oneindia Malayalam News

വാഷിങ്ടണ്‍: ഡെമോക്രാറ്റ് നേതാവ് ജോ ബൈഡന്‍ പുതിയ പ്രസിഡന്റായി അധികാരമേല്‍ക്കും മുമ്പ് അമേരിക്കയില്‍ സായുധ കലാപത്തിന് നീക്കം. തോറ്റ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അനുകൂലികള്‍ രഹസ്യനീക്കം നടത്തുന്നു എന്ന് വിവരം. അന്വേഷണ ഏജന്‍സിയായ എഫ്ബിഐക്ക് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചു. അവര്‍ എല്ലാ സംസ്ഥാനങ്ങളിലെയും ബ്രാഞ്ചുകളിലേക്ക് വിവരം കൈമാറി. ഈ രേഖ ഉദ്ധരിച്ച് എബിസി ന്യൂസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. രാജ്യം മൊത്തം കലാപം സൃഷ്ടിക്കാനാണ് ട്രംപ് അനുകൂലികളുടെ നീക്കം. വിശദാംശങ്ങള്‍ ഇങ്ങനെ...

ഗൂഢനീക്കം പുറത്ത്

ഗൂഢനീക്കം പുറത്ത്

അമേരിക്കന്‍ ജനാധിപത്യ വ്യവസ്ഥയ്ക്ക് തുരങ്കം വയ്ക്കാനാണ് ഗൂഢശ്രമം നടക്കുന്നത്. 50 സംസ്ഥാനങ്ങളിലെയും തലസ്ഥാനങ്ങളില്‍ കലാപമുണ്ടാക്കാനാണ് ശ്രമം. വ്യാപകമായ അക്രമത്തിലേക്ക് ഇത് നയിച്ചേക്കാമെന്ന് എഫ്ബിഐ സംശയിക്കുന്നു. അവര്‍ ലഭ്യമായ വിവരങ്ങള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കൈമാറി എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓഫീസുകളും കോടതികളും കൈയ്യേറും

ഓഫീസുകളും കോടതികളും കൈയ്യേറും

ഡൊണാള്‍ഡ് ട്രംപിനെ പ്രസിഡന്റ് പദവിയില്‍ നിന്ന് നീക്കുന്നതിന് തൊട്ടുമുമ്പ് രാജ്യത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും കോടതികളും കൈയ്യേറാനാണ് ശ്രമം. ജോ ബൈഡന്‍ അധികാരമേല്‍ക്കുന്ന വേളയില്‍ രാജ്യത്തെ പ്രധാന ഓഫീസുകള്‍ ഇവര്‍ കൈയ്യടക്കും. ഒരു സംഘം ഇതിനായി ശ്രമം നടത്തുന്നുവെന്ന് എഫ്ബിഐക്ക് വിവരം ലഭിച്ചു.

16ന് കലാപം തുടങ്ങാന്‍ സാധ്യത

16ന് കലാപം തുടങ്ങാന്‍ സാധ്യത

ജനുവരി 16ന് ഒരു സായുധ സംഘം വാഷിങ്ടണ്‍ ഡിസിയിലേക്ക് യാത്ര ചെയ്യും. ട്രംപിനെതിരായ നീക്കങ്ങള്‍ ആരംഭിക്കുന്ന വേളയില്‍ ഇവര്‍ കലാപം തുടങ്ങുമെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും മന്ദിരങ്ങള്‍ക്കും സുരക്ഷ ശക്തമാക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

ലോക പോലീസ് അന്തംവിട്ടു

ലോക പോലീസ് അന്തംവിട്ടു

ട്രംപ് അനുകൂലികള്‍ കഴിഞ്ഞ ബുധനാഴ്ച അമേരിക്കന്‍ പാര്‍ലമെന്റ് കൈയ്യേറിയിരുന്നു. കാപിറ്റോളിലേക്ക് ഇരച്ചുകയറിയ അക്രമികള്‍ വ്യാപക നാശനഷ്ടം വരുത്തി. ലോകത്തെ ഏറ്റവും സുരക്ഷതമെന്ന് കരുതുന്ന അമേരിക്കന്‍ പാര്‍ലമെന്റിലേക്ക് പതിനായിരങ്ങള്‍ ഇരച്ചുകയറിയപ്പോള്‍ പോലീസിന് നിയന്ത്രിക്കാനായില്ല.

ട്രംപിനെതിരെ പ്രമേയം

ട്രംപിനെതിരെ പ്രമേയം

കാപിറ്റോള്‍ ആക്രമത്തിന് ശേഷം ട്രംപിനെതിരെ കുറ്റവിചാരണ ആരംഭിച്ചിരിക്കുകയാണ് പ്രതിനിധി സഭയിലെ ഡെമോക്രാറ്റ് എംപിമാര്‍. ട്രംപിനെ പ്രസിഡന്റിന്റെ ചുമതല വഹിക്കുന്നതില്‍ നിന്ന് തടയുന്നതിന് 25ാം ഭേദഗതി റദ്ദാക്കണമെന്ന് ഡെമോക്രാറ്റുകള്‍ ആവശ്യപ്പെട്ടു. ബൈഡന്‍ അധികാരമേല്‍ക്കുന്നത് വരെ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന് ആക്ടിങ് പ്രസിഡന്റ് ചുമതല നല്‍കാനാണ് ഡെമോക്രാറ്റുകളുടെ നീക്കം.

കൂടുതല്‍ സൈനികര്‍, അടിയന്തരവാസ്ഥ

കൂടുതല്‍ സൈനികര്‍, അടിയന്തരവാസ്ഥ

ജനുവരി 20നാണ് ബൈഡന്‍ അധികാരമേല്‍ക്കുക. 16 മുതല്‍ കലാപ സാധ്യതയുണ്ട്. വാഷിങ്ടണ്‍ ഡിസിയില്‍ അടിയന്തരവാസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടേക്ക് 15000 സൈനികരെ അയക്കാന്‍ നാഷണല്‍ ഗാര്‍ഡ് തീരുമാനിച്ചു. വാഷിങ്ടണിലെ സ്മാരകത്തില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി. എല്ലാ സംസ്ഥാനങ്ങളിലെയും തലസ്ഥാനങ്ങളിലും സുരക്ഷ വര്‍ധിപ്പിക്കും.

ബിജെപി 6 മണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കും; പട്ടികയില്‍ എപി അബ്ദുള്ളക്കുട്ടിയും, പ്രതീക്ഷ ഇങ്ങനെബിജെപി 6 മണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കും; പട്ടികയില്‍ എപി അബ്ദുള്ളക്കുട്ടിയും, പ്രതീക്ഷ ഇങ്ങനെ

Recommended Video

cmsvideo
Vijaya Gadde: The Indian-American Woman Who Spearheaded Twitter's Ban on Donald Trump

English summary
FBI bulletin says Armed protests planned all 50 state in US
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X