കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇമെയില്‍ വിവാദം:ഹിലരിക്കെതിരെയുള്ള എഫ്ബിഐ അന്വേഷണം തിരഞ്ഞെടുപ്പിനെ ബാധിക്കും!!

എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമിയാണ് ഇമെയില്‍ വിവാദത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനുള്ള നീക്കത്തിന് പിന്നില്‍

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇമെയില്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണെതിരെ അന്വേഷണം നടത്താനുള്ള നീക്കത്തിനെതിരെ കടുത്ത പ്രതിഷേധം. എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമിയാണ് ഇമെയില്‍ വിവാദത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനുള്ള നീക്കത്തിന് പിന്നില്‍. ഇമെയിലുകള്‍ പരിശോധിക്കാന്‍ വാറണ്ട് പുറപ്പെടുവിച്ചതോടെ ഡെമോക്രാറ്റിക് നേതാവ് ആന്റണി വെയ്‌നറുടെ ഇമെയിലുകളും എഫ്ബിഐയ്ക്ക് പരിശോധിക്കാന്‍ കഴിയും.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആയിരുന്ന കാലത്ത് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് സ്വകാര്യ സെര്‍വ്വര്‍ ഉപയോഗിച്ചുവെന്നതാണ് ക്ലിന്റണെതിരെയുള്ള കേസ്. പുതിയ ഇമെയിലുകള്‍ കണ്ടെത്തിയ സംഭവം അമേരിക്കന്‍ കോണ്‍ഗ്രസുമായി പങ്കുവയക്കരുതെന്ന് ജസ്റ്റീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിര്‍ദ്ദേശം മറികടന്നായിരുന്നു എഫ്ബിഐ ഡയറക്ടറുടെ നീക്കം.

hillary-clinton

പുതിയ ഇമെയില്‍ വിവാദത്തിന്റെ വാര്‍ത്ത പുറത്തുവന്നത് നവംബര്‍ എട്ടിന് നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഹിലരിയ്ക്ക് തിരിച്ചടിയായേക്കും. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഹിലരിയുടെ ലീഡ് കുറഞ്ഞതായി വാഷിംഗ്ടണ്‍ പോസ്റ്റ്, എബിസി എന്നിവയുടെ സര്‍വ്വേ വ്യക്തമാക്കുന്നത്. ഹിലരിയെ പിന്തുണയ്ക്കുന്നവരുടെ എണ്ണവും പോയിന്റ് നിലയിലുള്ള ലീഡും കുറഞ്ഞുവെന്നാണ് സര്‍വ്വേ വ്യക്തമാക്കുന്നത്. ട്രംപില്‍ നിന്ന് 12 പോയിന്റ് ലീഡാണ് ഹിലരിക്കുള്ളത്.

English summary
US Presidential election: FBI starts investigation on new Email controvercy on Hillary.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X