കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം യാത്രാവിലക്ക്: ട്രംപിനെ കുപ്പിയിലാക്കി ഫെഡറൽ കോടതി,വിലക്ക് ത്രിശങ്കുവിൽ, ട്രംപ് നാണം കെട്ടു

Google Oneindia Malayalam News

വാഷിംഗ്ടണ്‍: മുസ്ലിം യാത്രാവിലക്കിൽ അമേരിക്കൻ പ്രസിഡന്‍റ് ട്രംപിന് വീണ്ടും തിരിച്ചടി. ആറ് മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് വിലക്കേർപ്പെടുത്താനുള്ള ഉത്തരവ് ഭരണ ഘടനാലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച അമേരിക്കന്‍ ഫെഡറല്‍ കോടതി ഉത്തരവ് തള്ളിക്കളയുകയായിരുന്നു. യാത്രാവിലക്ക് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നും കോടതി നിരീക്ഷിച്ചു.

ഇറാൻ, ലിബിയ, സുഡാൻ, സൊമാലിയ, യെമൻ എന്നീ ആറ് മുസ്ലിം രാഷ്ട്രങ്ങളിലെ പൗരന്മാർക്കാണ് അമേരിക്കയിലേയ്ക്ക് യാത്ര ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നത്. അമേരിക്കൻ പ്രസിഡന്‍റായി അധികാരമേറ്റ ശേഷം മാർച്ചിലായിരുന്നു ട്രംപ് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ട്രംപിൻറെ നീക്കങ്ങൾക്ക് തിരിച്ചടി നൽകിക്കൊണ്ട് അമേരിക്കയുടെ ജില്ലാ കോടതികൾ യാത്രാവിലക്ക് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

 അമേരിക്കയ്ക്കെതിരെ കോടതി

അമേരിക്കയ്ക്കെതിരെ കോടതി

ലോകമെമ്പാടും ശക്തമായ എതിർപ്പിനിടയാക്കിയ അമേരിക്കയുടെ നടപടിയ്ക്കെതിരെ അമേരിക്കൻ സിവില്‍ ലിബർട്ടീസ് യൂണിയനാണ് കോടതിയെ സമീപിച്ചത്. കീഴ്ക്കോടതികളുടെ വിധിയ്ക്കെതിരെ അമേരിക്കന്‍ ഭരണകൂടം അപ്പീൽ കോടതിയില്‍ സമർപ്പിച്ച ഹർജിലായണ് വെള്ളിയാഴ്ച വിധി പുറപ്പെടുവിച്ചത്. വിർജീനയിലെ നാലാം സർക്യൂട്ട് അപ്പീൽ കോടതിയിലാണ് മൂന്നിനെതിരെ പത്തിന്റെ ഭൂരിപക്ഷത്തിൽ യാ
ത്രാവിലക്ക് ഭരണഘടനാവിരുദ്ധമാണെന്ന് വിധിച്ചത്.

ട്രംപിനും പരിധികൾ

ട്രംപിനും പരിധികൾ

പ്രസിഡന്‍റിന്‍റെ അധികാരങ്ങൾക്ക് പരിധിയുണ്ടെന്നും യാത്രാവിലക്ക് ഭരണഘടനാവിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപ് നടത്തിയ മുസ്ലിം വിരുദ്ധ പരാമർശങ്ങളും കോടതി ചൂണ്ടിക്കാണിച്ച കോടതി ദേശീയ സുരക്ഷയുടെ പേരിൽ ഒരു സമുദായത്തിന് മാത്രം വിലക്കേർപ്പെടുത്തുന്നത് വിവേചനമാണെന്നും കോടതി വ്യക്തമാക്കി.

 ഇനി യാത്രാവിലക്കില്ല

ഇനി യാത്രാവിലക്കില്ല

മുസ്ലിം യാത്രാവിലക്ക് നിലനിൽക്കില്ലെന്ന അമേരിക്കൻ അപ്പീൽ കോടതിയുടെ വിധി വന്നതോടെ അമേരിക്കയിൽ പ്രവേശിക്കുന്നതിന് ആറ് മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിൽ നിന്നുള്ളവർക്ക് വിലക്കുണ്ടാവില്ല. യാത്രാ വിലക്ക് സംബന്ധിച്ച് ഒമ്പതാം സര്‍ക്യൂട്ട് കോടതിയുടെ വിധി കൂടി പുറത്തുവരാനുണ്ട്. ഇതോടെ സുപ്രീം കോടതി വിധി വരുന്നതുവരെ മുസ്ലിം യാത്രാവിലക്ക് ഉണ്ടാകില്ല.

മുസ്ലിം വിരുദ്ധം

മുസ്ലിം വിരുദ്ധം

ആറ് മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിലെ പൗരന്മാരെയും അഭയാര്‍ത്ഥികളെയും വിലക്കിക്കൊണ്ടുള്ള ട്രംപിന്റെ ഉത്തരവ് മുസ്ലിം വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് യുഎസ് ജില്ലാ ജഡ്ജി ഡെറിക് വാട്‌സന്റെ നടപടി. ഇത് ഭരണഘടനയുടെ ലംഘനമാണെന്നും ജഡ്ജി ചൂണ്ടിക്കാണിക്കുന്നു. കോടതിയുടെ പരിധി കടക്കലാണ് വിധിയെന്നും ഇതിനെതിരായി നിയമപോരാട്ടം നടത്തുമെന്നും കോടതി നീക്കം തിരിച്ചടിയായതോടെ ട്രംപ് വ്യക്തമാക്കി.

ഇറാഖിനെ മയപ്പെടുത്തി

ഇറാഖിനെ മയപ്പെടുത്തി

ജനുവരിയില്‍ കൊണ്ടുവന്ന ഉത്തരവ് വിവാദമായതിനെ തുടര്‍ന്നാണ് ഭേദഗതികളോടെ മാര്‍ച്ചില്‍ പുതിയ ഉത്തരവ് ട്രംപ് ഒപ്പുവച്ചത്. വിലക്കുള്ള ഏഴ് മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്ന് ഇറാഖിനെ ഒഴിവാക്കിക്കൊണ്ടുള്ളതായിരുന്നു പുതിയ ഉത്തരവ്. സുഡാന്‍, ഇറാന്‍, യെമന്‍, സൊമാലിയ, സിറിയ എന്നീ മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ 120 ദിവസത്തേയ്ക്ക് വിലക്കുന്നതാണ് ഉത്തരവ്. എന്നാല്‍ വിദേശകാര്യ വകുപ്പ് അംഗീകരിക്കുന്ന അഭയാര്‍ത്ഥികള്‍ക്ക് അമേരിക്കയിലേക്ക് പ്രവേശനം ലഭിക്കും. ഗ്രീന്‍കാര്‍ഡ് കയ്യിലുള്ള സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കും

English summary
A federal appeals court has dealt another blow to President Donald Trump's executive order temporarily restricting travel from six Muslim-majority countries.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X