കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിന് പണികിട്ടി: വിവാദ ഉത്തരവിന് സ്‌റ്റേ, രാജ്യത്തുള്ളവര്‍ക്ക് തുടരാമെന്ന് കോടതി

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഏഴ് മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നിഷേധിച്ചുകൊണ്ടുള്ള പ്രസിഡന്റിന്റെ ഉത്തരവിന് ഭാഗിക സ്റ്റേ. ഫെഡറല്‍ ജഡ്ജാണ് കൃത്യമായി വിസയുമായി രാജ്യത്തെത്തിയവര്‍ക്ക് അമേരിക്കയില്‍ തുടരാമെന്ന് വിധിച്ചത്. ട്രംപിന്റെ വിവാദ ഉത്തരവ് പ്രകാരം ഇറാനും ഇറാഖും ഉള്‍പ്പെടെ ഏഴ്മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ള പൗന്മാരെ വിമാനത്താവളങ്ങളില്‍ തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഫെഡറല്‍ ജഡ്ജിന്റെ ആശ്വാസവിധി പുറത്തുവന്നിട്ടുള്ളത്.

അമേരിക്കയില്‍ എത്തിയ മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവരെ വിമാനത്താവളങ്ങളില്‍ തടഞ്ഞത് ശക്തമായ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. അഭയാര്‍ത്ഥികള്‍ക്ക് അമേരിക്കയിലേയ്ക്കുള്ള പ്രവേശനം താല്‍ക്കാലികമായി തടഞ്ഞുകൊണ്ടുള്ള വിവാദ ഉത്തരവില്‍ വെള്ളിയാഴ്ചയാണ് പ്രസിഡന്റ് ട്രംപ് ഒപ്പുവച്ചത്. എന്നാല്‍ ഫെഡറല്‍ കോടതിയുടെ ഉത്തരവ് വന്നതോടെ രാജ്യത്തെത്തിയിട്ടുള്ള പൗരന്മാര്‍ക്ക് അമേരിക്കയില്‍ തുടരാന്‍ സാധിക്കും.

ഫെഡറല്‍ കോടതി ഇടപെടല്‍

ഫെഡറല്‍ കോടതി ഇടപെടല്‍

വിസ ഉള്‍പ്പെടെ രേഖകളുമായി എത്തുന്നവരെ ട്രംപിന്റെ വിവാദ ഉത്തരവ് പുറത്തുവന്നതോടെ വിമാനത്താവളത്തില്‍ നിന്ന് മടക്കി അയച്ചിരുന്നു. ഈ നടപടിയാണ് ബ്രൂക്ക്‌ലിന്‍ ജഡ്ജി അടിയന്തരമായി സ്റ്റേ ചെയ്തത്.

 ആനുകൂല്യം ആര്‍ക്കെല്ലാം

ആനുകൂല്യം ആര്‍ക്കെല്ലാം

വിസയുള്‍പ്പെടെയുള്ള രേഖകളുമായി അമേരിക്കയില്‍ എത്തിയവര്‍ക്കും അംഗീകരിച്ച അഭയാര്‍ത്ഥികള്‍ക്കുമാണ് കോടതിയുടെ സ്‌റ്റേയുടെ ആനുകൂല്യങ്ങള്‍ ലഭിയ്ക്കുക. വിമാനത്താവളങ്ങളില്‍ തടഞ്ഞുവച്ചിട്ടുള്ള 200ഓളം പേര്‍ക്ക് കോടതി ഉത്തരവ് ആശ്വാമാകുമെന്ന് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ വ്യക്തമാക്കിയിട്ടുണ്ട്.

അഭയാര്‍ത്ഥികള്‍ക്ക് രക്ഷയില്ല

അഭയാര്‍ത്ഥികള്‍ക്ക് രക്ഷയില്ല

ആഭ്യന്തര യുദ്ധം തകര്‍ത്ത സിറിയയില്‍ നിന്നും മറ്റ് ആറ് രാജ്യങ്ങളില്‍ നിന്നുമുള്ള അഭയാര്‍ത്ഥികള്‍ക്കുള്ള വിലക്ക് വെള്ളിയാഴ്ച ട്രംപ് ഉത്തരവില്‍ ഒപ്പുവച്ചതുമുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു. ഇതോടെ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ രാഷ്ട്രങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിയ്ക്കും. സിറിയയ്ക്ക് പുറമേ, സുഡാന്‍, ലിബിയ, ഇറാന്‍, ഇറാഖ്, യെമന്‍, സൊമാലിയ എന്നിവി
ടങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കാണ് വിലക്കുള്ളത്.

 പ്രതിഷേധത്തില്‍ ഡെമോക്രാറ്റുകളും

പ്രതിഷേധത്തില്‍ ഡെമോക്രാറ്റുകളും

ട്രംപിന്റെ വിവാദ ഉത്തരവിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുമെന്ന് ദി കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് വ്യക്തമാക്കിയിരുന്നു. ട്രംപിന്റെ മുസ്ലിം വിരുദ്ധ നിലപാടിനെതിരെയുള്ള പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടിയും അണി ചേര്‍ന്നിട്ടുണ്ട്.

English summary
A federal judge in Brooklyn, New York issued an emergency stay on Saturday that temporarily blocks the US government from sending people out of the country after they have landed at a US airport with valid visas.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X