അടിപതറി ട്രംപ്, ഒരു ഹർജി കൂടി കോടതി തളളി, പെൻസിൽവാനിയയിൽ ട്രംപിന് ലീഡ് കുറയുന്നു
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയത്തിലേക്ക് അടുക്കുകയാണ്. നിര്‍ണായക സംസ്ഥാനമായ ജോര്‍ജിയയില്‍ ബൈഡന്‍ മുന്നിലെത്തിയതോടെ അടുത്ത പ്രസിഡണ്ട് ആരെന്ന ചോദ്യത്തിന് വളരെ വേഗം ഉത്തരമായേക്കും. അതിനിടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി കൂടിയായ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഹര്‍ജി ഫെഡറല്‍ കോടതി തളളി.
പെന്‍സില്‍വാനിയയില്‍ ഉള്‍പ്പെട്ട ഫിലാഡല്‍ഫിയയിലെ വോട്ടെടുപ്പ് തടയണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് കോടതി തളളിയത്. കഴിഞ്ഞ ദിവസം ഫിലാഡല്‍ഫിയയില്‍ വോട്ടെണ്ണല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിരീക്ഷകര്‍ക്ക് നിരീക്ഷിക്കാമെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവ് തിരഞ്ഞെടുപ്പ് ചുമതലയുളള ഉദ്യോഗസ്ഥര്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ ലീഗല്‍ ടീം വീണ്ടും കോടതിയെ സമീപിച്ചത്.

ഡൊണാള്‍ഡ് ട്രംപിന്റെ പ്രതിനിധികളേയും തിരഞ്ഞെടുപ്പ് നിരീക്ഷകരേയും മനപ്പൂര്‍വ്വം ഫിലാഡല്‍ഫിയ കൗണ്ടി ബോര്‍ഡ് ഓഫ് ഇലക്ഷന്‍സിലെ ഉദ്യോഗസ്ഥര്‍ തടയുന്നു എന്ന് ആരോപിച്ചാണ് ലീഗല്‍ ടീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. അതേസമയം വോട്ടെണ്ണലിന് സാക്ഷ്യം വഹിക്കാന്‍ ട്രംപിന്റെ നിരീക്ഷകരെ അനുവദിച്ചെന്ന് അദ്ദേഹത്തിന്റെ ലീഗല്‍ ടീം സമ്മതിച്ചതായി കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നിരീക്ഷകരെ അനുവദിച്ച അത്രയും അനുവദിച്ചില്ലെന്നാണ് പരാതിയെന്നും കോടതി ചൂണ്ടിക്കാട്ടി.
Recommended Video
ഡെമോക്രാറ്റുകളോടും റിപ്പബ്ലിക്കുകളോടും സമവായത്തില്‍ എത്താനും കോടതി നിര്‍ദേശിച്ചു. ഇരുവശത്ത് നിന്നും 60 ശതമാനം നിരീക്ഷകരെ അനുവദിക്കാനും ഇരുപക്ഷത്ത് നിന്നും തീരുമാനത്തില്‍ എത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. 2016ല്‍ ട്രംപ് വിജയിച്ച സംസ്ഥാനമായ പെന്‍സില്‍വാനിയയില്‍ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ട്രംപിന്റെ ലീഡ് കുറഞ്ഞ് വരുന്നതായാണ് വിവരം. 18,000 വോട്ടുകളുടെ ലീഡാണിപ്പോള്‍ ട്രംപിനുളളത്. ഇനിയും 3 ശതമാനം മെയില്‍ ഇന്‍ വോട്ടുകള്‍ ഇവിടെ എണ്ണാന്‍ ബാക്കിയുണ്ട്.












Click it and Unblock the Notifications