Get Updates
Get notified of breaking news, exclusive insights, and must-see stories!

യാത്രാവിലക്ക്: മണിക്കൂറുകള്‍ക്ക് മുമ്പ്‌ ട്രംപിനെ കോടതി പൂട്ടി, ഇത്തവണയും നിയമം നടപ്പിലാവില്ല!!

മാര്‍ച്ച് 16ന് നിയമം പ്രാബല്യത്തില്‍ വരുമെന്നായിരുന്നു പ്രഖ്യാപിച്ചത്

വാഷിംഗ്ടണ്‍: അമേരിക്കയില്‍ പ്രസിഡന്റ് ട്രംപ് കൊണ്ടുവരാനിരിക്കുന്ന യാത്രാവിലക്കിന് കൂച്ചുവിലങ്ങിട്ട് കോടതി. ആറ് മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള യാത്രാവിലക്ക് സംബന്ധിച്ച ഉത്തരവ് പുറത്തുവരുന്നതിന് മണിക്കൂറുകള്‍ ശേഷിയ്‌ക്കെയാണ് ഹവായിലെ ഫെഡറല്‍ കോടതി തടഞ്ഞുവെച്ചത്. അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റയുടന്‍ ട്രംപ് ഒപ്പുവച്ച ഏഴ് മുസ്ലിം രാഷ്ട്രങ്ങള്‍ക്കുള്ള യാത്രാവിലക്കും നേരത്തെ ഫെഡറല്‍ കോടതി ഇടപെട്ട് തടഞ്ഞുവെച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കോടതി മരവിപ്പിച്ച ഉത്തരവ് ട്രംപ് കൊണ്ടുവരുന്നത്. മാര്‍ച്ച് 16നായിരുന്നു നിയമം പ്രാബല്യത്തില്‍ വരുമെന്ന് പ്രഖ്യാപിച്ചത്.

ആറ് മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിലെ പൗരന്മാരെയും അഭയാര്‍ത്ഥികളെയും വിലക്കിക്കൊണ്ടുള്ള ട്രംപിന്റെ ഉത്തരവ് മുസ്ലിം വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് യുഎസ് ജില്ലാ ജഡ്ജി ഡെറിക് വാട്‌സന്റെ നടപടി. ഇത് ഭരണഘടനയുടെ ലംഘനമാണെന്നും ജഡ്ജി ചൂണ്ടിക്കാണിക്കുന്നു. കോടതിയുടെ പരിധി കടക്കലാണ് വിധിയെന്നും ഇതിനെതിരായി നിയമപോരാട്ടം നടത്തുമെന്നും കോടതി നീക്കം തിരിച്ചടിയായതോടെ ട്രംപ് വ്യക്തമാക്കി.

donald-trump

ജനുവരിയില്‍ കൊണ്ടുവന്ന ഉത്തരവ് വിവാദമായതിനെ തുടര്‍ന്നാണ് ഭേദഗതികളോടെ മാര്‍ച്ചില്‍ പുതിയ ഉത്തരവ് ട്രംപ് ഒപ്പുവച്ചത്. വിലക്കുള്ള ഏഴ് മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്ന് ഇറാഖിനെ ഒഴിവാക്കിക്കൊണ്ടുള്ളതായിരുന്നു പുതിയ ഉത്തരവ്. സുഡാന്‍, ഇറാന്‍, യെമന്‍, സൊമാലിയ, സിറിയ എന്നീ മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ 120 ദിവസത്തേയ്ക്ക് വിലക്കുന്നതാണ് ഉത്തരവ്. എന്നാല്‍ വിദേശകാര്യ വകുപ്പ് അംഗീകരിക്കുന്ന അഭയാര്‍ത്ഥികള്‍ക്ക് അമേരിക്കയിലേക്ക് പ്രവേശനം ലഭിക്കും. ഗ്രീന്‍കാര്‍ഡ് കയ്യിലുള്ള സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കും വിലക്കുണ്ടായിരിക്കില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+