• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വളരെ ശക്തി തോന്നുന്നു.. എല്ലാവരേയും ഞാൻ ചുംബിക്കും.. ഫ്ളോറിഡയിലെ റാലിയിൽ ട്രംപ്

വാഷിങ്ടൺ; കൊവിഡ് ഭേദമായതിന് പിന്നാലെ വീണ്ടും തിരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്ലോറിഡയിൽ തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ട്രംപ് പങ്കെടുത്തു. ട്രംപ് കൊവിഡ് മുക്തനായെന്നും തുടർച്ചയായ പരിശോധന ഫലം നെഗറ്റീവാണെന്നും വൈറ്റ് ഹൗസ് അറിയിച്ചിരുന്നു.

നാക്കുപിഴയെങ്കിൽ തിരുത്തേണ്ടത് ആ പെണ്‍കുട്ടിയുടെ സ്ത്രീത്വത്തോട് ക്ഷമ ചോദിച്ചുകൊണ്ടാണ്; ഹരീഷ് പേരടി

'എനിക്കിപ്പോൾ വളരെയധികം ശക്തി തോന്നുന്നു.. ഞാൻ അവിടേക്ക് നടന്ന് വരും, കാണികളെ എല്ലാവരേയും ഞാൻ ചുംബിക്കും, ആൺകുട്ടികളേയും സുന്ദരികളായ സ്ത്രീകളേയും ഞാൻ ചുംബിക്കും, ശക്തമായി ചുംബിക്കും' , ഫ്ളോറിയിൽ റാലിയിൽ ട്രംപ് പറഞ്ഞു. ‌ഞാൻ കൊവിഡ് ബാധിതനായിരുന്നു, ഇപ്പോൾ അവർ പറയുന്നത് എനിക്ക് രോഗം ഭേദമായെന്നാണ്,ഒർലാൻഡോയ്ക്കടുത്തുള്ള സാൻഫോർഡിലെ റിപബ്ലിക്കൻ അനുയായികളോട് ട്രംപ് പറഞ്ഞു.

എന്നെ ഒരു സാധാരണ രാഷ്ട്രീയക്കാരനായി നിങ്ങൾക്ക് തോന്നുന്നില്ലേങ്കിൽ ,തുറന്ന് പറയാം ഞാൻ ഒരു രാഷ്ട്രീയക്കാരനല്ല. രാഷ്ട്രീയക്കാർ എന്നെ പരിഹസിച്ചിരുന്നു. എനിക്ക് ഇതിന് മുൻപ് വളരെ നല്ലൊരു സുഖകരമായൊരു ജീവിതമുണ്ടായിരുന്നു. അത് വളരെ എളുപ്പമായിരുന്നു,കൂടി നിന്ന അനുയായികളോട് ട്രംപ് പറഞ്ഞു.

60 മിനിറ്റ് നീണ്ടുനിന്ന റാലിയിൽ ട്രംപ് അമേരിക്കയുടെ സമ്പത്ത്, സൈന്യം, കുടിയേറ്റം, പോലീസ് ധനസഹായം എന്നീ വിഷയങ്ങളെ കുറിച്ച് സംസാരിച്ചു. "ഞങ്ങൾ നിങ്ങൾക്ക് അമേരിക്കൻ ജനതയിലേക്ക് അധികാരം നൽകുന്നു," അദ്ദേഹം പറഞ്ഞു.ട്രംപിന് കൊവിഡ് സ്ഥിരീകരിച്ച് പത്താം ദിവസമാണ് അദ്ദേഹം രോഗ മുക്തനായെന്ന് ഡോക്ടർമാർ പ്രഖ്യാപിക്കുന്നത്.

കൊവിഡ് ബാധിതനായ ട്രംപ് ചികിത്സാ കാലയളവിൽ ക്വാറന്റൈൻ ലംഘിച്ച് ആശുപത്രിയിൽനിന്ന് പുറത്തിറങ്ങിയത് വിവാദമായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം കാറിലായിരുന്നു ട്രംപ് പുറത്തിറങ്ങിയത്. അന്ന് കൂടെയുള്ളവരുടെ ആരോഗ്യത്തെ അപകടലാക്കുന്നതാണ് ട്രംപിന്റെ നടപടി എന്ന് ആരോഗ്യവിദഗ്ദർ വിമർശനം ഉയർത്തിയിരുന്നു. ട്രംപിന് രോഗം ഭേദമായെന്ന് വൈറ്റ് ഹൗസ് പറയുന്നുണ്ടെങ്കിലും മറ്റൊർക്കെങ്കിലും അദ്ദേഹത്തിൽ നിന്ന് രോഗം പകർന്നിരുന്നോ എന്നുള്ള കാര്യങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

'പുറപ്പെട്ടു പോകുന്ന വാക്ക് തിരിച്ചെടുക്കാനാവില്ല';ഇടവേള ബാബുവിനെതിരെ തുറന്നടിച്ച് വിധു

'ഞങ്ങളുടെ കുറ്റം കൊണ്ടാണോ ഇങ്ങനെ ആയി പോയത്, നിങ്ങൾ പറയ്';സജനയുടെ വീഡിയോ, പ്രതികരിച്ച് വിടി ബൽറാം

ബിഹാറിൽ ട്വിസ്റ്റ് പ്രവചിച്ച് ടൈംസ് നൗ സർവ്വേ; നിതീഷിന് ആശങ്ക.. മഹാസഖ്യത്തിന് സീറ്റുകൾ ഇങ്ങനെ

cmsvideo
  ട്രംപിന്റെ കസേര തെറിപ്പിക്കാൻ ഗ്രേറ്റ തുന്‍ബര്‍ഗ്

  English summary
  Feels so strong .. I will kiss everyone .. Trump at the rally in Florida
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X